Global block

bissplus@gmail.com

Global Menu

20 കോ​ടി​യു​ടെ ക്രി​പ്റ്റോ​ക​റ​ൻ​സി ഹാ​ക്ക​ർ അ​ടി​ച്ചു​മാ​റ്റി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 20 കോ​ടി രൂ​പ​യി​ലേ​റെ മൂ​ല്യ​മു​ള്ള ബി​റ്റ്കോ​യി​ൻ മോ​ഷ​ണം​പോ​യി. രാ​ജ്യ​ത്തെ പ്ര​മു​ഖ ക്രി​പ്റ്റോ​ക​റ​ൻ​സി എ​ക്സ്ചേ​ഞ്ചാ​യ കോ​യി​ൻ​സെ​ക്യു​റി​ൽ​നി​ന്നാ​ണ് 20 കോ​ടി രു​പ​യി​ലേ​റെ മൂ​ല്യ​മു​ള്ള ബി​റ്റ്കോ​യി​ൻ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ഡി​ജി​റ്റ​ൽ പ​ണ​മാ​യ ക്രി​പ്റ്റോ ക​റ​ൻ​സി​യു​ടെ ഇ​ത്ര​യും വ​ലി​യ തു​ക മോ​ഷ്ടി​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​ണ്.

438 ബി​റ്റ്കോ​യി​നു​ക​ളാ​ണു ക​ള​വു​പോ​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ വാ​ല​റ്റി​ൽ​നി​ന്നു പ​ല​പ്പോ​ഴാ​യാ​ണ് ഇ​ത്ര​യും ബി​റ്റ്കോ​യി​നു​ക​ൾ ന​ഷ്ട​പ്പെ​ട്ട​തെ​ന്നും ഓ​ഫ്‌ലെെ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കോ​യി​നു​ക​ൾ പാ​സ്‌വേ​ഡ് ഉ​പ​യോ​ഗി​ച്ചു മോ​ഷ്ടി​ച്ച​താ​യാ​ണു ക​രു​തു​ന്ന​തെന്നും ഡ​ൽ​ഹി സൈ​ബ​ർ സെ​ല്ലി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ളു​ള്ള ക​ന്പ​നി​യാ​ണി​ത്. 

Post your comments