Global block

bissplus@gmail.com

Global Menu

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലയിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍; പുതിയ പേര് കാരുണ്യ സുരക്ഷാ പദ്ധതി

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സും കാരുണ്യയുമടക്കമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ലയിപ്പിക്കുന്നു. കാരുണ്യ സുരക്ഷാ പദ്ധതി എന്നാണ് പുതിയ പേര്. ചിസ് പ്ലസ്, താലോലം തുടങ്ങിയ പദ്ധതികളും ഇതിന്റെ ഭാഗമാകും. പരമാവധി അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കും.

കാരുണ്യ ലോട്ടറി വരുമാനം, സംസ്ഥാന വിഹിതം, കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇന്‍ഷുറന്‍സ് വിഹിതം എന്നിവ പ്രയോജനപ്പെടുത്തിയാണ് പദ്ധതി. വിദഗ്‌ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി (എന്‍.എച്ച്‌.പി.എസ്. ) പ്രഖ്യാപിച്ചിരുന്നു. നേരത്തേ ഉണ്ടായിരുന്ന രാഷ്ട്രീയ സുരക്ഷാ ബീമായോജനയ്ക്ക് (ആര്‍.എസ്.ബി.വൈ.) പകരമുള്ള ഈ പദ്ധതിയില്‍ അഞ്ചുലക്ഷം രൂപവരെയാണ് സഹായം. ഇതിന്റെ പിന്‍ബലത്തിലാണ് കാരുണ്യ സുരക്ഷാ പദ്ധതിയും.

വിവിധ പദ്ധതികള്‍ ഉള്ളതിനാല്‍ ഒരാള്‍ക്ക് ഒന്നിലധികം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായും അര്‍ഹരായവര്‍ക്ക് കിട്ടാതെ പോകുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. പദ്ധതികള്‍ ലയിപ്പിക്കുന്നതോടെ ഇതിന് പരിഹാരമാകും. ആരോഗ്യ വകുപ്പിനാണ് നിയന്ത്രണം.

വിവിധ ചികിത്സകളുടെ ചെലവ് കണക്കാക്കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ്‌ ടാക്‌സേഷന്‍ ഡയറക്ടര്‍ ഡോ. ഡി. നാരായണ അധ്യക്ഷനായ സമിതിയെ ആരോഗ്യവകുപ്പ് നിയോഗിച്ചു.

Post your comments