Global block

bissplus@gmail.com

Global Menu

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍

ദൃഢമായ രൂപഭാവത്തിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. ഹെക്സഗണല്‍ ഗ്രില്‍, ഹെഡ്ലാമ്പുകള്‍, 'C' ആകൃതിയിലുള്ള ഫോഗ്ലാമ്പുകള്‍, സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പേ്‌ളറ്റ്, വശങ്ങളിലെ പ്‌ളാസ്റ്റിക് ക്‌ളാഡിംഗ് ഇവ വാഹനത്തിനു മനോഹരമായ രൂപഭാവം നല്‍കുന്നുണ്ട്.

1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിലുള്ളത്. 95 bhp കരുത്തും 120 Nm toruqe ഉം പ്രദാനം ചെയ്യുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വേരിയന്റുമുണ്ട്.100  യവു  കരുത്തും 250 ചാ ീേൃൗൂല  മാണ് ഡീസല്‍ എഞ്ചിന്‍ പ്രദാനം ചെയ്യുന്നത്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഇന്റീരിയറില്‍ ചോക്ളേറ്റ് ബ്‌ളാക് നിറമാണ് ഡാഷ്ബോര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നത്. 6.5 ഇഞ്ച്  ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയന്‍െന്റ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പേ്‌ള കണക്ടിവിറ്റി ഫീച്ചറുകള്‍ വാഹനത്തില്‍ ലഭ്യമാണ്. ഡ്യൂവല്‍ എയര്‍ബാഗുകള്‍, ആന്റി–ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്രേ്ടാണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കീലെസ് എന്‍ട്രി ഇത്തരത്തില്‍ സുരക്ഷാ സജ്ജീകരണങ്ങളുണ്ട്. ഓക്സ്ഫഡ് വൈറ്റ്, കാന്യണ്‍ റിഡ്ജ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്മോക്ക് ഗ്രെയ്, വൈറ്റ് ഗോള്‍ഡ്, അബ്സല്യൂട്ട് ബ്‌ളാക് ഇത്തരത്തില്‍ ആറു നിറങ്ങളില്‍ വാഹനം ലഭ്യമാകും.
ആംബിയന്റ്, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്‌ളസ് ഇത്തരത്തില്‍ നാലു വകഭേദങ്ങളില്‍ ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ ലഭ്യമാകും .
പെട്രോള്‍ പതിപ്പിന് 5.09 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 6.09 ലക്ഷം മുതലുമാണ് വില.

Post your comments