Global block

bissplus@gmail.com

Global Menu

നിപ്പ; പഴവിപണിയ്ക്ക് കനത്ത നഷ്ടം

കോഴിക്കോട്: നിപ്പ ഭീതിയില്‍ വലഞ്ഞവയില്‍ സംസ്ഥാനത്തെ പഴവര്‍ഗ വിപണിയും. നിപ്പ ഭീതിയില്‍ സംസ്ഥാനം നിന്ന പത്ത് ദിവസം കൊണ്ട് 10,000 കോടി രൂപയുടെ നഷ്ടം പഴവര്‍ഗ വിപണിയില്‍ ഉണ്ടായതായാണ് വ്യാപാരികള്‍ പറയുന്നത്. ഇതില്‍ 75 ശതമാനവും കച്ചവടം ഇടിഞ്ഞിരിക്കുന്നത് കോഴിക്കോടാണ്.

പ്രതിദിനം കേരളത്തിലെ പഴവര്‍ഗ വിപണിയില്‍ രണ്ടായിരം കോടിയുടെ ബിസിനസാണ് നടന്നിരുന്നത് എങ്കില്‍ ഈ ദിനങ്ങളില്‍ അത് ആയിരം കോടി രൂപയ്ക്ക് താഴേക്കെത്തി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 25 ശതമാനം കച്ചവടം പോലും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടന്നില്ല.

ഇതോടെ ഒരു ദിവസം കേരളത്തിലേക്കെത്തിക്കുന്നത് 200 ലോഡ് പഴവര്‍ഗങ്ങള്‍ ആയിരുന്നു എങ്കില്‍ അത് ഇപ്പോള്‍ 100 ലോഡാക്കി കുറയ്‌ക്കേണ്ടി വന്നു. റംസാന്‍ വിപണിയില്‍ 4000 കോടിയുടെ കച്ചവടം പ്രതീക്ഷിച്ചിടത്താണ് നിപ്പ ഭീതിയുടെ ഭീഷണിയെ തുടര്‍ന്ന് അത് ആയിരം കോടിക്ക് താഴേക്ക് പോയിരിക്കുന്നത്.

Post your comments