Global block

bissplus@gmail.com

Global Menu

സിഗററ്റുകള്‍ പ്രകൃതിയ്ക്കും ദോഷകരമാകുന്നുവോ?

മറ്റെല്ലാ മാലിന്യങ്ങള്‍ക്കൊപ്പം മനുഷ്യന്റെ ദുശ്ശീലമായ പുകവലി മണ്ണിനെയും കുറച്ചൊന്നുമല്ല ബാധിക്കുന്നത്. ഭൂമിയിലെ മണ്ണും വെള്ളവും വായുവുമൊക്കെ മലിനമാക്കാനും പുകവലിയ്ക്ക്  കഴിയുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 

ലോകമെമ്പാടും 9 ലക്ഷത്തോളം ടണ്‍ സിഗരറ്റ് കുറ്റികള്‍ പ്രതിവര്‍ഷം ഉപേക്ഷിക്കപ്പെടുന്നതായി ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്‍ഡ് പബ്‌ളിക് ഹെല്‍ത്ത് എന്ന പരിസ്ഥിതി പ്രസിദ്ധീകരണം പറയുന്നു. പുകവലിച്ചശേഷം വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ജീര്‍ണിക്കാതെ ആപല്‍ക്കരമായ ഖരമാലിന്യമായി മാറുന്നു. അമേരിക്കപോലുള്ള രാജ്യങ്ങളില്‍ ഖരമാലിന്യത്തിന്റെ 65 ശതമാനം ഇത്തരം സിഗരറ്റ് കുറ്റികളാണ്.
ഫില്‍ട്ടര്‍ സിഗരറ്റുകളാണ് ഇപ്പോള്‍ കൂടുതലായി വിപണിയിലുള്ളത്. വര്‍ഷങ്ങള്‍ എടുത്ത് മാത്രം മണ്ണില്‍ ലയിച്ചുചേരുന്ന ഒരുതരം പ്‌ളാസ്റ്റിക്കായ ന്ധസെല്ല്‌ലോസ് അസറ്റേറ്റ്ത്സ കൊണ്ടാണ് ഇത്തരം ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത്. ഈ ഫില്‍ട്ടറില്‍ നൂലിനെക്കാള്‍ കനംകുറഞ്ഞ 12,000 സെല്ലുലോസ് അസറ്റേറ്റ് നാരുകള്‍ ഉണ്ട്. മാത്രമല്ല സിഗരറ്റ് കുറ്റിയിലെ കത്തിത്തീരാറായ അവശേഷിച്ച ഭാഗത്ത് ലെഡ്, ആഴ്‌സനിക്, കാഡ്മിയം എന്നീ മൂലകങ്ങളുടെ രാസസംയുക്തങ്ങള്‍ ഉയര്‍ന്നതോതില്‍ അടങ്ങിയിട്ടുണ്ട്. പുകവലിക്കുമ്പോള്‍ ഭാഗികമായി മാത്രം പുറന്തള്ളുന്ന ഈ മൂലകങ്ങള്‍ വലിച്ചെറിയുന്ന കുറ്റികളില്‍ക്കൂടി മണ്ണിലേക്കും അവിടെ നിന്നും ജലസ്രോതസുകളിലുമെത്തും. ഇതോടെ ഇതൊക്കെ മലിനീകരിക്കപ്പെടും. വെള്ളം കുടിക്കുന്ന ജീവജാലങ്ങള്‍ക്കെല്ലാം ഇതിന്റെ ദുരിതഫലം അനുഭവിക്കേണ്ടിവരും. സസ്യങ്ങളെയും ഇത് ബാധിക്കും. ഭക്ഷ്യയോഗ്യമായ വിളകളില്‍കൂടി മത്സ്യശരീരത്തിലും ഇവ യഥേഷ്ടം എത്തുകയായിരിക്കും പരിണിതഫലം.
പ്രകൃതിയില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളില്‍ വലിയ പങ്ക് പുകയില മാനില്യമാണെന്ന് ഇന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. സിഗരറ്റ് കുറ്റികള്‍ കടല്‍വെള്ളത്തില്‍ അലിഞ്ഞുചേരാന്‍ അഞ്ചുവര്‍ഷവും ശുദ്ധജലത്തില്‍ ഒരുവര്‍ഷവും എടുക്കും. പ്രകൃതിയിലെ ഭക്ഷ്യ ശൃംഖലയുടെ താഴേത്തട്ടിലുള്ള പ്രാഥമിക രൂപമായ ആല്‍ഗകളെ ജലത്തില്‍ അലിഞ്ഞുചേരാതെ കിടക്കുന്ന പുകയില മാലിന്യത്തിലെ കൊടുംവിഷങ്ങള്‍ പ്രതികൂലമായി ബാധിക്കും.

Post your comments