Global block

bissplus@gmail.com

Global Menu

മാരുതി ആൾട്ടോ കാർ വിപണിയിലെ മെഗാസ്റ്റാർ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ 'ആള്‍ട്ടോ' വിപണിയിൽ  പുതിയ ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ്.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപെട്ട കാർ എന്ന പുതിയ റിക്കോർഡ് സ്വന്തമാക്കിയാണ്  മാരുതിയുടെ ആള്‍ട്ടോ വിപണി താരമായത്. 

വിൽപ്പനയിൽ മാരുതി 800 ന്റെ റിക്കോർഡ് മറികടന്നാണ് മാരുതി ആൾട്ടോ വിപണി കീഴടക്കിയിരിക്കുന്നത് .

2000 ൽ വിപണിയിലെത്തിയ ആള്‍ട്ടോ പതിനഞ്ചു വർഷം കൊണ്ട് 29 ലക്ഷത്തിലധികം കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. 29 വർഷം കൊണ്ട് മാരുതി 800 വിറ്റഴിക്കപ്പെട്ടതിനെക്കാൾ പകുതി കാലയളവിനുള്ളിൽ ആള്‍ട്ടോ നേട്ടം പിന്നിട്ടുവന്നതാണ് ശ്രദ്ധേയം. 

കണക്കനുസരിച്ച് ഈ വർഷം ഒകേ്‌ടാബര്‍ വരെ 29,19,819 ആള്‍ട്ടോ കാറുകള്‍ വിറ്റഴിക്കാനായിട്ടുണ്ട് . 800 സി.സി എഞ്ചിനിൽ പ്രത്യക്ഷപെട്ട ആൾട്ടോ പിന്നീട് 1000 സി .സി യിൽ ആള്‍ട്ടൊ കെ.10 എന്ന മോഡലിൽ  കമ്പനി പുറത്തിറക്കിയിരുന്നു . തുടർന്ന് ആള്‍ട്ടൊ 800 ന്റെ പരിഷ്കരിച്ച മോഡൽ വിപണിയിൽ എത്തുകയുണ്ടായി.

കൂടുതല്‍ ശക്തിയുളള എന്‍ജിനും, നല്ല പെര്‍ഫോമന്‍സും ഉപഭോക്താക്കളുടെ താത്പര്യമറിഞ്ഞ്  പുതിയ മോഡലുകളിൽ പ്രത്യക്ഷപെടാൻ കഴിയുന്നതുമാണ് വിപണിയിൽ നേട്ടമുണ്ടാക്കാൻ  മാരുതി സുസുക്കിക്ക് കഴിയുന്നത് എന്ന് വിപണി നിരീക്ഷകർ കരുതുന്നു. 

Post your comments