Global block

bissplus@gmail.com

Global Menu

മഹീന്ദ്ര XUV700

സ്‌റ്റൈലിഷ് ലുക്കും ഫീലും നല്‍കിയാണ് മഹീന്ദ്രയുടെ എക്‌സ്യുവി 700 ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി എക്സ്‌പോയിലായിരുന്നു പുതിയ എസ്.യു.വി.യുമായി മഹീന്ദ്ര അവതരിപ്പിച്ചത്. ഇന്ത്യയില്‍ മഹീന്ദ്രയുടെ സ്വന്തം ബ്രാന്‍ഡായി എക്സ് യു.വി. 700 എന്ന പേരിലാണ് അവതരിപ്പിക്കുന്നത്. സവിശേഷമായ ഫീച്ചറുകളോടെയാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2.2 ലിറ്റര്‍ നാല് സിലിന്‍ണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്ത് പകരുന്നത്. 2.2 ലിറ്റര്‍ എഞ്ചിന് 178 ബിഎച്ച്പി കരുത്തും 420 ങശ ര്‍സഴളന്‍ഫ ഉം നല്‍കുന്നു. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമുണ്ടാവും.മികച്ച റൈഡിങ് കംഫോര്‍ട്ടും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഇലക്ര്ടിക് സണ്‍റൂഫ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പേ്‌ള എന്നിവ വാഹനത്തിലുണ്ട്. ഒമ്പത് എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് ബൈ്‌ളന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സേഫ്റ്റി അസിസ്റ്റ് എന്നിങ്ങനെയാണ് സുരക്ഷാ സൗകര്യങ്ങള്‍. ഈ വര്‍ഷം അവസാനത്തോടെയാകും വാഹനം വിപണിയിലെത്തുക. ഇരുപതു മുതല്‍ ഇരുപത്തഞ്ചു ലക്ഷം രൂപ വരെയായിരിക്കും വില.

Post your comments