Global block

bissplus@gmail.com

Global Menu

എയര്‍ കണ്ടീഷണര്‍ (AC) വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മറ്റൊരു വേനല്‍ക്കാലം കൂടി എത്തി.  താപനില പല സ്ഥലങ്ങളിലും 400C മുകളില്‍ രേഖപ്പെടുത്തുന്നു.  എയര്‍കണ്ടീഷണര്‍ ലക്ഷറി ഹോം അപ്‌ളയന്‍സ് എന്ന രീതി മാറി ഒരു അവശ്യവസ്തുവായി.  സാധാരണകാര്‍ പോലും എസി വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. എയര്‍കണ്ടീഷണര്‍ വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഹിറ്റാച്ചി എയര്‍കണ്ടീഷണര്‍ ബ്രാഞ്ച് മാനേജര്‍ സന്തോഷ് കെ. വിശദീകരിക്കുന്നു.

ഒരു എസി വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.  
എസി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന റൂമിന്റെ വലിപ്പം ബ്രാന്‍ഡ്, വില, എനര്‍ജി എഫീയന്‍സി അത് കഴിഞ്ഞുള്ള സെയില്‍സ് സപ്പോര്‍ട്ട് തുടങ്ങിയ പ്രധാന കാര്യങ്ങള്‍ പഠിച്ചു വേണം എസി തിരഞ്ഞെടുക്കാന്‍.
Tonnage 
എയര്‍കണ്ടീഷണര്‍ കപ്പാസിറ്റി/ Tonnage റൂമിന്റെ സൈസ് അനുസരിച്ചാണ് തിരഞ്ഞെടുക്കേണ്ടത്.  ഉദാഹരണത്തിന് കേരളത്തിന്റെ  വീടുകളുടെ സ്വഭാവം അനുസരിച്ച് 100–120  സ്‌ക്വയര്‍ ഫീറ്റ് വരെ ഒരു ടണ്‍ എസിയും 120-180 സ്‌ക്വയര്‍ ഫീറ്റ് വരെ ഒന്നര ടണ്‍ എസിയും അതിന് മുകളില്‍ വലിയ സൈസ് ഉള്ള റൂമിന് രണ്ട് ടണ്‍ എസിയുമാണ് തിരഞ്ഞെടുക്കേണ്ടത്.
എനര്‍ജി എഫിഷ്യന്‍സി
വൈദ്യുതി വിലയേറിയതാണ്.  മറ്റ് ഏത് ഗൃഹോപകരണത്തെക്കാളും വൈദ്യുതി ചിലവ് കൂടുതലാണ് എയര്‍കണ്ടീഷണറിന്.  2 star, 3 star,  5 star,  ഇന്‍വെര്‍ട്ടര്‍ എന്നീ കാറ്റഗറികളില്‍ എസി വിപണിയില്‍ ലഭ്യമാണ്. Burea of energy efficiency  ആണ്  star rating നല്‍കുന്നത്.  5 സ്റ്റാര്‍ എസിയെക്കാളും വൈദ്യുതി ഉപയോഗം കുറവാണ്.  ഇന്‍വെര്‍ട്ടര്‍ എസികള്‍ക്ക് 5 സ്റ്റാറില്‍ നിന്ന് 3 സ്റ്റാറില്‍ എത്തുമ്പോള്‍  വൈദ്യുതി ഉപയോഗം കുറച്ചു കൂടുതല്‍ വരും. എനര്‍ജി എഫിഷ്യന്‍സി  കൂടിയ ഇന്‍വെര്‍ട്ടര്‍ എസികളില്‍ 5 സ്റ്റാര്‍ എസി എന്നിവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.  ഉപയോഗം വളരെ കുറച്ച് ആണെങ്കില്‍ 3 സ്റ്റാര്‍ എസി വാങ്ങാം. 

ഇനി ഇന്‍വെര്‍ട്ടര്‍ യുഗം
നാം സാധാരണ മൊബൈല്‍ ഫോണില്‍ നിന്നും സ്മാര്‍ട്ട് ഫോണിലേക്ക് മാറിക്കഴിഞ്ഞു.  അതുപോലെ സാധാരണ  റര്‍ദഴ  star rated A/C  കളില്‍  നിന്ന് ഇന്‍വെര്‍ട്ടര്‍  എസികളിലേക്ക് ഒരു മാറ്റം ഉണ്ടാക്കുന്നു. എനര്‍ജി എഫിഷ്യന്റ് എസികളിലാണ് ഇന്‍വെര്‍ട്ടര്‍ എയര്‍കണ്ടീഷനര്‍ 2 സ്റ്റാര്‍, 3 സ്റ്റാര്‍, 5 സ്റ്റാര്‍, റേറ്റിംഗിന് ഇന്‍വെര്‍ട്ടര്‍ എസി ഇന്ന് വിപണിയില്‍ ലഭ്യമാണ്.  ഇന്ത്യയിലെ പ്രമുഖ നഗരങ്ങള്‍ എല്ലാം ഇന്‍വെര്‍ട്ടര്‍ എസിയിലേക്ക് മാറിക്കഴിഞ്ഞു.  കേരളത്തിലും കഴിഞ്ഞ ഒരു വര്‍ഷമായി  inverter എസിക്കുള്ള ഡിമാന്റ് വളര്‍ന്നിട്ടുണ്ട്.  ആവശ്യത്തിന് അനുസരിച്ച് മാത്രമേ ഇന്‍വെര്‍ട്ടര്‍ എസികള്‍ കറന്റ് ഉപയോഗപ്പെടുത്തുന്നുള്ളു.  അതിനാല്‍ നാളത്തെ വിപണി ഇന്‍വെര്‍ട്ടര്‍ എസികള്‍ക്ക് ആയിരിക്കും.

എയര്‍ കണ്ടീഷണര്‍
AFTER SALES SUPPORT

വാങ്ങുന്ന എസിക്ക് വില്പനാന്തര സേവനം സ്വന്തം പട്ടണത്തില്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തണം.  എസി ഇന്‍സ്റ്റലേഷന്‍ തൊട്ട് പിന്നീടുണ്ടാകുന്ന സര്‍വ്വീസ് കാര്യങ്ങള്‍ക്കെല്ലാം നമുക്ക് സര്‍വ്വീസ് സെന്ററിനെ ആശ്രയിക്കേണ്ടിവരുമെന്നതിനാല്‍ നല്ല സര്‍വ്വീസ് ബാക്ക്അപ്പ് ഉള്ള ബ്രാന്റ് തിരഞ്ഞെടുക്കുക.  ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന പല ബ്രാന്റിനും സര്‍വ്വീസ് ലഭിക്കുന്നില്ല എന്ന പരാതികള്‍ ഉണ്ടാകുന്നുണ്ട്.  ഇന്‍സ്റ്റലേഷന്‍, ക്‌ളീനിംഗ്, മെയിന്റനന്‍സ് എന്നീ സപ്പോര്‍ട്ടുകള്‍ നല്കാന്‍ കഴിയുന്ന ബ്രാന്റുകള്‍ വേണം തെരഞ്ഞെടുക്കാന്‍.  കോപ്പര്‍ പൈപ്പ് ഉപയോഗിക്കുന്ന, എനര്‍ജി എഫിഷ്യന്‍സി കൂടിയ നല്ല ബ്രാന്റ് തന്നെ തെരഞ്ഞെടുക്കൂ ഈ വേനല്‍ കാലത്ത്.

Note: ഓരോ  എസിയുടെയും :ഞഋഋഝ (ഇന്ത്യന്‍ സീസണല്‍ എനര്‍ജി എഫിഷ്യന്‍സി റേഷ്യോ) കമ്പനികളുടെ കാറ്റലോഗിലോ, വെബ്സൈറ്റിലോ ലഭ്യമാണ്. 

സന്തോഷ് കെ (ബ്രാഞ്ച് മാനേജര്‍) 
ഹിറ്റാച്ചി എയര്‍ കണ്ടീഷണര്‍, കേരള

 

 

 

 

Post your comments