Global block

bissplus@gmail.com

Global Menu

ചമ്പ

ഹിമാചല്‍പ്രദേശിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ചമ്പ. അരുവികള്‍, പുല്‍മേടുകള്‍, തടാകങ്ങള്‍, പെയിന്റിംഗുകള്‍ എന്നിവയാണ് ചമ്പയിലെ മനോഹരമായ കാഴ്ചകള്‍.

മലനിരകളിലെ വൈവിധ്യമാര്‍ന്ന സസ്യജന്തു ജാലങ്ങള്‍ ചമ്പയില്‍ കാഴ്ചകള്‍ക്ക് മനോഹാരിത നല്‍കുന്നു. ഭുരി സിംഗ് മ്യൂസിയം ഇവിടുത്തെ അപൂര്‍വ്വ വസ്തുക്കളുടെ ശേഖരമാണ്. പരമ്പരാഗത മിനിയേച്ചര്‍ പെയിന്റിങ്ങുകളുടെ ശേഖരം ഈ മ്യൂസിയത്തില്‍ കാണുവാന്‍ സാധിക്കും. 
ചമ്പയിലെ ഒരു ഷോപ്പിംഗ് ഇടമാണ് ചമ്പ ചോഗന്‍. മിന്‍ജര്‍ മേള ഇവിടെയാണ് നടക്കുന്നത്. ഒരാഴ്ചമാത്രം നീണ്ടു നില്ക്കുന്ന മേളയില്‍ ഇവിടെ കായിക വിനോദ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 
ചമ്പയിലെ അപൂര്‍വ്വമായ ഒരു കാഴ്ചയാണ് ചമ്പ റുമാല്‍. ചമ്പ റുമാല്‍സ് എംബ്രോയ്ഡറി പെയിന്റിംഗുകള്‍ പോലെയാണ്. പഹാരി ശൈലിയില്‍ ഇരുവശങ്ങളിലുമായി സമാനമായ ചിത്രങ്ങളും എംബ്രോയിഡറിയും ഉള്ളവയാണ് ചമ്പ റുമാലുകള്‍. ഇവയ്ക്കായുള്ള ഒരു പ്രത്യേക ഗാലറി ഭുരി സിംഗ് മ്യൂസിയത്തിലുണ്ട്.  
ഷോപ്പിംഗ് മാര്‍ക്കറ്റുകള്‍ ചമ്പയിലുണ്ട്. പ്രാദേശികമായി ലഭിക്കുന്ന രാജ്മ ബീന്‍സ്, വാല്‍നട്ട്, ചില്‍ഗോസ, പികാനോട്ട് എന്നിവയും ഇവിടെ കടയില്‍ വാങ്ങാം. ഭുരി സിംഗ് മ്യൂസിയത്തിന് സമീപമുള്ള കടകളില്‍ മനോഹരമായ  ഡിസൈനുകളില്‍ പ്രാദേശികമായി നിര്‍മ്മിച്ച കമ്പിളി ഷോളുകള്‍ വാങ്ങാനും കഴിയും. കറുത്ത എമ്പ്ബ്രൈഡിഡ് ഹാറ്റ്  ചമ്പയില്‍ ലഭിക്കുന്ന   ഒരു തൊപ്പിയാണ്. ഇവയും ഈ കടകളില്‍ നിന്നും വാങ്ങാം. 
ഖജോജര്‍, ഭര്‍മൗര്‍ എന്നിവയും ചമ്പയിലെ  പ്രധാന സ്ഥലങ്ങളാണ്. ഹിമാചല്‍ പ്രദേശിലെ ഏറ്റവും മനോഹരമായ തടാകങ്ങളില്‍ ഒന്നാണ് ഖജുജര്‍ തടാകം. മഞ്ഞുമൂടിയ മലനിരകളും ദേവദാരു വനങ്ങളും പശ്ചാത്തലമായുള്ള  ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 1920 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഖജുജര്‍ തടാകം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഇക്കാലത്ത് കാലാവസ്ഥ വളരെ മനോഹരമാണ്. തടാകത്തില്‍ നിരവധി ജലവിനോദങ്ങള്‍ ആസ്വദിക്കാനും കഴിയും. 
രംഗ് മഹല്‍ ചമ്പയിലെ  പ്രധാന സ്ഥലമാണ്. 18 ാം നൂറ്റാണ്ടില്‍ രാജാ ഉമേദ് സിംഗ് പണികഴിപ്പിച്ച രംഗ് മഹല്‍, ചമ്പ മേഖലയിലെ ഏറ്റവും വലിയ കാഴ്ചകളില്‍ ഒന്നാണ്. മുഗള്‍ വാസ്തുവിദ്യകളുടെ ഭംഗി  ഈ കൊട്ടാരത്തില്‍ കാണുവാന്‍ സാധിക്കും  . രാജാവിന്റെ വസതിയായിരുന്നു രംഗ് മഹല്‍. ഇത്  ഹിമാചല്‍ എംപോറിയം എന്ന പേരിലും പ്രസിദ്ധമാണ്. മനോഹരമായ കൈത്തറി ഉത്പന്നങ്ങള്‍ക്ക് പ്രശസ്തമായ ഇടമാണിത്. 
ഓരോ സീസണിലും മനോഹരമായ കാഴ്ചകളാണ് ചമ്പയിലെ മലനിരകള്‍ക്കുള്ളത്. വിന്റര്‍ സീസ ണില്‍ ചമ്പയില്‍ മഞ്ഞു പെയ്യാറുണ്ട്. മനോഹരമായ കാഴ്ചകളുടെ ഒരു നിരയാണ് ചമ്പയിലെ ഈ മലനിരകളിലുള്ളത്. ഒരര്‍ത്ഥത്തില്‍ ഇത് വെറും കാഴ്ചകളല്ല. ഒരു സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ കൂടിയാണിത്.

 

Post your comments