Global block

bissplus@gmail.com

Global Menu

സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവുമായി ആമസോണ്‍

സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കുറവുമായി ആമസോണ്‍. സാംസങ് 20-20 കാര്‍ണിവലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്സി എ8 പ്ലസ്. ഗാലക്സി എ8 പ്രൈം, ഗാലക്സി ഓണ്‍ പ്രോ, ഗാലക്സി നോട്ട് 8 ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ 6000 രൂപവരെ വിലക്കുറവില്‍ ഇതിലൂടെ ലഭ്യമാകും.34,990 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എ8 പ്ലസ് 29,990 രൂപ വിലക്കുറവില്‍ ലഭ്യമാകും. ഗാലക്‌സി നോട്ട് 8ന് 67,900 രൂപയാണ് വില. ഗാലക്‌സി ജെ7 പ്രൈം 2, ജെ7 പ്രോ, ജെ7 മാക്‌സ്, ജെ7 ഡ്യുവോ, ടാബ് എ തുടങ്ങിയവയ്ക്കും വിലക്കുറവുണ്ട്. ഗാലക്‌സി ഓണ്‍7 പ്രൈം (32ജിബി)ന്റെ വില 9,990 രൂപയാണ്. കൂടാതെ ദിവസേന 20 ഭാഗ്യശാലികള്‍ക്ക് മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ജേഴ്‌സിയും സമ്മാനമായി നല്‍കും. ഏപ്രില്‍ 18 മുതല്‍ 21 വരെയാണ് ഈ ഓഫര്‍ കാലാവധി.

Post your comments