Global block

bissplus@gmail.com

Global Menu

Panasonic Devices No.1 ഹോം അപ്ലയന്‍സസ് ഡിസ്ട്രിബ്യൂട്ടര്‍

അപ്‌ളയന്‍സസ് ഡിസ്ട്രിബൂഷന്‍ മേഖലയിലേക്കുള്ള താങ്കളുടെ കടന്നു വരവിനെക്കുറിച്ച് വിശദമാക്കാമോ ?
  
അടിസ്ഥാനപരമായി ഞങ്ങള്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിന്റെ ആള്‍ക്കാരാണ്. എന്റെ അച്ഛന് ഞങ്ങള്‍ എട്ടു മക്കളാണ്. അഞ്ച് ആണ്മക്കളും മൂന്ന് പെണ്മക്കളും. ഞാന്‍ അതില്‍ നാലാമത്തെയാളാണ്. ഞാനും എന്‍ജിനീയറിങ് കഴിഞ്ഞയാളാണ്. എന്റെ ഒരു അനുജന്‍ ഉണ്ട്. അവനു വേണ്ടിയാണ് കാലിക്കറ്റില്‍ ഒരു ഇലക്രേ്ടാണിക് ഷോപ്പിട്ടത്. അവന്‍ മണിപ്പാലില്‍ നിന്നും ഇലക്രേ്ടാണിക്‌സ് പഠിച്ചിറങ്ങിയ ആളാണ്. ഒരു കൊല്ലത്തോളം അവന്‍  ബോംബേയില്‍ ജോലി ചെയ്തു. അവിടെ നിന്നും അവന്‍ തിരിച്ചു വന്നപ്പോള്‍ അവനു വേണ്ടി തുടങ്ങിയതാണ് കാലിക്കറ്റില്‍ ഒരു ഇലക്രേ്ടാണിക് ഷോപ്പ്. ഇലക്രേ്ടാണിക് സ്‌പെയര്‍പാര്‍ട്ട്‌സ് ബിസിനസ്‌സായിരുന്നു ഇത്.  ആറുമാസം കഴിഞ്ഞപ്പോഴേക്കും അവന് ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ലഭിച്ചു. ഈ ഷോപ്പിനായി കുറേയേറെ പണം നിക്ഷേപിച്ചിരുന്നു. അതിനാല്‍ ഒന്നുകില്‍ നടത്തുക അല്ലെങ്കില്‍ അത് മതിയാക്കുക എന്നതായിരുന്നു അച്ഛന്റെ ഉപദേശം. അങ്ങനെയാണ് ഇലക്രേ്ടാണിക് ബിസിനസ് ചെയ്യുന്നത്. അത് സ്‌പെയര്‍പാര്‍ട്‌സ് ആയിരുന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും അത് ഹോള്‍സെയില്‍ ആക്കി. തൊണ്ണൂറ്റി രണ്ടിലാണ് ബിപിഎല്‍ ടിവികളുടെ ഡിസ്ട്രിബ്യൂഷന്‍ ചെയ്യുന്നത്. ആദ്യത്തെ ബ്രാന്‍ഡ് ബീപിഎല്‍ ആണ്. കുറച്ചു കഴിഞ്ഞപ്പോഴേക്കും ബിപിഎല്‍ ബ്രാന്‍ഡ് ഇല്ലാതായി. അപ്പോള്‍ രണ്ടാമതായി ചെയ്ത ബ്രാന്‍ഡ് ആണ് എല്‍ ജി. നാലുവര്‍ഷത്തോളം എല്‍ ജി ചെയ്തു. പിന്നെ ബിപിഎലിനു പകരം വന്ന സാനിയയുടെ ഡിസ്ട്രിബ്യൂഷന്‍ ചെയ്തു.  മറ്റു പല ബ്രാന്‍ഡുകളും ചെയ്തിട്ടുണ്ട്. എല്‍ജി, ഗോദ്രെജ്, പാനസോണിക്, ഹിറ്റാച്ചി, കരിയര്‍,ലോയ്ഡ് ഇവയാണ് ഇപ്പോള്‍ ചെയ്യുന്ന ബ്രാന്‍ഡുകള്‍.

ഡിസ്ട്രിബൂട്ടെഴ്‌സിന്റെ സെയിലിലും എണ്ണത്തിലും കുറവുണ്ടായി എന്ന രീതിയില്‍ എ കെ ഡി എ യുടെ ഭാഗത്തു നിന്നുള്ള അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്.  അതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം?

ഡിസ്ട്രിബൂട്ടെഴ്‌സിന്റെ സെയില്‍ കുറയുന്നുവെന്ന അഭിപ്രായമുണ്ടെങ്കില്‍ അത് ചെറിയ ഡിസ്ട്രിബൂട്ടെഴ്‌സിനെക്കുറിച്ചുള്ളതാണ്. അവരുടെ കുഴപ്പം എന്താണെന്ന് വച്ചാല്‍ അവര്‍ക്ക് റേറ്റ്  കൊണ്ട് കോംപീറ്റ് ചെയ്ത് സാധനം കൊടുക്കുവാന്‍ സാധിക്കില്ല. മെഗാ ഡീലേഴ്‌സ് സബ് ഡീല്‍ ചെയ്യുന്നുണ്ട്. അവരും മറ്റു ഡീലേഴ്സിന് നല്‍കുന്നുണ്ട്. അവരുടെ റേറ്റുമായി മത്സരിച്ചു നില്‍ക്കുവാന്‍ ചെറിയ ഡിസ്ട്രിബ്യൂട്ടേഴ്സിന് സാധിക്കുകയില്ല.  അതിനാല്‍ ചെറിയ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ എണ്ണം കുറയുകയാണ്. അതല്ലാതെ മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഡിസ്ട്രിബ്യൂഷന്‍ എന്ന സിസ്റ്റം ഇല്ലാതെ കമ്പനിക്ക് നിലനില്‍ക്കുവാന്‍ സാധിക്കുകയില്ല. കമ്പനിക്ക് ഡയറക്ടറായി ഡിസ്ട്രിബ്യൂഷന്‍ ചെയ്യുവാന്‍ സാധ്യമല്ല. അതിനായുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഒന്നും കമ്പനിയുടെ കയ്യിലുമില്ല.  അതിനാല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റമില്ലാതെ കമ്പനിക്ക് നിലനില്‍ക്കുവാന്‍ സാധിക്കില്ല. 

ഡിസ്ട്രിബൂഷന്‍ മേഖലയില്‍ താങ്കള്‍ക്കുണ്ടായിരുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് ?

അത്ര വലിയ രീതിയിലുള്ള വെല്ലുവിളികള്‍ ഒന്നുംതന്നെ ഈ മേഖലയിലേക്കുള്ള കടന്നുവരവില്‍ ഉണ്ടായിരുന്നില്ല. മാര്‍ക്കറ്റില്‍ നിന്നുള്ള കാശ് പിരിക്കുകയായിരുന്നു ഒരു പ്രധാന വെല്ലുവിളി. അതല്ലാതെ മറ്റു തരത്തിലുള്ള ചലഞ്ചുകള്‍ ഉണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചുള്ള ഒരു പ്രത്യേകത എന്താണെന്ന് പറഞ്ഞാല്‍ ഞാനുമായി ഡീല്‍ ചെയ്യുന്ന ഏച്ച് ആന്‍ഡ് എവെരി ഡീലേഴ്‌സുമായി എനിക്ക് പേഴ്‌സണലി ബന്ധമുണ്ട്. അവരുടെ ഫ്യൂച്ചര്‍ എന്താണെന്നുള്ളത് ഞാന്‍ അസസ്‌സ് ചെയ്തുകൊണ്ടിരിക്കും. പേമെന്റ്  കളക്ഷന്‍ ആയിരുന്നു മുന്‍പ്  വെല്ലുവിളി ആയിരുന്നത്. ഇപ്പോള്‍ അതൊരു വലിയ ചലഞ്ച് അല്ല. ചെറിയ ഡീലേഴ്സിന്റെ കയ്യില്‍ നിന്നുള്ള ഫണ്ട് കളക്ട് ചെയ്യുകയല്ല വെല്ലുവിളി. പലരും നല്ല ഡീലിങ് ആണ് ചെയ്യുന്നത്. ഇപ്പോഴുള്ള ഒരു ചലഞ്ച് ഡയറക്ട് ഡീലേഴ്സാണ്. ഡയറക്ട് ഡീലേഴ്സ് സബ് ഡീല്‍ ചെയ്യുമ്പോള്‍ ഞങ്ങളുമായി കോംപീറ്റ് ചെയ്യുന്നു. അപ്പോള്‍ നമ്മുടെ മാര്‍ജിന്‍ കുറവാകും. അതാണ് ഒരു പ്രധാന ചലഞ്ച്. നമ്മളുമായി നല്ല ബന്ധമുള്ള കമ്പനിക്കാറുണ്ട്. അവര്‍ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. അതിനാല്‍ അതൊരു വലിയ പ്രശ്‌നമല്ല. 
ജി എസ് ടി ഈ മേഖലയിലെ വ്യാപാരികളെ ബാധിച്ചിട്ടുണ്ടോ ?

പ്രോപ്പര്‍ അക്കൗണ്ട് കീപ്പ്  ചെയ്തിരുന്ന ഒരു ഡിസ്ട്രിബൂട്ടെഴ്‌സിനും ജി എസ് ടിക്ക് ശേഷം ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. ജിഎസ്ടിയുടെ മെത്തേടിലേക്ക് മാറുന്ന സമയത്തുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ അല്ലാതെ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല പ്രോപ്പര്‍ അക്കൗണ്ടിംഗ് അല്ലാതെ ചെയ്തിരുന്ന പല ഡിസ്ട്രിബ്യൂട്ടേഴ്‌സുമുണ്ട്. അവര്‍ക്കൊക്കെ പലരീതിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് ഇ വേ ബില്‍ വന്നപ്പോള്‍ അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടായി. അതിനുള്ള  ഇന്‍ഫ്രാസ്ട്രക്ചറോ അക്കൗണ്ടിംഗ് സിസ്റ്റമോ അക്കൗണ്ടന്റ്മാരോ ഒന്നും തന്നെ അവരുടെ കയ്യില്‍ ഇല്ല. അതിനാല്‍ അവരെ ഇത് ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇത് പോലെ ഡെമോണിട്ടൈസെഷന്‍ കൊണ്ടും  വളരെ വലിയ ബുദ്ധിമുട്ടുകളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഡീമോണിറ്റൈസേഷന്റെ സ്റ്റാര്‍ട്ടിങ്ങ് സമയത്ത് സെയിലില്‍ കുറവുണ്ടായിട്ടുണ്ട്. അതല്ലാതെ വേറെ വലിയ രീതിയിലുള്ള പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. സമാനമായ അഭിപ്രായമാണ് ജി എസ്  ടിയെക്കുറിച്ചുമുള്ളത്. ജി എസ് ടിക്ക് ഒരു കുഴപ്പവുമില്ല. 
ഇന്ത്യയില്‍ എവിടെയും ഡിസ്ട്രിബൂട് ചെയ്യാം എന്ന രീതി ജി എസ് ടിയില്‍ ഉള്ളതാണ്. എന്നാല്‍ അത് അത്ര പ്രാക്ടിക്കലല്ല. ഡെലിവറി അത്ര എളുപ്പമല്ല. ഡെലിവറി എക്‌സ്‌പെന്‍സസ് ഉണ്ട്. അത് പോലെ ഡാമേജ് സാധനങ്ങള്‍ ഒക്കെ തിരിച്ചയക്കുക ഇതൊന്നും എളുപ്പമല്ല.  മറ്റൊരു സംസ്ഥാനത്തു നിന്നും സാധനങ്ങള്‍ കൊണ്ടു വരുന്നതില്‍ പ്രാക്ടിക്കല്‍ ആയിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. നമുക്ക് ജി എസ് ടി കൊണ്ട് കിട്ടിയിട്ടുള്ള പ്രയോജനം കമ്പനികളുടെ പര്‍ച്ചേസിംഗ് ഇവിടെ ബ്രാഞ്ചില്‍ സാധനമില്ലെങ്കിലും ഇന്ത്യയില്‍ ഏതു ബ്രാഞ്ചില്‍ ഫാക്ടറിയിലെ സാധനം ഉണ്ടെങ്കിലും ഡെലിവറി എടുക്കാം. അവിടെയാണ് ചെറിയ ഡിസ്ട്രിബൂട്ടെഴ്‌സിനൊക്കെ കഴിയാത്തത് . അവര്‍ക്കൊന്നും ഇത്തരത്തില്‍ കണ്ടെയിനര്‍ ലോഡ് എടുത്ത് സെയില്‍ ചെയ്യുവാനുള്ള പൊട്ടന്‍ഷ്യല്‍ ഇല്ല. അതിനാല്‍ ജി എസ് ടി ചെറിയ ഡിസ്ട്രിബൂട്ടെഴ്‌സിനെ ബാധിച്ചിട്ടുണ്ട്.

മുന്‍പൊക്കെ ഒന്നോ രണ്ടോ മെഗാ മെഗാഷോറൂമുകളാണ് ഒരു പ്രധാന സ്ഥലത്ത് ഉണ്ടാകുക. എന്നാല്‍ ഇപ്പോള്‍ ചെറിയ സ്ഥലങ്ങളില്‍ പോലും മെഗാഷോറൂമുകളും ബ്രാഞ്ചുകളും ധാരാളമായി തുറക്കുന്നുണ്ടല്ലോ. അതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം ?

അതാണ് ഈ ചെറിയ ഡിസ്ട്രിബൂട്ടെഴ്‌സിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുള്ളത്. ഇവര്‍ ചെറിയ ചില സ്ഥലങ്ങളില്‍ ധാരാളമായി ഷോറൂമുകള്‍ തുറന്നപ്പോള്‍ അതിനടുത്തുള്ളവരുമായി സബ് ഡീല്‍ ചെയ്യുകയാണ് സാധാരണയായി ചെയ്യുന്നത്. ഇത്തരത്തില്‍ ചെറിയ ഡിസ്ട്രിബൂട്ടെഴ്‌സിനെ ഇത് ബാധിച്ചിട്ടുണ്ട്. അതല്ലാതെ അവിടെ കാലങ്ങളായി നിലനില്‍ക്കുന്ന പ്രാദേശികമായ ഷോറൂമുകളുണ്ട് . അവരെയൊന്നും ഇവര്‍ക്ക് ഒരു രീതിയിലും ബാധിക്കാന്‍ സാധിച്ചിട്ടില്ല. അവരുടെ സെയില്‍ ഇവര്‍ക്കില്ല. ഇവരുടെ കടന്നുവരവില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത ഒരു വിഭാഗമുണ്ട്. ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ കാശുകൊണ്ട് ബിസിനസ് ചെയ്യുന്ന ഡീലേഴ്സുണ്ടായിരുന്നു. പലരും ചെറിയ ഡീലേഴ്സാണ്.ഈ ഡീലേഴ്സിന് റേറ്റിന്റെ കാര്യത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ സാധിച്ചില്ല. അതല്ലാതെയുള്ള പഴയ ഡീലേഴ്സിനെ ഒരു രീതിയിലും ബാധിക്കുവാന്‍ മെഗാ മെഗാഷോറൂമുകള്‍ക്കൊന്നും സാധിച്ചിട്ടില്ല. 
ഓണ്‍ലൈന്‍ ബിസിനസ്‌സ് ഈ മേഖലയെ ഏതു രീതിയിലാണ് ബാധിച്ചിട്ടുളത് 
ഓണ്‍ലൈന്‍ ബിസിനസ്‌സ് ഈ മേഖലയെ ബാധിച്ചിട്ടില്ല. നിരവധി ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉണ്ട്. പല രീതിയില്‍ പലവിധ സാധനങ്ങളും സേവനങ്ങളും നല്‍കുന്നവയാണവ. ഈ ഓണ്‍ലൈന്‍ മേഖല  മറ്റു ബിസിനസ്‌സുകളെ ചിലപ്പോള്‍ ബാധിച്ചിട്ടുണ്ടാകാം. എന്നാല്‍ ഈ മേഖലയെ ബാധിച്ചിട്ടില്ല. അതിനുള്ള പ്രധാന കാരണം ഡെലിവറി അവര്‍ക്ക് അത്ര എളുപ്പമല്ല. ഫ്രിഡ്ജ് ആയാലും അത് പോലെ മറ്റേതെങ്കിലും സാധനമായാലും അവര്‍ക്ക് ഡെലിവറി എളുപ്പമല്ല. എന്നാല്‍ എല്‍ ഇ ഡിയില്‍ അവര്‍ക്ക് വില്പനയുണ്ട്. അതിന്റെ ഡെലിവറി എളുപ്പമാണ്. 
ഡിസ്ട്രിബ്യൂഷന്‍ മേഖലയിലല്ലാതെ മറ്റു ഫ്യൂച്ചര്‍ പ്‌ളാനുകള്‍ എന്തൊക്കെയാണ് 
പെറ്റല്‍സ് എന്നപേരില്‍ വയനാട് ഒരു റിസോര്‍ട്ട് ഉണ്ട്. അത് എക്‌സ്പാന്‍ഡ് ചെയ്യുന്നുണ്ട്. ഇത് മറ്റൊരു തരം ബിസിനസ്‌സാണ്. ഇതിന്റെ റിസ്‌ക് വളരെ കുറവാണ്. നമ്മള്‍ കടം കൊടുക്കണ്ടല്ലോ. കസ്റ്റമറുടെ സാറ്റിസ്ഫ്രാക്ഷനാണ് റിസോര്‍ട്ടിന്റെ വിജയം. അതാണ് ബിസിനസിന്റെയും വിജയം. എന്നാല്‍ ഇതില്‍ റെസ്‌പോണ്‍സിബിലിറ്റി കൂടുതലാണ്. തരക്കേടില്ലാത്ത ഒരു ബിസിനസ്‌സാണ്. അതിനെ ഡെവലപ്പ് ചെയ്യും. 

Post your comments