Global block

bissplus@gmail.com

Global Menu

യാത്രയ്ക്ക് ഒരുങ്ങിക്കോളൂ... ഓണ്‍ലൈന്‍ ടാക്‌സികള്‍ തുടങ്ങാന്‍ സര്‍ക്കാരും

നിശ്ചിത സ്ഥലത്തേയ്ക്ക് പതിവായി നടത്തുന്ന യാത്രകളില്‍ നമുക്ക് ചില ചിട്ടകള്‍ ഉണ്ടായിരുന്നു. കൃത്യം എത്രമണിയ്ക്ക് വീട്ടില്‍ നിന്ന് പുറപ്പെട്ടാല്‍ ബസ്‌സ് കിട്ടുമെന്നും അത് എത്ര മണിയ്ക്ക് നമ്മെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുമെന്നും നമുക്കറിയാം. എന്നാല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം സമയക്രമീകരണങ്ങളിലും നമ്മെ സഹായിക്കുന്നു. വിളിച്ചാല്‍ നില്‍ക്കുന്ന സ്ഥലത്ത് വാഹനമെത്തുകയും മുമ്പ് നിശ്ചയിച്ചുറപ്പച്ച കൂലി കൊടുത്ത് വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുകയുംചെയ്ത് കാലത്തിന്റെയാത്ര സഞ്ചാരികളെ അത്ഭുതംകൊള്ളിക്കുന്നു. ടാക്‌സിസര്‍വീസുകളില്‍ മാറ്റംസൃഷ്ടച്ച് കടന്നുവന്ന ഓണ്‍ലൈന്‍ ടാക്‌സി മാതൃകകള്‍ ലോകത്തിന്റെയാത്രയ്ക്ക് തേരുതെളിയിക്കുകയാണ്. 

ഇപ്പോഴിതായൂബര്‍, ഓല എന്നീ മാതൃകകള്‍ തരംഗം സൃഷ്ടിച്ചതോടെ അതുംസര്‍ക്കാര്‍ മാതൃകയാക്കുകയാണ്.തടസമില്ലാത്തതുംസുരക്ഷിതവുമായയാത്രാസൗകര്യംരാജ്യത്ത്എല്ലായിടത്തും നടപ്പിലാക്കാന്‍ ഓണ്‍ലൈന്‍ ടാക്സിസര്‍വീസുകള്‍തുടങ്ങണമെന്ന്‌കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെചുവടുപിടിച്ച്ഊബര്‍, ഓലമാതൃകയില്‍ഓട്ടോ, കാര്‍ടാക്‌സിസംവിധാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴില്‍വകുപ്പിനുകീഴിലുള്ളമോട്ടോര്‍തൊഴിലാളിക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍വാഹന വകുപ്പ്, ലീഗല്‍മെട്രോളജിവകുപ്പ്എന്നിവചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍സര്‍വീസ് നടപ്പാക്കാനാണ്‌സര്‍ക്കാര്‍തീരുമാനം. വിജയിച്ചാല്‍എല്ലാജില്ലകളിലേക്കുംമറ്റ് നഗരങ്ങളിലേക്കുംവ്യാപിപ്പിക്കാനുംതീരുമാനമുണ്ട്. സംസ്ഥാന ആസൂത്രണ ബോര്‍ഡ്ഇതുസംബന്ധിച്ച്‌രൂപരേഖതയ്യാറാക്കി. 
ഓണ്‍ലൈന്‍ സര്‍വീസില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ളടാക്‌സിക്കാരെചേര്‍ത്ത്‌സഹകരണസംഘംരൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ്ഇപ്പോഴുള്ള ധാരണ. സര്‍വീസിന് തയ്യാറുള്ളടാക്‌സികളില്‍അടുത്ത വര്‍ഷം ജനുവരിയോടെജിപിഎസ് നിര്‍ബന്ധമായുംഘടിപ്പിക്കണമെന്നുംകേന്ദ്ര നിര്‍ദ്ദേശമുണ്ട്.
അതേസമയം ഇന്ത്യയിലെ ചിലയിടങ്ങളില്‍ ഇത്തരംസര്‍വീസുകള്‍ക്ക് തിരിച്ചടിയും നേരിട്ടിട്ടുണ്ട്.മൊബൈല്‍ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന ടാക്‌സിസര്‍വ്വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിഷെയര്‍ടാക്‌സിസര്‍വീസുകള്‍ നിരോധിക്കാന്‍ ഡല്‍ഹിസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത് നിരോധിക്കാന്‍ പദ്ധതിയിടുന്നത്. 
1988ലെ മോട്ടോര്‍വെഹിക്കിള്‍ആക്ട് പ്രകാരംടാക്‌സി കമ്പനികള്‍വിവിധ യാത്രക്കാരെഒന്നിച്ച് ഒരുവാഹനത്തില്‍കൊണ്ടുപോകുന്ന സര്‍വ്വീസുകള്‍ നിയമവിധേയമല്ല. യൂബര്‍, ഓലതുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സിസര്‍വ്വീസുകള്‍ഷെയര്‍ടാക്‌സിസര്‍വീസുകള്‍ നടത്തുന്നുണ്ട്.
യൂബര്‍
അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായഒരു ബഹുരാഷ്ര്ട ഓണ്‍ലൈന്‍ ഗതാഗത നെറ്റ്വര്‍ക്ക് കമ്പനിയാണ് യൂബര്‍. സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യമുള്ള ഇടപാടുകാര്‍ക്ക് യൂബര്‍ എന്ന മൊബൈല്‍ ആപ് ഉപയോഗിച്ച് സ്വന്തമായിവാഹനമുള്ള യൂബര്‍ ഡ്രൈവര്‍മാരോട് യാത്രകള്‍ ആവശ്യപ്പെടാന്‍ ഇതുമൂലം സാധിക്കും. യൂബര്‍ എന്ന കമ്പനിയാണ്ഇതിനാവശ്യമായമൊബൈല്‍ ആപ് ഉണ്ടാക്കുന്നതുംമാര്‍ക്കറ്റ്‌ചെയ്യുന്നതുംഓപറേറ്റ്‌ചെയ്യുന്നതും. 2016 ഏപ്രില്‍ 12 –ലെ കണക്കനുസരിച്ച്‌യൂബര്‍ 60 രാജ്യങ്ങളില്‍ 404 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യൂബറിന്റെവരവോടെ പല കമ്പനികളും ഈ രീതി അനുകരിച്ച ്ഇത്തരം കച്ചവട ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ പരിപാടിയെ യൂബറിഫിക്കേഷന്‍ എന്ന്‌വിളിക്കുന്നു.
കേരളത്തില്‍ ഇപ്പോള്‍ കൊച്ചിയിലും (എറണാകുളംജില്ല ) തിരുവനന്തപുരത്തും ഈ സേവനം ലഭ്യമാണ്, ഇന്റര്‍നെറ്റ് ഉള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് വളരെസൗകര്യ പ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ടാക്‌സിസര്‍വീസ്ആണ്‌യൂബര്‍. ടാക്‌സി ബുക്ക് ചെയ്യാന്‍ വളരെഎളുപ്പവും , യാത്രാ നിരക്ക്കുറവും, സമയകൃത്യതയും , കാഷ് ആയോ ഓണ്‍ലൈന്‍ ആയോ പണം കൈമാറാം എന്ന സവിശേഷതയും യൂബെറിനെ കൂടുതല്‍ ജനകീയമാക്കുന്നു .
ഓല
ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഗതാഗത നെറ്റ്‌വര്‍ക്ക്‌സംവിധാമാണ്ഇത്. എ.എന്‍.ഐ ടെക്‌നോളജീസ്. 2010 ഡിസംബര്‍ 3ന് മുംബൈ കേന്ദ്രീകരിച്ചാണ് കമ്പനി ആരംഭിച്ചത്. ഭാവിഷ്അഗര്‍വാള്‍ആണ് കമ്പനിയുടെസ്ഥാപനകനുംസി.ഇ.ഒയും.
2010 ഡിസംബര്‍ 3 ന് ഇപ്പോഴത്തെ സി.ഇ.ഒ ഭാവിഷ്അഗ്ഗര്‍വാളും അന്‍കിററ് ഭാട്ടിയുംചേര്‍ന്നാണ് ഓല സ്ഥാപിച്ചത്. 2014 ല്‍ 100 നഗരങ്ങളിലായി 2 ലക്ഷം കാറുകള്‍ ഓലയില്‍ചേര്‍ന്നു. 2014 നവംബറില്‍ ബാംഗ്‌ളൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. 2014 ഡിസംബറോടെ ഡല്‍ഹി, പൂനെ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാരംഭിച്ചു. 2015 ഡിസംബറോടെ ചണ്ഡിഗഢ്, ഇന്റോര്‍, ജൈപൂര്‍, ഗോഹട്ടി, വിശാഖപട്ടണം എന്നിവിടങ്ങളിലുംവ്യാപിച്ചു.2015 സെപ്തംബറില്‍ 5 ബില്ല്യണ്‍ ആസ്ഥിയിലെത്തി.
2015 മാര്‍ച്ചില്‍ ബാംഗ്‌ളൂര്‍കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാബ്‌സര്‍വീസായടാക്‌സിഫോര്‍ഷുവര്‍ഓല 200 മില്യണ്‍ ഡോളറിന് ഏറ്റെടുത്തു. 2015 ജൂണ്‍ 25 ന് മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴിടി.എഫ്.സ്‌കാബിലേക്കും ഉപയോക്താക്കള്‍ക്ക് പ്രവേശനം ലഭിച്ചു. 2015 നവംബറോടെ ട്രിപ്പ് പ്‌ളാനിങ് ആപ്‌ളിക്കേഷനായ ജിയോടാഗിനെയും സ്വന്തമാക്കി.
വ്യത്യസ്തതരത്തിലുള്ള കാബ്‌സ്‌സര്‍വീസുകളാണ് ഓല നല്‍കുന്നത്. സാധാരണക്കാര്‍ക്ക്‌വേണ്ടിയുള്ള മിതമായവാടകയിലുള്ള സംവിധാനം മുതല്‍ചിലവേറിയ ആഡംഭര സംവിധാനങ്ങളും നല്‍കുന്നു.വാടകകാഷ്ആയും ഓല മണിവഴി കാഷ്‌ലെസ് ആയുംചെയ്യാനുള്ളസംവിധാനമുണ്ട്.  2014 നവംബറില്‍ബോംബെയിലും പൂനെയിലും അടക്കമുള്ളചില നഗരങ്ങളില്‍ ഓട്ടോറിക്ഷ  സേവനങ്ങളും ആപ്‌ളിക്കേഷന്‍ വഴി നല്‍കി തുടങ്ങിയിട്ടുണ്ട്.
കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമാണ് നിലവില്‍ഓലകാബ്‌സ് സംവിധാനം നിലവില്‍ വന്നിട്ടുള്ളത്. വിവിധ നഗരങ്ങളില്‍ വിവിധ നിരക്കുകളാണ് ഉള്ളത്.

Post your comments