Global block

bissplus@gmail.com

Global Menu

മലയാളിയുടെ സ്വന്തം പണക്കാര്‍

എം എ യൂസഫലി

എംകെ ഗ്രൂപ്പ്മാനേജിംഗ്ഡയരക്ടരും പ്രവാസിവ്യവസായ പ്രമുഖനുമാണ്എം.എ. യൂസഫലി 1955ല്‍ തൃശൂര്‍ ജില്ലയിലെ നാട്ടികയിലാണ് ജനനം.  26000 ത്തിനടുത്ത്ഇന്ത്യാക്കാരടക്കം 31,000–ത്തോളം പേര്‍ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖവ്യാപാര സ്ഥാപനമായഎം.കെ. ഗ്രൂപ്പിന്റെയും ലുലുഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ്ഡയറക്ടറാണ്യൂസഫലി. കൊച്ചിലേക്ക് ഷോര്‍ആശുപത്രി ചെയര്‍മാന്‍. സാമൂഹ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008 ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കിആദരിച്ചു. കൊച്ചിയില്‍ സ്മാര്‍ട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു
പിതാവായ എംകെ അബ്ദുള്‍ ഖാദര്‍ ഹാജിയുംഅദ്ദേഹത്തിന്റെ കുടുംബവുമെല്ലാം ബിസിനസ്രംഗത്ത് സജീവമായവരായിരുന്നു. കേരളം മുതല്‍ഗുജറാത്ത്വരെ നീണ്ടു നിന്നിരുന്നു ഈ ബിസിനസ് കുടുംബത്തിന്റെ ശാഖകള്‍.
പത്താംക്‌ളാസ്‌സ് കഴിഞ്ഞതോടെ പഠിക്കാനും ബിസിനസ്ആവശ്യത്തിനുമായി അദ്ദേഹം ഗുജറാത്തിലേക്ക്ചേക്കേറി. ബിസിനസ്‌സില്‍ സഹായിക്കുന്നതിനോടൊപ്പം ഒരു ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് ബിസിനസ്‌സ് അഡ്മിനിസ്‌ട്രേഷനില്‍ ഒരു ഡിപേ്‌ളാമയും കരസ്ഥമാക്കി യൂസഫലി. ചെറുപ്പം മുതല്‍ ബിസിനസ്‌സ് ലോകത്തെ ചലനങ്ങള്‍ കണ്ടു വളര്‍ന്നതു കൊണ്ടു തന്നെ സൂക്ഷ്മതയോടും ബുദ്ധിയോടും കൂടി ബിസിനസില്‍ ഇടപെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അവസരങ്ങള്‍ കാത്തിരുന്നത്അബുദാബിയിലായിരുന്നു.അദ്ദേഹത്തിന്റെ അച്ഛന്റെസഹോദരനായഎം.കെ.അബ്ദുള്ള തുടങ്ങിയ എം.കെ.സ്റ്റോറില്‍ ചേരാനായി ബോംബെയില്‍ നിന്ന്യാത്ര തിരിക്കുമ്പോള്‍ ആരുംകരുതിയില്ല ചരിത്രം സൃഷ്ടിക്കുന്ന ഒന്നാകും ആ യാത്രയെന്ന്. 2014 ല്‍ 59ാം വയസ്‌സില്‍ 35000 കോടിവിറ്റു വരവുള്ളഒരു കമ്പനിയുടെ അധികാര പദവിയിലേക്കുള്ള തുടക്കം.
ബിസിനസ്‌സിലേക്കുള്ള ആദ്യചുവട്വയ്പ്പുകള്‍ ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു.കപ്പലില്‍ കയറിദിവസങ്ങളോളം കഷ്ടപ്പെട്ട് കടലുകള്‍ താണ്ടിദുബായില്‍ എത്തിയപ്പോള്‍ പൊള്ളുന്ന മരുഭൂമി മാത്രമാണ്അവിടെയുണ്ടായിരുന്നത്. എം.കെ. വിറ്റിരുന്ന മറ്റു കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളാണ്. എന്തുകൊണ്ട്ഇത് നമുക്ക് ചെയ്തുകൂട എന്ന യൂസഫലിയുടെ ചിന്തയില്‍ നിന്നാണ് ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി ചെറിയതോതില്‍ ചെയ്യാന്‍ തുടങ്ങിയത്. ജനങ്ങളുടെ ജീവിതശൈലി പതിയെ മാറുന്നത് മനസിലാക്കിയ യൂസഫലി ശിതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തി മറ്റ്കച്ചവടസ്ഥാപനങ്ങളില്‍ വിതരണം ചെയ്യാന്‍ തുടങ്ങി. സൂപ്പര്‍മാര്‍ക്കറ്റ് എന്ന ആശയം ഗള്‍ഫ് നാടുകളില്‍ അന്യമായിരുന്ന കാലത്താണ് 1983 ലെ വിദേശയാത്രകള്‍ക്കിടയില്‍ ഇങ്ങനെ ഒരാശയം അദ്ദേഹത്തിന്റെ മനസ്‌സില്‍ ഉദിച്ചത്. അവിടെ നിന്നാണ് ഇന്നത്തെ ഷോപ്പിംഗ് മാള്‍ കേന്ദ്രങ്ങളിലേക്ക് വളര്‍ന്ന ബിസിനസ്‌കെട്ടിപ്പടുത്തത്. ബിസിനസ്അവസരങ്ങള്‍ നമുക്ക്ചുറ്റും ധാരാളമുണ്ട്. അവര്‍ കൃത്യതയോടെ കണ്ടെത്തുന്നിടത്താണ് നമ്മുടെ വിജയം. അത്കണ്ടെത്തി അവിടെ വേരുറപ്പിച്ച്അതില്‍ വിജയംവരിച്ച എം.എ യൂസഫലിയുടെ പ്രവര്‍ത്തനങ്ങളും രീതികളും എപ്പോഴും വ്യത്യസ്തമാണ്. കുടിവെള്ളം, വൈദ്യുതി റോഡ്തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കാലത്താണ്അദ്ദേഹം ദുബായ് പോലുള്ള മഹാനഗരത്തില്‍ എത്തിയത്. കേരളത്തില്‍ നിന്ന്ഗള്‍ഫ് നാടുകളില്‍ എത്തി അധ്വാനിച്ച് വിജയം കണ്ടെത്തിയവര്‍ക്കെല്ലാം പറയാന്‍ സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും ഒരുചുമട് കഥകള്‍ ഉണ്ടാകും അത്തരത്തില്‍ ഉള്ള പല പ്രശ്‌നങ്ങളുംതാണ്ടിയാണ്യൂസഫലി എന്ന ബിസിനസ് സംരംഭകന്‍ തന്റെ ലക്ഷ്യം നേടി എടുത്തത്.
ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ധനികനായ മലയാളിയാണ്എം എ യൂസഫലി. ആഗോള റാങ്കിങ്ങില്‍ 388ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാം സ്ഥാനത്താണ്. 32,500 കോടിരൂപയുടെ ആസ്തിയുമായാണ് യൂസഫലി ഫോബ്സ് പട്ടികയിലെ സമ്പന്നനായ മലയാളിയായത്. 

 
രവി പിള്ള

പ്രവാസിവ്യവസായികളില്‍ ശ്രദ്ധേയനായ മലയാളിയാണ് ഡോ. രവി പിള്ള. ആര്‍പി ഗ്രൂപ്പ് ഉടമയാണ്. പദ്മശ്രീ പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ചവറയില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ പിറന്ന രവിയുടെ വിജയഗാഥ ആരംഭിക്കുന്നത് സൗദി അറേബ്യയില്‍ നിന്നാണ്. 
ക്ഷാമകാലങ്ങളായ വിദ്യാഭ്യാസ നാളുകള്‍ നല്‍കിയ ആദ്യപാഠം പണം സ്മ്പാദിക്കുക എന്നതായിരുന്നു. 
വായ്പയ്ക്ക് ഈടായി ബാങ്ക് വളം സ്വീകരിക്കുന്ന കാലത്ത് വളംലേലത്തില്‍ പിടിച്ച കച്ചവടം നടത്തി ആദ്യത്തെ ബിസിനസ്‌സ് രവി ആരംഭിച്ചു.
ശാസ്താംകോട്ട ദേവസ്വം കോളേജില്‍ ബി.കോമിന് ചേര്‍ന്നു. അവിടെയും ബിസിനസിന്റെ വഴി ഉപേക്ഷിക്കാന്‍ രവി തയ്യാറായില്ല. ചിട്ടി നടത്തിക്കൊണ്ടായിരുന്നു അവിടെ ബിസിനസ്തുടര്‍ന്നത്. അതിനാല്‍, പോക്കറ്റ്മണി ക്കായി ആരോടും കൈനീട്ടേണ്ടി വന്നില്ല. 
എം.ബി.എ. കരസ്ഥമാക്കാനായി ഇതിനിടെ അദ്ദേഹം കൊച്ചിയിലേക്ക് വണ്ടികയറി.കൊച്ചിയിലെ പഠനകാലത്ത് ഫാക്ടിലെയും കൊച്ചിന്‍ റിഫൈനറിയിലെയുംഏതാനും എന്‍ജിനീയര്‍മാരെ പരിചയപ്പെടാന്‍ ഇടയായി. ഒഴിവുവേളകളില്‍ അവരുമായുള്ള സംഭാഷണങ്ങള്‍ക്കിടയിലാണ് കണ്‍സ്ട്രക്ഷന്‍ ബിസിനസിന്റെ സാധ്യതകളെക്കുറിച്ച് മനസ്‌സിലാക്കുന്നത്. ഒരുകൈ നോക്കാന്‍തന്നെ രവി ഉറപ്പിച്ചു. കണ്‍സ്ട്രക്ഷന്‍ കരാറുകള്‍ ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ തുടങ്ങുന്നത് അങ്ങനെയാണ്. പരിചയക്കാരായ എന്‍ജിനീയര്‍മാരില്‍ ഒരാളെ ജോലി രാജിവെപ്പിച്ച്തന്നോടൊപ്പം കൂട്ടി. കൂടുതല്‍ കരാറുകള്‍ രവിയെ തേടിയെത്താന്‍ തുടങ്ങി. 77–ല്‍ വെള്ളൂര്‍ ന്യൂസപ്രിന്റിലെ നിര്‍മാണ കരാര്‍ ലഭിച്ചു. കരാറുകള്‍ ലഭിച്ച് പതിയെ ഉയര്‍ന്ന് പോകവെജോലിക്കാരില്‍ ചിലര്‍ പ്രശ്നങ്ങളുമായി മുന്നോട്ട് വന്നു. ഒരുവിധം എല്ലാം ഒത്തുതീര്‍പ്പാക്കിയ രവി പിന്നീട് ഗള്‍ഫിലേയ്ക്ക് പറക്കാന്‍ തന്നെ തീരുമാനിച്ചു.
ഏതു വിധേനയും കണ്‍സ്ട്രകഷന്‍ ബിസിനസ്ആരംഭിക്കണം. പക്ഷേ, സൗദിയില്‍ ബിസിനസ് നടത്തണമെങ്കില്‍ അവിടത്തെ പ്രദേശവാസി പങ്കാളിയായിവേണം. പങ്കാളിയെ തേടിഅദ്ദേഹം പല വാതിലുകള്‍മുട്ടി. അതുവരെ കഴിഞ്ഞുകൂടാന്‍ ചെറിയജോലികള്‍ ചെയ്തു. ആദ്യം ഒരു പങ്കാളിയെകിട്ടിയെങ്കിലും അതു ശരിയായില്ല.ഒടുവില്‍, നാസര്‍ അല്‍ ഹജ് എന്ന പാര്‍ട്ട്ണറെ കണ്ടെത്തി. അങ്ങനെ, 150 പേരുമായി കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക്തുടക്കമിട്ടു. യുദ്ധവിമാനങ്ങളുടെ സൂക്ഷിപ്പുകേന്ദ്രം (ഹാങ്ങര്‍) നിര്‍മിക്കാനുള്ളകരാര്‍ ആയിരുന്നുആദ്യം ലഭിച്ചത്.
തുടക്കം മുതല്‍ തന്നെ നിലവാരം ഉറപ്പാക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒന്നിനു പിറകെ ഒന്നൊന്നായി കരാറുകള്‍ ലഭിച്ചു. അതോടെ രണ്ടുവര്‍ഷം കൊണ്ട്തൊഴിലാളികളുടെ എണ്ണം അയ്യായിരത്തിലേക്ക്ഉയര്‍ന്നു. ഇതിനിടെ, പെട്രോളിയം റിഫൈനറികളുടെ നിര്‍മാണരംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. സൗദി, ഖത്തര്‍, കുവൈത്ത്, യു.എ.ഇ. എന്നിവിടങ്ങളിലായിഒട്ടേറെ റിഫൈനറികളുടെയും പെട്രോകെമിക്കല്‍ കോംപ്‌ളക്സുകളുടെയും വാതക പ്‌ളാന്റുകളുടെയും നിര്‍മാണം നിര്‍വഹിച്ചു. എക്സോണ്‍ മൊബീല്‍, സൗദിഅരാംകോ, ബ്രിട്ടീഷ് പെട്രോളിയം, ഷെല്‍, ഖത്തര്‍ ഗ്യാസ്, കുവൈത്ത് പെട്രോളിയം, അബുദാബിഓയില്‍, സാബിക്, സദാറ, സാട്രോപ് എന്നിങ്ങനെ ലോകത്തിലെ വന്‍കിട പെട്രോളിയം കമ്പനികള്‍ പലതും ആര്‍.പി. ഗ്രൂപ്പിന്റെ
ഗുണഭോക്താക്കളായി. എണ്ണ–വാതക പദ്ധതികളുടെ കരാര്‍ നിര്‍മാണരംഗത്ത് ലോകത്തിലെ മുന്‍നിരക്കാരായി രവി പിള്ളയുടെ കമ്പനികള്‍ മാറി. ഗള്‍ഫില്‍ ഈ രംഗത്ത്ഏറ്റവുംവലിയ കരാറുകാരാണ്ഇന്ന് ആര്‍.പി. 
90കളുടെ തുടക്കത്തില്‍ ഉണ്ടായഗള്‍ഫ് യുദ്ധകാലത്ത് പെട്രോളിയം മേഖലയിലുണ്ടായ പ്രതിസന്ധി രവി പിള്ളയുടെ സംരംഭങ്ങളേയും ബാധിച്ചു. ജീവനക്കാരെ മുഴുവന്‍ സുരക്ഷിതമായി നാട്ടിലേക്ക്എത്തിച്ച ശേഷം മാത്രമാണ് അന്ന് അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്. എന്നാല്‍, തിരിച്ചെത്തി വളര്‍ച്ചയുടെ പ്രയാണംതുടര്‍ന്നു.സുരക്ഷ, ഗുണനിലവാരം, സമയനിഷ്ഠത എന്നിവയാണ് ആര്‍.പി. ഗ്രൂപ്പ് കമ്പനികളുടെ മേന്മ ഉയര്‍ത്തുന്നത്. നാസര്‍ അല്‍ ഹജ്രി കോര്‍പ്പറേഷന്‍, ഗള്‍ഫ് ഏഷ്യ എന്നീ കമ്പനികള്‍ക്കു കീഴിലാണ് കണ്‍സ്ട്രകഷന്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍.
നിര്‍മാണരംഗത്ത് ഒതുങ്ങിനില്‍ക്കാന്‍ രവി പിള്ള ഒരുക്കമായിരുന്നില്ല. കൊല്ലത്തെ ഉപാസന ഹോസ്പിറ്റലുമായി ആരോഗ്യപരിപാലന രംഗത്തേക്ക് ചുവടുവച്ച അദ്ദേഹം, കൊല്ലത്ത് അഷ്ടമുടിക്കായലിന് തീരത്ത് റിസോര്‍ട്ട് ആരംഭിച്ചുകൊണ്ട് ആ തിഥ്യസേവന രംഗത്തേക്കും പ്രവേശിച്ചു. ഇതിനിടെ, ലീലാ ഗ്രൂപ്പ്ഓഫ്ഹോട്ടല്‍സില്‍ നിന്ന്കോവളം ലീല പാലസിനെ ഏറ്റെടുത്തു. പിന്നീട് കോഴിക്കോട്ടേക്കും റാവിസിന്റെ സാന്നിധ്യം വ്യാപിപ്പിച്ചു. ഇപ്പോള്‍ ദുബായിലേക്കും ഹോട്ടല്‍ ശൃംഖലവളര്‍ന്നു. ഉയരത്തിന്റെ കാര്യത്തില്‍ ദുബായിയിലെ രണ്ടാമത്തെ വലിയ കെട്ടിടം പണിതുകൊണ്ട് റിയല്‍ എസ്റ്റേറ്റ് രംഗത്തും ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ് രവി പിള്ള എന്ന വ്യവസായി. 
ഇന്ന് ഏതാണ്ട് 27,000 കോടിരൂപ (400 കോടിഡോളര്‍) വാര്‍ഷിക വിറ്റുവരവുള്ള വ്യവസായസാമ്രാജ്യമായി ആര്‍.പി. ഗ്രൂപ്പ്വളര്‍ന്നിട്ടുണ്ട്. വിവിധരാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം പേര്‍ ജോലിചെയ്യുന്നു. ഇതില്‍ഏതാണ്ട് 70 ശതമാനവും ഇന്ത്യക്കാരാണ്. ശേഷിച്ചവരില്‍ അമേരിക്ക, യൂറോപ്പ്,ഗള്‍ഫ്എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പെടുന്നു.
കൊല്ലംജില്ലയിലെ ചവറയില്‍ കര്‍ഷകനായ ബാലകൃഷ്ണ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1953–ലാണ് രവി പിള്ളയുടെ ജനനം. കണ്‍സ്ട്രക്ഷന്‍, ഹോട്ടല്‍, റിയല്‍എസ്റ്റേറ്റ്, ഹോസ്പിറ്റല്‍, റീട്ടെയില്‍, ഐ.ടി. തുടങ്ങിവ്യത്യസ്തമേഖലകളിലായിവ്യാപിച്ചുകിടക്കുന്ന ആര്‍.പി. ഗ്രൂപ്പ്ഓഫ് കമ്പനീസിന്റെസ്ഥാപകനുംചെയര്‍മാനും. ഫോബ്സ് സമ്പന്ന പട്ടികയനുസരിച്ച്ഇന്ത്യക്കാരായ ശതകോടീശ്വരന്മാരില്‍മുപ്പത്തിയെട്ടാംസ്ഥാനം. ഏതാണ്ട് 25,000 കോടിരൂപ (370 കോടിഡോളര്‍) ആണ്അദ്ദേഹത്തിന്റെആസ്തി.
ഇന്ത്യയിലുംവിദേശങ്ങളിലുമായിഒട്ടേറെ പുരസ്‌കാരങ്ങള്‍രവി പിള്ളയെതേടിയെത്തിയിട്ടുണ്ട്. 2008–ല്‍ പ്രവാസി ഭാരതീയ സമ്മാനും 2010–ല്‍ പത്മശ്രീയും നല്‍കി രാഷ്ര്ടംഅദ്ദേഹത്തെ ആദരിച്ചു. ഗീതയാണ് ഭാര്യ. ബഹ്റൈനില്‍ ന്യൂമില്ലേനിയം സ്‌കൂള്‍ നടത്തുകയാണ്അവര്‍. മക്കള്‍: ഗണേഷ്, ഡോ. ആരതി. മരുമകന്‍: ഡോ. ആദിത്യ.

 

Post your comments