Global block

bissplus@gmail.com

Global Menu

13,400 രൂപയ്ക്ക് പുതിയ ഐഫോണ്‍ സ്വന്തമാക്കാന്‍ അവസരം

ആപ്പിള്‍ കുറഞ്ഞ വിലയ്ക്ക് 2018 മോഡല്‍ ഐഫോണുകള്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം മൂന്നു മോഡല്‍ ഐഫോണുകളാണ് അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച്, 6.1 ഇഞ്ച്, 5.1 ഇഞ്ച് ഡിസ്‌പ്ലെ മോഡല്‍ ഹാന്‍ഡ്‌സെറ്റുകളാണ് പുറത്തിറങ്ങാന്‍ പോകുന്നത്.

ഇതില്‍ എല്‍സിഡി സ്‌ക്രീനോടു കൂടി ഇറങ്ങുന്ന ഹാന്‍ഡ്സെറ്റ് കേവലം 200 ഡോളറിന് (ഏകദേശം 13,400 രൂപ) വില്‍ക്കുമെന്നാണ് ടെക് വിദഗ്ധരുടെ പ്രവചനം. മറ്റു രണ്ടു മോഡലുകള്‍ക്കും ഒഎല്‍ഇഡി ഡിസ്പ്ലെയായിരിക്കും. ഉപയോഗിക്കുന്ന പാര്‍ട്സുകളുടെ വില കുറച്ചാണ് കുറഞ്ഞ വിലയ്ക്ക് എല്‍സിഡി ഐഫോണ്‍ പുറത്തിറക്കുക.

ഒല്‍ഇഡി ഡിസ്പ്ലെയുടെ സ്ഥാനത്ത് എല്‍സിഡി ഉപയോഗിച്ചാല്‍ 50 ഡോളര്‍ വരെ നിര്‍മാണ ചിലവ് കുറയും. പുറമെ സ്റ്റീല്‍ ഫ്രെയിമുകളാണ് ഉപയോഗിക്കുക. ക്യാമറകളുടെ എണ്ണവും കുറയ്ക്കും. ഐഫോണ്‍ എല്‍സിഡി മോഡല്‍ ഹാന്‍ഡ്സെറ്റ് ആറു കോടി യൂണിറ്റുകള്‍ നിര്‍മിച്ചേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ 5.8 ഇഞ്ച് ഒഎല്‍ഇഡി മോഡല്‍ 2.8 കോടി യൂണിറ്റ് മാത്രമാണ് നിര്‍മിക്കുക.

Post your comments