Global block

bissplus@gmail.com

Global Menu

ചന്ദ കൊച്ചാറിനെതിരെ യു എസിലും അന്വേഷണം

ന്യൂഡല്‍ഹി: ചന്ദ കൊച്ചാറിനെതിരെ യു എസിലും അന്വേഷണം ഉണ്ടായേക്കുമെന്ന് സൂചന. അമേരിക്കയിലെ ഓഹരി വിപണി റെഗുലേറ്ററായ യു എസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനാണ് അന്വേഷണം നടത്തുക. നേരത്തെ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ്ര കൊച്ചാറിനെതിരെ ബാങ്ക് തന്നെ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഏജന്‍സികള്‍ വിദേശ സഹായവും തേടിയിട്ടുണ്ട്. പ്രധാനമായും മൗറീഷ്യസിന്റെ സഹായമാണ് തേടിയതെന്ന് അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ചന്ദ കൊച്ചാറിനെതിരെ ബാങ്ക് സ്വതന്ത്രാന്വേഷണം പ്രഖ്യാപിച്ചത്. വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടിയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, സഹോദരന്‍ രാജീവ് കൊച്ചാര്‍ എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്. 

Post your comments