Global block

bissplus@gmail.com

Global Menu

ഇവേബില്‍ അറിയാനുള്ളതെല്ലാം......

അശോക് നാരായണന്‍
സൂപ്രണ്ട്, സെന്‍ട്രല്‍ ഏടഠ
തിരുവനന്തപുരം

അടിസ്ഥാന ജ്ഞാനം
ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചരക്ക് നീക്കം നടത്തുന്നതിന് നിയമപരമായി തയ്യാറാക്കുന്ന രേഖയാണ് വേ–ബില്‍. വഴിയില്‍ വച്ച് നികുതി ഉദ്യോഗസ്ഥര്‍ക്ക് ചരക്ക് പരിശോധിക്കാന്‍ ഇത്തരം വേ–ബില്ലുകള്‍ സഹായകരമായിരുന്നു. വിറ്റതാര്?  വാങ്ങിയതാര്?  എത്ര അളവ്?  എന്താ വില?  എത്ര നികുതി?  എവിടെ നിന്നും എങ്ങോട്ട് പോകുന്നു?  ഏത് വണ്ടിയില്‍? തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്താന്‍ പാകത്തിലാണ് വേ–ബില്ലുകള്‍ തയ്യാറാക്കിയിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തേക്കും ഉളള സുഗമമായ ചരക്ക് നിക്കവും അതിന്‍മേലുള്ള പരിശോധനകളും വേ–ബില്ലുകള്‍ എളുപ്പമാക്കിത്തീര്‍ക്കും.
ജി.എസ്.ടി. നിയമം നടപ്പിലാക്കിയപ്പോള്‍ നികുതി സംബന്ധിച്ച വിവരങ്ങള്‍ എല്ലാം ഇലക്ട്രോണിക് രീതിയില്‍ ആയി.  സ്വാഭാവികമായും വേ–ബില്ലും ഇ–വേ–ബില്‍ അഥവാ ഇലക്ട്രോണിക് വേ–ബില്‍ ആയി.  നിയമപരമായി ഏപില്‍ ഒന്നു മുതല്‍ ഇ–വേ–ബില്‍ നിര്‍ബന്ധമാക്കി.  കേരളത്തെ സംബന്ധിച്ച് ഇ–വേ–ബില്‍ പുതിയതല്ല.  അതു പോലെതന്നെയുള്ള വേ–=ബില്ലുകള്‍ നമ്മള്‍ നടപ്പിലാക്കിയിട്ട് നാളുകുറച്ചായി.  ഇപ്പോള്‍ ജി.എസ്.ടി. നിയമപ്രകാരം അത് നിര്‍ബന്ധമാക്കി.  അത്രയേ ഉള്ളൂ വ്യത്യാസം.  നേരത്തെയുണ്ടായിരുന്ന ഡഅട നിയമത്തില്‍ വേ–ബില്ലിനൊപ്പം ഡെലിവറി നോട്ട് അഥവാ ഡെലിവറി ചെല്ലാന്‍ വേണം എന്ന നിഷ്‌കര്‍ഷയുണ്ടായിരുന്നു.  ഇത് ഡഅട ഓഫീസില്‍ നിന്നും നേരിട്ട് കൈപ്പറ്റണമായിരുന്നു.  മാസാവസാനം ഉപയോഗിച്ച ഡെലിവറി നോട്ടിന്റെ കണക്ക് സമര്‍പ്പിക്കണം ഇതായിരുന്നു രീതി.  ഇത് അനാവശ്യമായ കാലതാമസത്തിന് ഇടനല്‍കി.  ചെക്ക് പോസ്റ്റിലോ, അതല്ലാതെ വഴിയിലോ വച്ച് പരിശോധനാ വേളയില്‍ ഡെലിവറി നോട്ടിനെ സംബന്ധിച്ച് പല സംശയങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടകും. അവ പരിഹരിച്ച് ചരക്കുമായി മുമ്പോട്ട് നീങ്ങാന്‍ ലോറി ഡ്രൈവര്‍മാര്‍ പെടാപാട് പെട്ടിരുന്നു.  വ്യാപകമായ അഴിമതിക്കും ഇത് ഇടം നല്‍കിയിരുന്നു.
ഇതിന് പരിഹാരമായാണ് ഇലക്ട്രോണിക് വേ–ബില്‍ കൊണ്ടുവരുന്നത്.  ഓരോ വേ–ബില്ലിനും വ്യത്യസ്തമായ നമ്പര്‍ ആണ് എന്ന് ഇതുവഴി ഉറപ്പു വരുത്താം.  കച്ചവടക്കാര്‍ക്ക് മുന്‍കൂട്ടി വേ–ബില്ല് മേടിച്ചു വയ്ക്കണ്ട.  അതിനായി ഓഫീസില്‍ പോവണ്ട.  കണക്കും കൊടുക്കണ്ട.  കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ ലോഗിന്‍ ചെയ്ത് വേ–ബില്‍ പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ മതി.  അതിന്റെ പ്രിന്റൗട്ട് കൈയ്യില്‍ കരുതണം എന്നു പോലും നിര്‍ബന്ധമില്ല.  ആര്‍ക്കും എവിടെ വച്ചും പരിശോധിക്കാം ഉറപ്പു വരുത്താം.  സുന്ദരം – സുഖകരം – സുതാര്യം – സൗകര്യം.
നിയമ സാധുത
1. ചരയ്ക്ക് നീക്കം തുടങ്ങും മുമ്പേ ഇ–വേ–ബില്ല് എടുക്കണം.
2. ഒരു കോമണ്‍ പോര്‍ട്ടിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്.  അപ്പോള്‍ ഒരു  E-way-Bill Number (EBN) ലഭിക്കും.  
3. വാഹനം കൈകാര്യം ചെയ്യുന്ന ആള്‍ ചരക്കിനോടൊപ്പം
 എ) ഡെലിവറി നോട്ടോ, (ബി) ഇന്‍–വോയ്സോ സഹിതം ഇ–വേ–ബില്‍ കോപ്പി കൈയ്യില്‍ കരുതിയിരിക്കണം (അഥവാ EBN))
4. സാധനം സ്വീകരിക്കുന്ന ആള്‍ കോമണ്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ഉളള ആളാണെങ്കില്‍ അയാളിലേക്കുള്ള ചരക്ക് നീക്കം തുടങ്ങുമ്പോള്‍ തന്നെ അതായത് ഇ–വേ–ബില്‍ നമ്പര്‍ എടുക്കുമ്പോള്‍ തന്നെ, അറിയാന്‍ സാധിക്കും.  സ്വീകര്‍ത്താവിന് അത് അംഗീകരിക്കാം, നിരസിക്കാം, കോമണ്‍ പോര്‍ട്ടലില്‍ വിവരം അറിയിക്കാം.  (അതായത് പണ്ടത്തെപ്പോലെ ചെക്ക്പോസ്റ്റില്‍ ഒരു കമ്പനിയുടെ പേര് കാണിച്ച് ചരക്ക് അയാളറിയാതെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍, അഥവാ ഒരു സാധനം കാണിച്ച് വേറൊന്ന് കൊടുക്കാന്‍ ഒക്കില്ല എന്നര്‍ത്ഥം).
5. ഇ–വേ–ബില്ല് എടുക്കാനായി സമര്‍പ്പിച്ച വിവരങ്ങള്‍ വച്ച്  ഏഞടഝ1 റിട്ടേണ്‍ പൂരിപ്പിക്കാം.  രണ്ടു പ്രാവശ്യം എന്റര്‍ ചെയ്യേണ്ടി  വരില്ല എന്നര്‍ത്ഥം. (GSTR1 എന്നാല്‍ സെയില്‍സ് ഇന്‍വോയിസിന്റെ റിട്ടേണ്‍) ആര്‍ക്കൊക്കെ ഇ–വേ–ബില്‍ എടുക്കാം?
സാധനം അയയ്ക്കുന്ന ആള്‍, സാധനം സ്വീകരിക്കുന്ന ആള്‍ ഇവര്‍ രണ്ടുപേര്‍ക്കും ഇ–വേ–ബില്‍ എടുക്കാം.  സാധനം ലോറിയില്‍ കൊണ്ടു പോകുമ്പോള്‍ ഇ–വേ–ബില്‍ നിര്‍ബന്ധമായതിനാല്‍ ഇവര്‍ രണ്ടു പേരും എടുത്തില്ലെങ്കില്‍ ലോറി ഉടമസ്ഥനും എടക്കാം.
അമ്പതിനായിരം രൂപയ്ക്ക് മേല്‍ വിലയുള്ള ചരക്ക് നീക്കത്തിനാണ് ഇ–വേ–ബില്‍ നിര്‍ബന്ധം.  അത് ആ വാഹനത്തെ സംബന്ധിച്ചാണ്.  ഉദാഹരണത്തിന് 40,000/ രൂപ വിലയുള്ള പത്ത് സാധനങ്ങള്‍ അതും പത്തു വ്യത്യസ്ത ആളുകളുടെ ചരക്കാണ് ഒരു ലോറിയില്‍ കൊണ്ടു പോകുന്നതെങ്കില്‍ ലോറി ഉടമസ്ഥന്‍ അഥവാ ചരക്ക് നീക്കം നടത്തുന്ന ഏജന്‍സിയാണ് ഇ–വേ–ബില്‍ എടുക്കേണ്ടത്.  ഇതില്‍ ഒരാളുടെ വകയാണ് രണ്ടു പായ്ക്കറ്റെങ്കില്‍ അയാള്‍ക്ക് അതു മാത്രം കാണിച്ച് ഇ–വേ–ബില്‍ എടുക്കണം.  ഇനി പത്തും വാങ്ങുന്നത് ഒരാളാണെങ്കില്‍ അയാള്‍ക്കും എടുക്കാം. എങ്ങനെ വന്നാലും വാഹനത്തിലെ ചരക്കിന് തുല്യമായ ഇ–വേ–ബില്‍ വേണം.  ഇന്‍വോയ്സ് അഥവാ ഡെലിവറി നോട്ടും വേണം.  ഇത് വാഹനം ഓടിക്കുന്ന ആളിന്റെ/ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ്.
ചരക്ക് നീക്കത്തിന് കണക്ക് വയ്ക്കുകയാണ് ഗവണ്‍മെന്റിന്റെ ഉദ്ദേശം.  അതോര്‍മ്മിക്കുക!
ഇ–വേ–ബില്‍ എവിടുന്നാണ് എടുക്കേണ്ടത്?
നെറ്റില്‍ നിന്നാണ് ഇ–വേ–ബില്‍ എടുക്കേണ്ടത്.  ഇതിനായി ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.   htt://ewaybill.nic.in htt://ewaybill.nic.in 
എന്ന സൈറ്റില്‍ ആദ്യം ലോഗിന്‍ ചെയ്യണം.  രജിസ്ട്രേഷന്‍ പല തരത്തില്‍ ഉണ്ട്.  സാധാരണ രജിസ്ട്രേഷന് വേണ്ടത് ജി.എസ്.ടി നമ്പറും മൊബൈല്‍ നമ്പറുമാണ്.  ആദ്യം അവിടെ രജിസ്റ്റര്‍ ചെയ്യുക.  ഏടഠ നമ്പര്‍ കൊടുത്താല്‍ മറ്റു വിവരങ്ങള്‍ ഏടഠച–ല്‍ നന്നും  താനേ എടുത്തുകൊള്ളും.  ഒ.റ്റി.പി. അയയ്ക്കാന്‍ പറയുക.  അത് കിട്ടിയാല്‍ എന്റര്‍ ചെയ്യുക.   യൂസര്‍ നെയ്മും പാസ്‌സ്വേഡും സെറ്റ് ചെയ്യുക.  വീണ്ടും ലോഗിന്‍ ചെയ്ത് ഉറപ്പ് വരുത്തുക.  ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ജി.എസ്.ടി  രജിസ്ട്രേഷന്‍ സമയത്ത് കൊടുത്ത ഫോണി ലേക്കാണ് ആദ്യം ഒ.റ്റി.പി. വരിക.
ജി.എസ്.ടി രജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത ട്രാന്‍സ്പോര്‍ട്ടര്‍ക്കും ഇ–വേ–ബില്ലിനായി രജിസ്റ്റര്‍ ചെയ്യാം. PAN നമ്പര്‍ നിര്‍ബന്ധമാണ്.  അത് വാലിഡേറ്റ് ചെയ്യണം.  ബാക്കി വിവരങ്ങള്‍ എന്റര്‍ ചെയ്യണം.  അയാള്‍ക്ക് 15 ഡിജിറ്റുള്ള TRANS ID കിട്ടും.  ഇ–വേ–ബില്ലെടുക്കാനായി ഇത് ഉപയോഗിക്കാം.  രജിസ്റ്റേര്‍ഡ് ആള്‍ക്കാര്‍ക്ക് വേണ്ടി ചരക്ക് നീക്കം നടത്തുമ്പോഴും ഈ id ഉപയോഗിക്കാം.  
മേന്മകള്‍
വളരെ എളുപ്പത്തില്‍ ബന്ധപ്പെട്ട ആര്‍ക്കും വളരെ വേഗത്തില്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഈ–വേ–ബില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.  പരിശോധനയ്ക്ക് വിധേയമാവുമ്പോഴും പരിശോധിക്കുന്ന  ഉദ്യോഗസ്ഥര്‍ക്ക് യാതൊരു മുന്‍വിധികളുമില്ലാതെ സുതാര്യമായി പരിശോധന നടത്താന്‍ സാധിക്കും. സാധനം കൊണ്ടു പോകുന്ന ട്രാന്‍സ്പോട്ടര്‍ക്കും ചരക്കിനെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.  വാങ്ങുന്ന ആള്‍, വില്‍ക്കുന്ന ആള്‍, ചരക്ക് കടത്തുന്ന ട്രാന്‍സ്പോര്‍ട്ടര്‍, സാധനത്തിന്റെ അളവ്, തൂക്കം, വില, അടച്ച അഥവാ അടയ്ക്കേണ്ട നികുതി ഇതൊക്കെ ഒരു ബുദ്ധിമുട്ടില്ലാതെ സര്‍ക്കാരിനും അറിയാന്‍ സാധിക്കും.  പരിശോധനയുടെ പേരിലുള്ള പീഢനങ്ങളും, അഴിമതിയും, കാലതാമസവും മിക്കവാറും ഒഴിവാക്കാനാകും.
വാങ്ങുന്ന ആളിന് കള്ള ഇ–വേ–ബില്ലാണെങ്കില്‍ അത് കണ്ടെത്താനും നിരസിക്കാനും അവസരം ഉണ്ട്.  അതുപോലെ തന്നെ ലക്ഷ്യസ്ഥാനം മാറ്റാനും വാങ്ങുന്ന ആളിനെ മാറ്റാനും വില്‍ക്കുന്ന ആളിനു സാധിക്കും.
2017–18–ല്‍ പരോക്ഷ നികുതി ജി.എസ്.ടി. മാത്രം ആയി പഴയ രീതികളുടെ ഒരു പൊളിച്ചെഴുത്താണ് 2017 ജൂലൈയ്ക്ക് ശേഷം നമ്മള്‍ കാണുന്നത്.  ആദ്യകാലത്തെ തത്രപ്പാടുകള്‍ പൂര്‍ണ്ണമായി ഇല്ലാതായി എന്ന് ഇപ്പോഴും പറയുക വയ്യ.  എങ്കിലും ജി.എസ്.ടി. എന്നാല്‍ ഇലക്ട്രോണിക് നികുതി എന്നത് പൂര്‍ണ്ണമായും ശരിയായി.  എല്ലാം നെറ്റ് വര്‍ക്കില്‍ മാത്രം.
നികുതി പൂര്‍ണ്ണമായും നെറ്റ് വര്‍ക്കില്‍ ആകുമ്പോള്‍ അതിനാധാരമായ ചരക്ക് നീക്കം മാന്വല്‍ ആയി നിലനില്‍ക്കുമോ?  ഒരിക്കലുമില്ല.  അതും ഇലക്ട്രോണിക് ആയേ പറ്റൂ.  അതാണ് ഇ–വേ–ബില്ലിലൂടെ നാം കാണുന്നത്.  ചരക്ക് നീക്കം മുഴുവനുമായും ഇലക്ട്രോണിക് രീതിയില്‍ 2018–19 അതിന്റെ സമയമാണ് . . . .
വ്യക്തി വിവരങ്ങള്‍ ചോരുന്നു! വില്‍ക്കുന്നു!  വാങ്ങുന്നു!  തെരഞ്ഞെടുപ്പില്‍ സ്വാധിനിക്കാന്‍ ഉപയോഗിക്കുന്നു!  പത്രം നിറയെ എന്നും ആരോപണ, പ്രത്യാരോപണങ്ങളാണ്.  ആരും ഇ–വേ–ബില്ലിനെ കുറ്റപ്പെടുത്തി കണ്ടില്ല.  ദൈവാധീനം!  ഒരു കാര്യം ഉറപ്പിച്ചോളൂ.  പഴയ ചരക്ക് നീക്കമല്ല.  ഇ–വേ–ബില്‍.  പഴയ നികുതിയല്ല.  ജി.എസ്.ടി.!
സാധാരണ സംശയങ്ങള്‍
1) ഒരാള്‍ക്ക് എത്ര രജിസ്ട്രേഷന്‍ എടുക്കാം?
ഒരു ജി.എസ്.ടി നമ്പറിന്, ഒരു സ്ഥാനത്ത് ഒന്ന്. ഒരു ട്രാന്‍സ്പോര്‍ട്ടിന് ഒരു സംസ്ഥാനത്ത് ഒന്ന്
2) എടുത്ത ഇ–വേ ബില്‍ തിരുത്താമോ? പിന്‍വലിക്കാമോ?
തീര്‍ച്ചയായും തിരുത്താം. വണ്ടി നമ്പര്‍, പോകേണ്ട സ്ഥലം വാങ്ങുന്ന ആള്‍ ഒക്കെ തിരുത്താം – കാലതാമസം നേരിട്ടാല്‍ പുതിയ ഇ–വേ ബില്ല് എടുക്കാം. . . ഒരു ചരക്ക് നീക്കത്തിന് ഒന്നിലധികം ഇ–വേ ബില്ല് ചിലപ്പോള്‍ സംഭവിക്കാം. പക്ഷേ, ഒന്നെങ്കിലും വേണം!
3) ഇ–വേ ബില്ല് പ്രിന്റ് ചെയ്ത് കൈയില്‍ കൊണ്ടു നടക്കണോ?
നിയമപ്രകാരം നിര്‍ബ്ധമില്ല.  പക്ഷേ ചരക്ക് നീക്കം നടത്തുമ്പോള്‍ ഒന്ന് കൈയ്യിലിരിക്കുന്നതാണ് ബുദ്ധി.  പരിശോധന നടന്നാല്‍ ഉണ്ടാകുന്ന ബുദ്ധമുട്ടുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
4) ഇ–വേ ബില്ല് മാത്രം മതിയോ?
പോരാ! ഇന്‍വോയ്സ്ഡോ., ഡലിവറി നോട്ടോ തീര്‍ച്ചയായും വേണം, ഒപ്പം ഇ–വേ ബില്ലും.
5) വണ്ടി നമ്പര്‍ കറക്റ്റായിരിക്കണം. . . . വണ്ടി മാറ്റിയിട്ടുണ്ടെങ്കില്‍ ഇ–വേ ബില്ല് അപ്ഡേറ്റ് ചെയ്യണം. . . .. 
6) ക്യാന്‍സല്‍ ചെയ്ത ഇ–വേ ബില്ല് ഉപയോഗിക്കാന്‍ പാടില്ല.
7) പരിശോധന നടന്നതിന് ശേഷം ക്യാന്‍സലേഷന്‍ പാടില്ല.
8) ഒരു കമ്പനിക്ക് പല സ്ഥലത്ത് ബ്രാഞ്ചുകള്‍ ഉണ്ട്.  അവിടുന്നെല്ലാം ചരക്ക് നീക്കവും ഉണ്ട്.  എങ്ങനെയാ. ഇ–വേ ബില്‍ എടുക്കുക?
കണക്കുകള്‍ ഒരിടത്താണ് സൂക്ഷിക്കുന്നതെങ്കില്‍ അവിടുന്ന് ഇ–വേ ബില്ല് എടുക്കാം. സബ് യൂസേഴ്സ് ഉണ്ടാക്കാന്‍ ഇ–വേ ബില്ലിന്റെ സൈറ്റില്‍ സൗകര്യം ഉണ്ട്.  അവര്‍ക്ക് അതാത് സ്ഥലത്തിരുന്ന് ഇ–വേ–ബില്ല് എടുക്കാം.  സബ്–യൂസേഴ്സിന്റെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം പ്രധാന യൂസറിനാണ്.  അതോര്‍മ്മ വേണം!
ഇ–വേ–ബില്‍ വേണ്ടാത്ത സന്ദര്‍ഭങ്ങള്‍
സ്ഥാപനത്തില്‍ നിന്നും 20 കി.മീ. ചുറ്റളവില്‍  (1) ഭാരം അളക്കാനും മറ്റും വേ ബ്രിഡ്ജിലേക്ക് കൊണ്ടു പോകുന്നതിന് (2)  കാണിച്ച അഡ്രസ്‌സില്‍ നിന്നും വിഭിന്നമായ ഗോഡൗണിലേക്ക് കൊണ്ടു പോകുന്നതിന്.  അന്‍പതിനായിരം രൂപ വിലവരാത്ത ചരക്ക് നീക്കം
കസ്റ്റംസ് പോര്‍ട്ടിലേക്ക് ലോക്ക് ചെയ്ത് പോകുന്ന കണ്ടൈനര്‍, കയറ്റുമതിക്കായി അഥവാ ഇറക്കുമതി കഴിഞ്ഞ് പോകുന്ന ഒഴിഞ്ഞ കണ്ടൈനറുകള്‍.
റയില്‍ മാര്‍ഗ്ഗമുള്ള ചരക്ക് നീക്കം.
സര്‍ക്കാരിലേക്കുള്ള സാധന സാമഗ്രികള്‍ – പട്ടാളക്കാരുടെ ചരക്ക് നീക്കം – ആയുധ നീക്കം.
വീട്ടാവാശ്യത്തിനായി താമസസ്ഥലം മാറുമ്പോള്‍ കൊണ്ടുപോകുന്ന വീട്ടുപകരണങ്ങള്‍ (ഇവയ്ക്ക് മൂല്യം അമ്പതിനായിരത്തില്‍ കുറവാണ് എന്ന് കണക്കാക്കിയാല്‍ മതി).
ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍
2018 ഏപ്രില്‍ ഒന്ന് മുതല്‍ ഇ–വേ–ബില്‍ നിര്‍ബന്ധമാണ്.
അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിന് ഇത് ബാധകമാണ്.  സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിനും ഇത് ബാധകമാണ് (തീയതി 

Website address htt;//ewaybill.nic.in
GST
(ജി.എസ്.ടി നമ്പര്‍) ഉളള്ളവര്‍ അതുപയോഗിച്ച് വേണം രജിസ്ട്രേഷന്‍ എടുക്കാന്‍.
ട്രാന്‍പോര്‍ട്ടര്‍ പാന്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.
രജിസ്ട്രേഷന്‍ കിട്ടി ഇ–വേ–ബില്‍ ഉപയോഗിച്ച് തുടങ്ങിയാല്‍, നിങ്ങളുടെ പ്രൊഫൈല്‍ സൈറ്റില്‍ സ്വയം ക്രിയേറ്റ് ചെയ്യാം.  ഇതില്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ സാധനങ്ങളുടെ വിവരങ്ങള്‍ ട്രാന്‍സ്പോര്‍ട്ടറുടെ വിവരങ്ങള്‍ എല്ലാം സേവ് ചെയ്യാം  അങ്ങനെ കാലക്രമത്തില്‍ വളരെ എളുപ്പം ഇ–വേ–ബില്‍ എടുക്കാം.

Post your comments