Global block

bissplus@gmail.com

Global Menu

ശംഖുമുഖത്തിന്റെ മുഖഛായ മാറ്റി യുഡിഎസ് ഗ്രൂപ്പ്

അനന്തപുരിയില്‍ പത്മനാഭനെ കാണാന്‍ എത്തുന്നവര്‍ ശംഖുമുഖത്തെ സുന്ദരതീരത്തേക്കും എത്താന്‍ ആഗ്രഹിക്കാറുണ്ട്. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടല്‍ത്തീരവും വെളുത്ത മണല്‍ത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സായാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ഇനി മുതല്‍ ശംഖുമുഖത്തെത്തുന്നവര്‍ ഈ അമ്പലമുറ്റത്തെത്തും, അമ്പലത്തെ അറിയും. കാരണം ശംഖുമുഖം ദേവീക്ഷേത്രത്തിന്റെ മുഖം മാറി. വെണ്ണക്കല്ലില്‍ തീര്‍ത്ത ദേവീ വിഗ്രഹം ഒന്നു നോക്കാതെ ഇനി ആരും പോകില്ല അതുപോലെതന്നെ അമ്പലമതിലില്‍ കൊത്തിവെച്ച ശില്പങ്ങളെയും ഒന്നു നോക്കിപോകും.

ഈ ഒരു മാറ്റം ശംഖുമുഖത്തിനു വരുത്തിയത് ഉദയസമുദ്ര ഹോട്ടല്‍സ് ഗ്രൂപ്പ്  എംഡിയായ എസ് രാജശേഖന്‍ നായരാണ് . ശംഖുംമുഖം ദേവീക്ഷേത്രത്തില്‍ അലങ്കാരഗോപുരം, ചിത്രമതില്‍, ശില്പസമുച്ചയം എന്നിവയുടെ സമര്‍പ്പണവും ഉദ്ഘാടനവും ക്ഷേത്രാങ്കണത്തില്‍ വെച്ച്‌നടന്നു. ക്ഷേത്രനിര്‍മാണത്തിന്റെ മുഖ്യ ശില്പി ശന്തനുവാണ്. ശില്പികളായ കരമന ശശി, രാമചന്ദന്‍ കലാശാല, സനോജ് ഏറ്റുമാനൂര്‍, പ്രദീപ് തുടങ്ങിയവരും ശന്തനുവിനൊപ്പം ഉണ്ടായിരുന്നു.
 സമര്‍പ്പണ ഉദ്ഘാടനത്തില്‍ പത്മവിഭൂഷന്‍ ഡോ.കെ.ജെ. യേശുദാസ്, ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദരന്‍, വി.എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി, എ. പത്മകുമാര്‍, എന്‍. പിതാംബരക്കുറുപ്പ്, സ്വാമി മഹേശ്വരാനന്ദ സരസ്വതി തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.
ദേവീ ഭക്തിഗാനത്തിന്റെ സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, ഗായകരായ മധുബാലക്യഷ്ണന്‍, വിധുപ്രതാപ്, സുദീപ് കുമാര്‍, രവിശങ്കര്‍, സരിത രാജീവ്, മീനാക്ഷി എന്നിവര്‍ അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടിയും ഉണ്ടായിരുന്നു.

Post your comments