Global block

bissplus@gmail.com

Global Menu

ചക്ക മാഹാത്മ്യം

എസ്. ഗൗതം യോഗീശ്വര്‍

അസി. ജില്ല വ്യവസായ ഒഫീസര്‍ 

വരിക്കച്ചക്ക കഴിക്കണമെന്ന അടങ്ങാത്ത മോഹവുമായി ഒരു യൂറോപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ഫ്രൂട്ട്സ് സ്റ്റാളില്‍ എത്തുന്ന വിദേശ മലയാളി, ചക്കപ്പഴത്തിന്റെ ഹഴയനഫ ര്‍ദഭ കണ്ട് ഞെട്ടി പിന്‍മാറിയാല്‍ അതിശയിക്കാനില്ല.  125 യൂറോ അഥവാ 10,000/ രൂപ എന്നായിരിക്കും അതിലെ വില.  250 യൂറോ വരെ വിലയെത്തുന്ന സാഹചര്യവും അപൂര്‍വ്വമല്ല.  '''Sweet Jack Fruit'''''എന്ന പേരിലാണ് ചങ്ങാതി അവിടെ വിലസുന്നത്.  ഇനിയെങ്കിലും ചക്കയെ നിസ്‌സാരമായി കാണരുത് എന്ന ശക്തമായ താക്കീതും, സൂക്ഷിച്ചു നോക്കിയാല്‍ ആ  ഹഴയനഫ ര്‍ദഭ ല്‍ തെളിഞ്ഞു വരുന്നത് കാണാം. 
സ്വന്തം മുറ്റത്തെ ചക്കയെ ഇത്രനാളും നാം തിരിച്ചറിഞ്ഞില്ല. നമ്മുടെ ആരോഗ്യത്തോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യവും മെച്ചപ്പെടുത്താന്‍ കെല്‍പ്പുള്ള ഒരു വിസ്മയമാണ് ചക്കയെന്ന സത്യം ഏറെ വൈകിയെങ്കിലും ഇപ്പോള്‍ നാം തിരിച്ചറിഞ്ഞിരിക്കുന്നു; അതും ഔദ്യോഗികമായിത്തന്നെ ചക്ക ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായിരിക്കുന്നു.
ഒരു ഭക്ഷ്യവിളയായും, നാണ്യവിളയായും പഴമായും പച്ചക്കറിയായും, ഔഷധമായും, ഫുഡ് സപ്‌ളിമെന്റായും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായുമൊക്കെ വ്യത്യസ്ത വേഷങ്ങള്‍ ആടാന്‍ കഴിയുന്ന ഒരു സര്‍വ്വകലാവല്ലഭിയാണ് പ്‌ളാവും അവളുടെ മുത്തായ ചക്കയും. 
ലക്ഷങ്ങള്‍ നല്കുന്ന കാര്‍ഷിക വിള:
ഒരേക്കര്‍ സ്ഥലത്ത്, 8 മീറ്റര്‍ ഇടയകലത്തില്‍ 62 പ്‌ളാവിന്‍ തൈകള്‍ നടാവുന്നതാണ്.  മൂന്നാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും.  പൂര്‍ണ്ണതോതില്‍ വിളവ് കിട്ടിത്തുടങ്ങുമ്പോള്‍ ശരാശരി 15 കിലോ ഭാരമുള്ള ചക്ക, കുറഞ്ഞത് 3100 എണ്ണമെങ്കിലും ലഭിക്കും. കിലോയ്ക്ക് മാര്‍ക്കറ്റ് വിലയായ 30 രൂപാ നിരക്കില്‍ കണക്കാക്കിയാല്‍ ഏകദേശം 14 ലക്ഷം രൂപാ വരുമാനം. പരിപാലന ചെലവ് മറ്റ് വിളകളെ അപേക്ഷിച്ച് തീരെ കുറവും.
റബ്ബര്‍ വിലയിടിവിന് ആശ്വാസം:
റബ്ബറിന് വിലയിടിഞ്ഞിരിക്കുന്ന ഇക്കാലത്ത് തനത് വിളയായ പ്‌ളാവിന്‍ തോട്ടങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായി.
ഏഴരലക്ഷം ഹെക്ടര്‍ സ്ഥലത്താണ് സംസ്ഥാനത്ത് നിലവില്‍ റബ്ബര്‍ കൃഷി നടത്തുന്നത്. അതിന്റെ ഒരു 10 ശതമാനം സ്ഥലമെങ്കിലും പ്‌ളാവിന്‍ തോട്ടമായാല്‍ തന്നെ ഗണ്യമായ സാമ്പത്തിക പുരോഗതി കൈവരിക്കാനാകും.
സീറോ വേസ്റ്റ് ഫലം:
ചക്ക പൂര്‍ണ്ണമായും ഉപയുക്തമാണ്.  ഉപയോഗ രഹിതമായ ഒരു ഭാഗം പോലും അതിലില്ല എന്നതാണ് പ്രത്യേകത. മുള്ളും മടലും ചവിണിയും ചക്കക്കുരുവും എല്ലാം വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ അനുയോജ്യമാണ്. അരക്കുപോലും പശയായും ഇന്ധനമായും ഉപയോഗിക്കുവാന്‍ സാധിക്കും.
മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍:
ചക്കയുടെ പ്രധാന പോരായ്മ, അത് ഒരു സീസണ്‍ ഫലമാണെന്നതാണ്. എന്നാല്‍ വിവിധ ജില്ലകളിലെ ചക്ക സീസണുകളില്‍ ചെറിയ വ്യതിയാനങ്ങള്‍ ഉള്ളതിനാല്‍ വര്‍ഷത്തില്‍ 9 മാസവും  കൂടിയും കുറഞ്ഞും ലഭ്യമാണ്.   ആശസീസണ്‍  പ്‌ളാവുകളും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
നന്നായി വിളവു ലഭിക്കുന്ന സമയത്ത് ധാരാളം ചക്ക ശേഖരിച്ച് സംസ്‌കരിച്ച് സൂക്ഷിച്ചാല്‍ വ്യത്യസ്തമായ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിന് വര്‍ഷം മുഴുവനുമുള്ള അവയുടെ ലഭ്യത ഉറപ്പാക്കാം.
ചില ചക്ക ഉല്‍പ്പന്നങ്ങള്‍

1)  പച്ച ചക്കപ്പൊടി    (Raw Jack Fruit Flour)

പച്ചചക്ക ഉണക്കിപൊടിച്ചാണ് ഈ ഉല്‍പ്പന്നം ഉണ്ടാക്കുന്നത്. മാര്‍ക്കറ്റില്‍ കിലോയ്ക്ക് 600 രൂപയോളം വില ലഭിക്കുന്നു.  അരിമാവ്, ഗോതമ്പ് മാവ്, മൈദ എന്നിവയോട് ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്. പുട്ട്, ചപ്പാത്തി, ഉപ്പ്മാവ്, കുമ്പിളപ്പം, സൂപ്പ് മുതലായ വ്യത്യസ്തമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുവാന്‍ ഉത്തമം.
സിഡ്നി യൂണിവേഴ്സിറ്റിയില്‍  നടത്തിയ ഒരു ഗവേഷണത്തില്‍, പച്ച ചക്കപ്പൊടിയുടെ ഗൈ്‌ളസീമിക് ലോഡ്, അരി, ഗോതമ്പ് എന്നിവയേക്കാള്‍ വളരെ കുറവാണെന്ന് തെളിഞ്ഞിട്ടുണ്ട്.  30 ഗ്രാം അരി, ഗോതമ്പ് എന്നിവയുടെ ഗൈ്‌ളസീമിക് ലോഡ് യഥാക്രമം 29, 27 എന്നിങ്ങനെ ആയിരുന്നുവെങ്കില്‍ അതേ അളവ് ചക്കപ്പൊടിയുടേത് കേവലം 17 മാത്രമായിരുന്നു.
ലോകത്തെമ്പാടും പ്രമേഹ രോഗികളുടെ എണ്ണം കഷ്ടിച്ചുയരുമ്പോള്‍ ചക്കയുടെ ഈ ഗുണം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്.  ലോ കലോറി ഫുഡായി ഓട്ട്സ് നമ്മുടെ നാട്ടില്‍ പ്രചാരം നേടിയ പോലെ ഒരു ആന്റി ഡയബറ്റിക് ഫുഡായി ചക്ക ലോകം കീഴടക്കുന്ന കാലം വിദൂരമല്ല.

2)  ഇടിച്ചക്ക ഉപ്പ് ലായനിയില്‍ (Tender Jack in )
കൊത്തന്‍ ചക്ക/ഇടിച്ചക്ക ഉപ്പിലിട്ടതിന്  വിദേശരാജ്യങ്ങളില്‍ നല്ല ഡിമാന്‍ഡ് ഉണ്ട്.  തായ്ലന്‍ഡില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് നിലവില്‍ വിപണി കൈയ്യടക്കിയിരിക്കുന്നത്. വിദേശ മാര്‍ക്കറ്റില്‍ കിലോക്ക് ശരാശരി 20 പൗണ്ട് അഥവാ 1800 രൂപായോളം വിലയുണ്ട്.

3)  വെജിറ്റബിള്‍ മട്ടന്‍  (Dried Tender Jack)
ഇടിച്ചക്ക ഭാഗീകമായി പുഴുങ്ങി, നന്നായി ഉണക്കി  എടുത്താണ് ഈ ഉല്‍പ്പന്നം തയ്യാറാക്കുന്നത്.  ചതച്ച് മസാലയും ചേര്‍ത്ത് ഉണക്കി എടുത്താല്‍ കൂടുതല്‍ രുചികരമായി. ധാരാളം മാംസ്യം ലഭിക്കുന്നതിനാലാണ് ഈ പേര് ലഭിച്ചത്.  ഉണക്കി സൂക്ഷിക്കുന്നതിനാല്‍ പ്രസര്‍വേറ്റീവ്സ് ചേര്‍ക്കാതെ തന്നെ ദീര്‍ഘകാലം സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

4)  ചക്കക്കുരു പൊടി (Jack Seed Flour)

മാംസ്യത്തിന്റെയും വൈറ്റമിന്‍–എയുടെയും കലവറയാണ് ചക്കക്കുരു. കൂടാതെ ക്യാന്‍സറിനെ ചെറുക്കുന്ന ആന്റി ഓക്സിഡന്റുകളുടെ കലവറയും. ചര്‍മ്മം, മുടി എന്നിവയുടെ പോഷണത്തിനും ഉത്തമം, ചക്കക്കുരു അരിഞ്ഞ് ഉണക്കി പൊടിച്ചോ, പുഴുങ്ങി പൊടിച്ചോ ഇത് തയ്യാറാക്കാവുന്നതാണ്.  പ്രോട്ടീന്‍ സപ്‌ളിമെന്റായി ഉപയോഗിക്കാവുന്നതാണ് ബിസ്‌കറ്റ് മുതല്‍ കേക്ക് വരെ വ്യത്യസ്തമായ ഭക്ഷ്യ വസ്തുക്കളില്‍ ഇത് ചേര്‍ത്ത് പോഷകസമ്പുഷ്ടമാക്കാവുന്നതാണ്.

5)  ചക്കപ്പഴം സിറപ്പിലിട്ടത്  (Ripe Jack Fruit in Syrup)
ചക്കപ്പഴത്തിന്റെ രുചിയും ഗുണവും നിറവും ഏറെക്കുറെ നിലനിര്‍ത്തി ''Ready to Eat' രീതിയില്‍ വിദേശത്തും നല്ല ഡിമാന്റ് ഉണ്ട്. വിദേശ മാര്‍ക്കറ്റിലും കിലോയ്ക്ക് ശരാശരി 9 പൗണ്ട് അഥവാ 800 രൂപാ വിലയുണ്ട്.
സ്വതവേ 100% ഓര്‍ഗാനിക്കായി ലഭിക്കുന്ന ഒരേ ഒരു പഴമാണ് ചക്ക.  350–ല്‍പരം ഉല്‍പ്പന്നങ്ങള്‍ ചക്കയില്‍ നിന്ന് തയ്യാറാക്കാവുന്നതാണ്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്തചക്ക എന്നിവയില്‍ നിന്നുമായി അനേകം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം ചെയ്യുവാന്‍ സാധിക്കും.  പ്രതിവര്‍ഷം 50,000  ടണ്‍ ചക്ക സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നു.  അതിലും ഏറെ ഇവിടെ പാഴായും പോകുന്നു. ആവശ്യമായ മൂല്യവര്‍ദ്ധനവ് നടത്തി വ്യത്യസ്തങ്ങളായ ഉല്‍പ്പങ്ങളാക്കി മാറ്റിയാല്‍ ബൃഹ്ത്തായ  ഒരു മാര്‍ക്കറ്റാണ് സ്വദേശത്തും വിദേശത്തുമായി തുറന്നിരിക്കുന്നത്.
ആയിരക്കണിക്കിന് കോടിരൂപയുടെ വരുമാനം നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനും ഗ്രാമീണ മേഖലയുടെ ശാക്തീകരണത്തിനും ചക്കയ്ക്ക് വേണ്ടത്ര ശേഷിപ്പുണ്ട്.  എന്നാല്‍ അതിന് ബോധപൂര്‍വ്വമായ, ചിട്ടയായ പരിശ്രമം ആവശ്യമാണ്.  സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചത് ആ വഴിക്കുള്ള ഒരു സുപ്രധാന ചുവടു വയ്പാണ്.

Post your comments