Global block

bissplus@gmail.com

Global Menu

​വീണ്ടും മാഗിയെത്തി; ഇത്തവണ സ്നാപ്ഡീൽ കൂട്ടിനുണ്ട്

ന്യൂ​ഡൽഹി:​ ​ കാത്തിരിപ്പിനു വിരാമമായി.  നെസ്ലെ വീണ്ടും മാഗി നൂഡിൽസ് വിപണിയിലെത്തിച്ചി രി ക്കുകയാണ് . അഞ്ചു മാസത്തോളം നീണ്ടു നിന്ന നി​രോധനത്തിനൊടുവിലാണ് മാഗി വീണ്ടു​മെത്തിയിരിക്കുന്നത്. 

​പ്രമുഖ ഓണ്‍ലൈൻ വ്യാപാര ​സ്ഥാപനമായ സ്നാപ്ഡീലിന്റെ പിന്തുണയോടെയാണ്  ​മാഗി ​ഓണ്‍ലൈൻ വിൽപ്പന നടത്തു​ക.

കർണ്ണാടക​, പഞ്ചാബ്​, ഗോവ എന്നീവിടങ്ങളിലാണ് രാജ്യത്ത് മാഗി വില്പന ​പുനരാരംഭിച്ചിട്ടുള്ളത്. അതേ സമയം നിരോധനമുള്ള എട്ടു സംസ്ഥാനങ്ങളിൽ വില്പനയുണ്ടാകില്ലെന്നു കമ്പനി അധികൃതർ അറിയിച്ചു.​ ആ സംസ്ഥാനങ്ങളിൽ നിരോധനം നീക്കാനുള്ള നടപടികൾക്ക് കമ്പനി തുടക്കം കുറിക്കും. ​

70 ഗ്രാമിന്റെ 12 പായ്കറ്റുകൾക്ക് 144 രൂപയാണ് വില. എല്ലാ ഉത്പന്നങ്ങളും അംഗീകൃത ലാബുകളിലെ പരിശോധനയിൽ ​നിലവാരം ​ഉറപ്പുവരുത്തിയിട്ടുണ്ടെന്നു കമ്പനി അധികൃതർ വ്യക്തമാക്കി . 

രാജ്യത്തെ മൂന്നു ലബോറട്ടറികളിൽ പരിശോധന നടത്തി സുരക്ഷിതമാണെന്നു തെളിയിച്ചാൽ വീണ്ടും വിപണിയിലിറക്കാമെന്നു ബോംബൈ ഹൈ​ക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു .ഇത് പ്രകാരം നടത്തിയ പരിശോധനയിലാണ് മാഗിക്ക് അനുകൂലമായ വിധി ലഭിച്ചതും വീണ്ടും ഉല്പാദനം ആരംഭിച്ചതും.എന്നാൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ​നെസ്ലെയുടെ ലാഭത്തിൽ  45 ശതമാനം കുറവു വന്നിട്ടുണ്ട് .

Post your comments