Global block

bissplus@gmail.com

Global Menu

പുകവലി ചില്ലറക്കാര്യമല്ല...

മെയ് 31 ലോക പുകയില വിരുദ്ധ ദിനം

ഒരറ്റത്ത് തീ; മറ്റേ അറ്റത്ത് വിഡ്ഢി– ലോകം കണ്ട പ്രഗല്ഭ ഭരണ തന്ത്രജ്ഞനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പുകവലിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണിത്. 

ഇംഗ്‌ളണ്ട് ഉള്‍പ്പെടെ പല ശൈത്യ നാടുകളിലും ശീതം ചെറുക്കാന്‍ പുകവലി പ്രചാരത്തിലുണ്ടായിരുന്നു. പുകവലിയുടെ അപകടം മനസിലാക്കിയപ്പോള്‍  ബീഡി, സിഗററ്റ്, ചുരുട്ട്, ഹുക്ക എന്നിവയിലൊക്കെ പ്രധാന ഘടകം പുകയിലയാണ്. പുകയിലയില്‍ അടങ്ങിയ പ്രധാന ഘടകമാണ് നിക്കോട്ടിന്‍. ഒരു സിഗററ്റില് 20 മില്ലിഗ്രാം നിക്കോട്ടിന്‍ ഉണ്ടെന്നാണ് കണക്ക്. 
ലോകത്തിലാകമാനം 1.1 ബില്യന്‍ പുകവലിക്കാരാണ് ഇപ്പോഴുള്ളത്. ഈ കണക്ക് 2025 ആവുമ്പോഴേക്കും 1.6 ബില്യന്‍ ആയി ഉയരുമെന്നാണ് പുകവലിക്കെതിരെയുള്ള സംഘടനകള്‍ വ്യക്തമാക്കുന്നത്. 
സിഗററ്റ്
പുകവലിക്കാന്‍ ഉപയോഗിക്കുന്ന ലഹരി പദാര്‍ത്ഥമാണ് സിഗററ്റ്. വളരെ ചെറുതായി അരിഞ്ഞ പുകയില നിറച്ച കടലാസ് ചുരുട്ടായിട്ടാണ് പൊതുവേ സിഗരറ്റ് നിര്‍മ്മിക്കപ്പെടുന്നത്. പുകയിലെ മാലിന്യം അകത്ത് കടക്കുന്നത് കുറയ്ക്കാന്‍ മിക്ക സിഗരറ്റ് ബ്രാന്‍ഡിലും ഒരുവശത്ത് പഞ്ഞി അരിപ്പയായി വയ്ക്കാറുണ്ട്. ഇന്ന് വിപണിയില്‍ ധാരാളം സിഗററ്റ് ലഭ്യമാണ്. ഇതുകൂടാതെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട ഇ–സിഗററ്റും ഇന്ന് ലഭ്യമാണ്. വലിച്ചാലും എരിഞ്ഞുതീരില്ല, പുകയില്ല എന്നിവയാണ് ഇ–സിഗററ്റിന്റെ പ്രത്യേകത.
പുകവലിക്കാനായി പ്രചാരത്തിലുള്ള നാടന്‍ സംവിധാനമാണ് ബീഡി. സിഗററ്റിനേക്കാളും വലിപ്പം കുറവാണെങ്കിലും അതിനേക്കാളേറെ കാര്‍ബണ്‍ മോണോക്‌സൈഡും ടാറും സൃഷ്ടിക്കാന്‍ ബീഡിക്ക് കഴിയും. പുകയില വളരെ ചെറുതായി (പൊടിയായി) നുറുക്കിയത് തെണ്ട് (ഇസഴസശദഷപഫവ ഋധസഷരു)എന്നറിയപ്പെടുന്ന മരത്തിന്റെ ഉണക്കിയ ഒരേ അളവില്‍ മുറിച്ച ഇലകള്‍ കൊണ്ട് പൊതിഞ്ഞ് അതിന്റെ വണ്ണം കുറഞ്ഞ ഭാഗം നൂല്‍ കൊണ്ട് കെട്ടിയാണ് ബീഡി ഉണ്ടാക്കുന്നത്. ഇതിനെ ബീഡി തെറുക്കല്‍ എന്ന് പറയുന്നു. 
പുകവലിയിലേതുപോലെ തന്നെ നിക്കോട്ടിന്‍ ആണ് ബീഡി വലിക്കുന്നവര്‍ക്കും ലഹരി നല്‍കുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന ബീഡികള്‍ – ദിനേശ് ബീഡി, സാധു ബീഡി, കാജാ ബീഡി, അബ്ദുള്ള ബീഡി.
ദിനേശ് ബീഡി
ബീഡി നിര്‍മ്മാണം നടത്തുന്ന കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനമാണ് ദിനേശ് ബീഡി. ഇന്ത്യയിലെ തന്നെ വലിയ സഹകരണസംഘം ആണ് 1969 ല്‍ പ്രവര്‍ത്തനമാരംഭിച്ച കണ്ണൂരിലെ കേരള ദിനേശ് ബീഡി തൊഴിലാളി സഹകരണ സംഘം. തുടക്കം മുതല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ഉണ്ട്. കണ്ണൂര്‍, കാസറഗോഡ്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ദിനേശ് ബീഡി നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ദിനേശ് ബീഡി സഹകരണ സംഘം 12000 പേര്‍ക്ക് നേരിട്ടും ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്നു.
ചരിത്രം
ഒരു കാലത്ത് ഇടതുപക്ഷ സഹകരണപ്രസ്ഥാനത്തിന്റെ മുഖമുദ്രയായിരുന്നു കണ്ണൂരിലെ കേരള ദിനേശ് ബീഡിക്കമ്പനി. തുടക്കത്തില്‍ 45,000 തൊഴിലാളികളുണ്ടായിരുന്ന കമ്പനിയില്‍ ഇപ്പോള്‍ 15,000 തൊഴിലാളികള്‍ മാത്രമാണ് ഉള്ളത്. കമ്പനിക്കുണ്ടാകുന്ന നഷ്ടവും ബീഡിക്ക് ആവശ്യക്കാര്‍ കുറയുന്നതും കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ഇപ്പോള്‍ ബീഡിക്കുപകരം മറ്റു ഉത്പന്നങ്ങളുടെ നിര്‍മ്മാണം, ഐ.ടി.പാര്‍ക്ക്, പാര്‍ക്ക്,കുട നിര്‍മ്മാന യൂണിറ്റ്, ദിനേശ് ഫുഡ്‌സ് എന്നിങ്ങനെ വൈവിദ്യവത്കരണത്തിലൂടെ പിടിച്ചു നിലക്കനുള്ള ശ്രമം നടത്തുന്നു കണ്ണൂര്‍, ചാലാട്, തലശേ്ശരിപയ്യന്നൂര്‍, ധര്‍മ്മടം എന്നിവിടങ്ങളില്‍ കുട ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു.. നിലവില്‍ സി.രാജനാണ്‌കേരള ദിനേശ് ബീഡി വര്‍ക്കേര്‍സ് സെന്റര്‍ കോ.ഓപറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍.
പുകയില നിശബ്ദ കൊലയാളി
പുകവലിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്ന ഐക്യ രാഷ്ര്ടസഭയുടെ ഏജന്‍സിയായ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അഥവാ ഡബ്‌ള്യുഎച്ച്ഒ. അര്‍ബുദത്തിലേയ്ക്ക് വഴിതിരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ പുകയില ഉപയോഗിക്കുന്നവരാണ് പലരും.  ഇതിലൂടെ ദിവസവും 2,200 ആളുകള്‍ മരിക്കുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 
ഇ സിഗററ്റ്
സിഗററ്റ് വലിക്കുന്ന സംതൃപ്തി നല്‍കുുന്ന ബദല്‍ സിഗററ്റുകളാണ് ഇ–സിഗററ്റുകള്‍. പുകയില്ലാത്ത ഇ–സിഗററ്റ്ഒന്നിന് ആയിരം രൂപയാണ് വില.
വലിച്ചാലും എരിഞ്ഞുതീരില്ല എന്നതാണ് ഇ–സിഗററ്റിന്റെ പ്രത്യേകത. പുകയും ചുക്കയും ഇല്ലാത്തതിനാല്‍ പൊതുസ്ഥലത്ത് വച്ച് വലിച്ചാലും കുഴപ്പമുണ്ടാകില്ല. സിലിക്കന്‍ ചിപ്പും ലിഥിയം ബാറ്ററിയും വച്ചാണ് ഇ–സിഗററ്റ്ഉണ്ടാക്കുന്നത്.
സിഗററ്റ് വലിക്കുമ്പോള്‍ നിക്കോട്ടിന്‍ വാതകരൂപത്തില്‍ ഉള്ളില്‍ പ്രവേശിക്കുന്നതിനാല്‍ പുകവലിക്കുന്ന സംതൃപ്തി ലഭിക്കുകയും ചെയ്യുമത്രേ. പുകവലിക്കാതെ തന്നെ പുകവലിയുടെ സന്തോഷം പകരുന്ന ഉത്പന്നമാണ് ഇ–സിഗററ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.
ബ്രിട്ടണിലും അമേരിക്കയിലും എല്ലാം പുകവലിക്കാര്‍ക്ക് ബദല്‍ മാര്‍ഗ്ഗമായി ഇ–സിഗററ്റുകള്‍ നല്കാറുണ്ട്. എന്നിരുന്നാലും പുകയില വിരുദ്ധ പ്രവര്‍ത്തകര്‍ ഇ–സിഗററ്റുകളുടെ വരവിനെ സംശയത്തോടെയാണ് കാണുന്നത്.
ചെന്നൈ ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ച് ഒരു വിദേശ കമ്പനിയാണ് ഇന്ത്യന്‍ നഗരങ്ങളില്‍ ഇ–സിഗററ്റുകള്‍ വിതരണത്തിന് എത്തിക്കുന്നത്. ലോകത്ത് മുപ്പത്തഞ്ചിലേറെ ഇ–സിഗററ്റ് ഉത്പാദക കമ്പനികള്‍ ഉണ്ടെന്നാണ് അറിയുന്നത്.
സിഗററ്റ് ഉല്‍പ്പാദനത്തില്‍ ലാഭമുണ്ടോ?
കൊല്‍ക്കത്ത, പശ്ചിമബംഗാള്‍ എന്നിവിടങ്ങള്‍ അടിസ്ഥാനമായുള്ള സിഗററ്റ് ഉല്‍പ്പാദന കേന്ദ്ര മാണ് ഐടിസി. സിഗററ്റ് ഉല്‍പ്പാദനത്തിന്റെ 80 ശതമാനം സംഭാവനയും ഈ കമ്പനിയുടേതാണ്. ഇംപിരിക്കല്‍ ടുബാക്കോ കമ്പനി എന്ന ഈ കമ്പനി സ്ഥാപിതമായത് 1910ലാണ്. പിന്നീട് ഇതിന്റെ പേരില്‍ വ്യത്യാസം വരുത്തി, ഇന്ത്യന്‍ ടുബാക്കോ കമ്പനി എന്നാക്കി 1970–74 കാലഘട്ടങ്ങളില്‍ സജീവപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച. 8.31 ബില്യണ്‍  യുഎസ് ഡോളര്‍ വാര്‍ഷിക ലാഭം കൊയ്യുന്ന സ്ഥാപനമായി ഐടിസി മാറി. ഇന്ന് വിപണിയില്‍ 45 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം ഇതിന് കണക്കാക്കുന്നു. 60 വിവിധ പ്രദേശങ്ങളിലായി ഏകദേശം 25,000 ലധികം ആളുകള്‍, ഐടിസിയില്‍ ജോലി ചെയ്ത് വരുന്നു. 
ഹൈദരബാദിലുള്ള വിഎസ്ടി ഇന്‍ഡസ്ട്രീസാണ് ചാര്‍മിനാര്‍, ഗോള്‍ഡ്, മൊമെന്റ്‌സ്, സഫ്രാന്‍ തുടങ്ങിയ സിഗററ്റുകള്‍ വിപണിയിലിറക്കുന്നത്. വസീര്‍ സുല്‍ത്താനാണ് ഇതിന്റെ ഉപജ്ഞാതാവ്.  

Post your comments