Global block

bissplus@gmail.com

Global Menu

സിന്തൈറ്റ് സമരം ; പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുതേ...

നിയമസഭയില്‍ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ബില്ല് പാസാക്കിക്കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കേരളത്തിന് ഏറെ ചീത്തപ്പേര് നല്‍കിയ പിടിച്ചുപറി സംസ്‌ക്കാരം 'നോക്കുകൂലി' എന്നെന്നേക്കുമായി മേയ്-1 മുതല്‍ നിര്‍ത്തലാക്കുന്നു. നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍ കല്ല് കടിയുണ്ടാക്കി കോലഞ്ചരിയിലെ സിന്തെറ്റ് ഇന്‍ഡസ്ട്രീസില്‍ സമരം.

ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട് എന്ന അവസ്ഥ. ഇത് അംഗീകരിക്കാന്‍ കഴിയില്ല. തീര്‍ത്തും അനവസരത്തിലും അനാവശ്യവുമായ സമരമാണ് കേരളത്തിന്റെ അഭിമാനമായ 'സിന്തെറ്റ്'-ല്‍ ഉണ്ടായിരിക്കുന്നത്.

സി.വി. ജേക്കബ് എന്ന മനുഷ്യസ്‌നേഹി സ്ഥാപിച്ച സിന്തെറ്റ് കേരളത്തിന്റെ അഭിമാനസ്ഥാപനമാണ്. എല്ലാ ജീവനക്കാരും കുടുംബം പോലെയാണ് ജോലി ചെയ്ത് വന്നിരുന്നത്. നേരിട്ട് കോലഞ്ചേരിയിലെ സിന്തെറ്റ് ഫാക്ടറി സന്ദര്‍ശിച്ചവര്‍ക്ക് ഇത് മനസ്‌സിലാക്കാന്‍ കഴിയും. കേരളത്തിലെ  സുഗന്ധവ്യഞ്ജനത്തിന്റെ മേന്മ ബ്രിട്ടീഷ്‌കാര്‍ക്ക് അറിയാമായിരുന്നെങ്കിലും  ലോകത്തെ അറിയിച്ചതില്‍ സിന്തെറ്റിന്റെ പങ്ക് വളരെ വലുതാണ്.

ഐ.വി.ശശി സിനിമകളില്‍ സ്ഥിരം ചേരുവയായിരുന്നു ഫാക്ടറികളിലെ സമരവും തൊഴിലാളി, മുതലാളി തര്‍ക്കങ്ങളും. പുക ചീറ്റുന്ന ഫാക്ടറികള്‍ അവകാശികള്‍ക്ക് വേണ്ടി പോരാടുന്ന തൊഴിലാളികള്‍, നിക്ഷേപം നടത്തിയ വില്ലന്‍, മുതലാളി. 80 കളുടെ തുടക്കത്തില്‍ ഗള്‍ഫിലേക്കു കുടിയേറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ കേരളവും ബംഗാള്‍ പോലെയാകുമായിരുന്നു. 35 ലക്ഷം വരുന്ന പ്രവാസികള്‍ അയയ്ക്കുന്ന ഒരു ലക്ഷം കോടികൊണ്ടാണ്  കേരളം ചലിക്കുന്നത്. വരും തലമുറയോട് തെല്ല് സ്‌നേഹമുണ്ടെങ്കില്‍ അനാവശ്യ സമരം എത്രയും വേഗം അവസാനിപ്പിക്കണം.

 

മിഥുനവും വരവേല്‍പ്പും

കേരളത്തില്‍ ഒരു വ്യവസായം തുടങ്ങുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഹാസ്യരൂപേണ വരച്ചു കാട്ടുന്ന ഒരു പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രമാണ് മിഥുനം. സേതുമാധവന്റെ കദനകഥകള്‍ തമാശയില്‍ ചാലിച്ച് എത്തിയപ്പോള്‍ അതിന് അന്നത്തെ വ്യവസായ വ്യാകുലതകളുടെ മുഖമുണ്ടായിരുന്നു. കേരളത്തില്‍ വ്യവസായം സാധ്യമല്ലെന്ന് പറയുകയാണ് സിനിമ. ഇത്തരം അവസ്ഥകള്‍ സംരംഭകര്‍ക്ക് വരാതിരിക്കുവാനാണ് അധികൃതര്‍ ശ്രദ്ധിക്കേണ്ടത്.

കേരളത്തില്‍ വ്യവസായം നടത്താനുള്ള ബുദ്ധിമുട്ടുകള്‍ വരച്ച് കാട്ടുന്ന ഒരു ഉജ്വല ചിത്രമാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ടീമില്‍ വരവേല്‍പ്പ്. 2003-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി. Global investment meet  ല്‍ കേരളത്തിലെ വ്യവസായത്തെക്കുറിച്ച് പറഞ്ഞത് ഇപ്പോഴും പ്രശക്തമാണ്.

'മലയാളത്തിന്റെ വരവേല്‍പ്പ് എന്ന ഒരു സിനിമ ഉണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ഗള്‍ഫില്‍ നിന്ന് തിരിച്ച് വരുന്ന പ്രവാസിയായി അഭിനയിച്ച സിനിമ' തന്റെ സമ്പാദ്യം എല്ലാം ഒരു ചെറുകിട നിക്ഷേപത്തില്‍ വന്‍ പ്രതിക്ഷയോടെ നിക്ഷേപിക്കുന്നു. പക്ഷേ തിക്തമായ അനുഭവങ്ങള്‍ കാരണം ബിസിനസ്‌സ് നിറുത്തി പോകേണ്ടിവന്നു. ആ പ്രവാസിക്ക്.

ട്രേഡ് യൂണിയന്‍ മിലിറ്റന്‍സിയുടെ ഒരു ഉദാഹരണമായിരുന്നു, ഈ ചിത്രം ഇതിലെ കഥയും സന്ദേശവും ഇന്ന് പ്രസക്തമാണ്. ഗള്‍ഫ് മോട്ടോര്‍സ് എന്ന ബസ്‌സ് സര്‍വ്വീസ്  തുടങ്ങി കുത്ത്പാളയെടുത്ത മുരളി എന്ന പ്രവാസി സംരംഭകന്‍ തന്റെ സംരംഭക മേലങ്കി അഴിച്ച് വച്ച് തിരിച്ച് പോരേണ്ടിവരുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമല്ലെന്ന് നാട്ടിലെ നിത്യ സംഭവങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

 

വ്യവസായത്തിന് CITU യൂണിയന്റെ നേതൃത്വത്തില്‍ ഉള്ള സംഘടനയിലെ 7 തൊഴിലാളികളെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സിന്തെറ്റ് Industries-ന്റെ കോലഞ്ചേരി ഫാക്ടറിക്ക് മുന്നില്‍ സമരം തുടങ്ങിയത്. ഈ സമരം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. സിന്തെറ്റിലെ തൊഴിലാളി സമരം തീര്‍ക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണം. കാര്യം നിസ്‌സാരം പ്രശ്‌നം ഗുരുതരം എന്ന് പറഞ്ഞ പോലെ സമരം വേഗം തീര്‍ത്തില്ലെങ്കില്‍ കേരളത്തിന്റെ വ്യവസായ മേഖലയെക്കുറിച്ച് തെറ്റായ സന്ദേശങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത് കേളത്തിന് താങ്ങാന്‍ കഴിയില്ല.

 

കേരളത്തിലെ അല്ല ഇന്ത്യയിലെ തന്നെ പ്രമുഖ ഒലിയോ റെസില്‍ നിര്‍മ്മാതാക്കളായ സിന്തെറ്റിലെ തൊഴില്‍ സമരം ആന്ധ്രപോലുള്ള സംസ്ഥാനങ്ങള്‍ മുതലെടുക്കും എന്നുള്ള സാദ്ധ്യത സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണം. സമരം നീണ്ട് പോയാല്‍ നഷ്ടം കേരളഖജനാവിനും തൊഴിലാളികള്‍ക്കും അവരുടെ അടുത്ത തലമുറയ്ക്കും ആയിരിക്കും എന്ന തിരിച്ചറിവ് ഉണ്ടാകണം. തൊഴില്‍ സൗഹൃദത്തിന് പേര് കേട്ട സിന്തെറ്റ് എന്ന കമ്പനിയില്‍ ജോലി ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് അവിടുത്തെ മുതിര്‍ന്ന തൊഴിലാളിയുടെ വാക്കുകള്‍ എല്ലാം പറയാതെ പറയുന്നു. കുറച്ചുനാള്‍ മുമ്പ് കിഴക്കമ്പലത്തില്‍ kitex  കമ്പനിയിലും സമരം നടന്നിരുന്നു. അന്ന് kitex ല്‍ അന്തരീക്ഷമലിനീകരണമായിരുന്നു ആയുധം. സുഗന്ധവ്യഞ്ജന സംസ്‌ക്കരണ കയറ്റുമതി രംഗത്തെ വമ്പനായ സിന്തെറ്റ് എന്നും കേരളത്തിന്റെ അഭിമാന സ്തംഭമായിരുന്നു. ഈ പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാനുള്ള ഒരു ചെറിയ ന്യൂനപക്ഷം തൊഴിലാളികളുടെ ശ്രമം എതിര്‍ത്ത് തോല്പിക്കേണ്ടതുണ്ട്. കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അശ്രാന്ത പരിശ്രമം നടക്കുന്ന സമയത്ത് ഈ സമരം വേദനാജനകമാണ്. സമരം കാരണം സിന്തെറ്റ്‌പോലെ അന്താരാഷ്ട്ര പ്രസക്തിയുള്ള ഒരു manufacturing unit  ന്‍ഷയര്‍ കേരളം വിടാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ ആശങ്കയുളവാക്കുന്നു.

46 വര്‍ഷം ഇല്ലാത്ത സമരം ഇപ്പോള്‍ എന്തിന് എന്ന ചോദ്യത്തിന് മുന്നില്‍ സമരക്കാര്‍ പോലും നാണിക്കുന്നു എന്നതാണ് സത്യം. . CITU നേതൃത്വവും CPM   ജില്ലാ നേതൃത്വവും അടിയന്തിരമായി ഇടപെട്ട് കേരളത്തിന്റെ പ്രതിച്ചായ നഷ്ടം പരിഹരിക്കണം. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അടിയന്തിരശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. 

 

ലോകത്തിലെ ഏറ്റവും പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തെറ്റിലെ സമരം തീര്‍ത്തും ദുഃഖകരമാണ്. 1972-ല്‍ സ്ഥാപിതമായ സിന്തെറ്റ് കേരളത്തിലെ ബിസിനസ്‌സ് ഉപേക്ഷിച്ചു പോകുന്ന മാധ്യമ വാര്‍ത്തകള്‍ സങ്കടകരമാണ്. ഇക്കാര്യത്തില്‍ നാം എല്ലാവരും ആത്മ പരിശോധന നടത്തണം.

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

(വി ഗാര്‍ഡ് ചെയര്‍മാന്‍)

 

1972-മുതല്‍ പണിമുടക്കോ സമരമോ നടക്കാത്ത സ്ഥാപനമാണ് സിന്തെറ്റ്. ചില തൊഴിലാളികളെ മറ്റ് സ്ഥലത്തേക്ക് സ്ഥലം മാറ്റിയത് സാധാരണ സംഭവമാണ്. അവര്‍ക്ക് എന്തെങ്കിലും പരാതി ഉണ്ട് എങ്കില്‍ അത് കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ആദ്യം transfer കിട്ടിയ  സ്ഥലത്ത് പോയി  join ചെയ്യണം. കാലങ്ങളായി നിലനില്ക്കുന്ന ര്‍ഴദഷറബഫഴ ഹസവയനരു  ഞങ്ങള്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ല. ഒരു ന്യൂനപക്ഷ വിഭാഗം തൊഴിലാളികള്‍ വേതനം കൂട്ടി ചോദിക്കുന്നു. തൊഴിലാളികള്‍ക്ക് വേണ്ട എങ്കില്‍ ആന്ധ്രപോലുള്ള സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ ഫാക്ടറി മാറ്റാം. സിന്തെറ്റ് കമ്പനിയില്‍ മാനേജ്‌മെന്റും, തൊഴിലാളികളും ഒരു കുടുംബംപോലെയാണ് പ്രവര്‍ത്തിച്ച് വരുന്നത്. കുറച്ച് തൊഴിലാളികളാണ് ഈ പ്രശ്‌നം ഉണ്ടാക്കുന്നത്. ഏറ്റവും രസകരമായ കാര്യം അടുത്തകാലത്ത് ഡല്‍ഹിയില്‍ നടന്ന  ood expoയില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഞാനും ഉണ്ടായിരുന്നു. 46 വര്‍ഷമായി പണിമുടക്ക് ഇല്ലാതെ കേരളത്തില്‍ സുഗമമായി പ്രവര്‍ത്തിച്ച് വരുന്ന കാര്യം ചൂണ്ടിക്കാട്ടി കേരളത്തില്‍ നിക്ഷേപിക്കാന്‍ നിക്ഷേപകരെ ക്ഷണിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. ഈ സമരം തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.

വിജു ജേക്കബ്
(മാനേജിംഗ് ഡയറക്ടര്‍ സിന്തെറ്റ്  ഗ്രൂപ്പ്)

 

വ്യവസായത്തിന് CITU യൂണിയന്റെ നേതൃത്വത്തില്‍ ഉള്ള സംഘടനയിലെ 7 തൊഴിലാളികളെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സിന്തെറ്റ് Industries-ന്റെ കോലഞ്ചേരി കടയിരിപ്പ് plantന് മുന്നില്‍ സമരം തുടങ്ങിയത്.

 

oleoresin സുഗന്ധവ്യഞ്ജന ആഗോളവിപണിയില്‍ സിന്തെറ്റിന് 50 ശതമാനത്തില്‍ അധികം വിപണി ഉണ്ട് എന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ്. 2400 തൊഴിലാളികളും 1800 കോടി വിറ്റ്‌വരവുള്ള സിന്തെറ്റ്  ഏതൊരു മാനേജ്‌മെന്റ് വിദ്യര്‍ത്ഥിക്കും അറിഞ്ഞിരിക്കേണ്ട case study  ആണ്. കേരളത്തില്‍ കൂടാതെ Tamilnadu, Karnataka, Andhra  എന്നിവിടങ്ങളിലും, വിദേശത്ത് ചൈനയിലും നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ട്.   

 

  CITU  പറയുന്നത്

 

മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടിന് എതിരെ ആണ് ഞങ്ങളുടെ സമരം. തികച്ചും ന്യായമായ സമരമാണ് ഇത്. ഞങ്ങളുടെ ഏഴ് തൊഴിലാളികളെ കമ്പനി യാതൊരു മാനദണ്ഡവും പാലിക്കാതെ transfer ചെയ്തു. 2017 ഡിസംബറില്‍ പുതിയ  യൂണിയന്‍ ഉണ്ടാക്കിയതിനാണ് അവര്‍ സ്ഥലം മാറ്റിയത്. സ്ഥലംമാറ്റം പിന്‍വലിച്ചാല്‍ ഞങ്ങള്‍ സമരം നിര്‍ത്താം.

 

കെ എസ് അരുണ്‍കുമാര്‍

  CITU   യൂണിന്‍ സിന്തെറ്റ് employee union 

 

CITU Union നടത്തുന്ന സമരം തികച്ചും അനാവശ്യമാണ്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. 490 തൊഴിലാളികളില്‍ 360 പേര്‍ ഞങ്ങളുടെ യൂണിയനിലാണ്. ഞങ്ങള്‍ ഈ അനാവശ്യ സമരത്തിന് എതിരാണ്. സാധാരണ നടക്കാറുള്ള Work deputation   മാത്രമേ കമ്പനി നടത്തിയിട്ടുള്ളൂ. പലരെയും നേരത്തെ ആന്ധ്രയിലെ സഷഭസവഫ ഹവദഷര്‍ ലേക്ക് മാറ്റിയിട്ടുണ്ട്. ഇത് സാധാരണ സംഭവമാണ്, വേതനവ്യവസ്ഥകള്‍ പാലിച്ചില്ലായെന്നുള്ള വാദവും CITU-ന്റെ ആരോപണമാണ്.

 

Post your comments