Global block

bissplus@gmail.com

Global Menu

തൊഴിലാളികളുടെ വിസാ നിയമത്തില്‍ വ്യാപക അഴിച്ചു പണികളുമായി യുഎഇ

വിദേശ തൊഴിലാളികളുടെ വിസാ നിയമത്തില്‍ വ്യാപക അഴിച്ചു പണികളുമായി യുഎഇ മന്ത്രിസഭായോഗം. വിസ നിയമങ്ങളില്‍ തന്ത്രപ്രധാനമായ വന്‍ മാറ്റങ്ങളാണ് മന്ത്രിസഭായോ​ഗം പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ മുഹമ്മദ്​ ബിന്‍ റാഷിദ്​ ആല്‍ മക്​തൂമി​ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്​ തീരുമാനങ്ങളെടുത്തത്​.

മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികള്‍ക്ക് ജോലി ലഭിക്കുന്നതുവരെ വിസയ്ക്ക് അര്‍ഹതയുണ്ട്. രണ്ട് വര്‍ഷം കാലാവധിയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് അനധികൃതമായി കഴിഞ്ഞവര്‍ക്കും കാലാവധി കഴിഞ്ഞിട്ടും നില്‍ക്കുന്നവര്‍ക്കും ശിക്ഷയും പുതിയ ഭേദഗതിയില്‍ പറയുന്നു. 

ഉദ്യോഗാര്‍ഥികള്‍ക്ക് ആറുമാസം വിസ കാലാവധിയും യുഎഇ അനുവദിച്ചു. ജോലി ലഭിക്കുന്നതുവരെ പുതിയ താത്കാലിക വിസയിന്മേല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇവിടെ തങ്ങാം. ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും യുഎഇ ഇളവ് അനുവദിച്ചിട്ടുണ്ട്. 

Post your comments