Global block

bissplus@gmail.com

Global Menu

തേയിലത്തോട്ടങ്ങള്‍ പുനരുദ്ധരിക്കാന്‍ പ്ലാന്റേഷന്‍ നയം ആവശ്യമാണ്: മി ടി.പി. രാമകൃഷ്ണന്‍

തോട്ടങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒരു പ്രത്യേക നയം രൂപീകരിക്കണമെന്നും   അത്   അടഞ്ഞു   കിടക്കുന്ന   തേയില   തോട്ടങ്ങളെ   പുനരുദ്ധരിക്കാന്‍ പര്യാപ്തമാക്കുമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

പോബ്‌സ് ഗ്രൂപ്പിന്റെ അധീനതയിലുള്ള മഞ്ചുമലൈ തേയില ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഗവണ്‍മെന്റ് അടഞ്ഞു കിടക്കുന്ന പീരുമേട് താലൂക്കിലെ തേയിലത്തോട്ടങ്ങള്‍ തുറക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും, ഗവണ്‍മെന്റ് അവര്‍ക്കുവേണ്ടി ഭവന നിര്‍മ്മാണപദ്ധതി നടപ്പിലാക്കണമെന്നും മി  പറഞ്ഞു. വണ്ടിപെരിയാറിലുള്ള 7 തോട്ടങ്ങള്‍ പുനരുദ്ധരിക്കാന്‍ പോബ്‌സ്  ഗ്രൂപ്പ്   പ്രത്യേക  പ്രോജക്ട്  തയ്യാറാക്കി.  ഇത്   തേയിലത്തോട്ട വ്യവസായം പ്രതിസന്ധിയിലൂടെ പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ അതിനെ പുനരുദ്ധരിക്കാന്‍ പര്യാപ്തമാക്കി, അദ്ദേഹം  പറഞ്ഞു.
മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി തേയിലത്തോട്ട പ്രതിസന്ധിയെ മറികടക്കാന്‍ സാധിച്ചത് ഒരു വിജയമാണെന്ന് ജോയിസ് ജോര്‍ജ്ജ് എം.പി. പറഞ്ഞു. ഇത് മറ്റുള്ള തേയിലത്തോട്ടങ്ങള്‍ക്കും അനുകരണീയമാണ്. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ പുതിയ മാര്‍ക്കറ്റ് കണ്ടെത്താന്‍  പോബ്‌സ്   ഗ്രൂപ്പിന്   കഴിഞ്ഞു.  ഇത്   പ്രതിസന്ധിയിലായിരുന്ന   തോട്ടങ്ങള്‍ക്ക്പുതുജീവന്‍നല്‍കി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഉല്‍പ്പന്നം വിപണിയിലിറക്കുവാനും ഇതേനിലവാരത്തിലുള്ള കൃഷി രീതി നടപ്പാക്കാന്‍ സാധിച്ചതില്‍ ജര്‍മ്മന്‍ റ്റീ അസ്സോസിയേഷന്‍ അംഗം ടിര്‍ക്ക് വോളന്‍ഹൗറ്റ് പോബ്‌സ് ഗ്രൂപ്പിനെ അഭിനന്ദിച്ചു. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. നവീകരിച്ച മഞ്ചുമലൈ എസ്‌റ്റേറ്റില്‍ മൂന്നു തരം ഉല്‍പ്പന്നങ്ങളാണ് ലോക വിപണിയെ ലക്ഷ്യമാക്കി പുറത്തിറങ്ങുന്നത്. ഗ്രീന്‍ റ്റീ, ബ്ലാക്ക് റ്റീ (സി.റ്റി.സി) , ബ്ലാക്ക് റ്റീ (ഓര്‍ത്തഡോക്‌സ്) എന്നിവ ഇവിടെ ഉല്‍പ്പാദിപ്പിക്കും. ഒരു വര്‍ഷം ഈ ഫാക്ടറി 15,000 തൊഴില്‍ദിനങ്ങള്‍ നല്‍കും, പോബ്‌സ് ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു. 

പോബ്‌സ് ഗ്രൂപ്പ്
പോബ്‌സണ്‍സ് എന്ന പേരില്‍ 1962ല്‍  കോണ്‍ട്രാക്റ്റിംഗ് സ്ഥാപനമായി രൂപീകരിച്ച്,   പിന്നീട് മറ്റ്  പല മേഖലകളിലേയ്ക്കും കടന്ന സ്ഥാപനം ക്രാന്തദര്‍ശിയായ ഡോ. പി.എ. ജേക്കബ് ആണ് തുടക്കം കുറിച്ചത്. ഗ്രാനൈറ്റ് ഖനനവും ക്രഷിങ്ങും, റെഡി മിക്‌സ് കോണ്‍ക്രീറ്റ്, പാരമ്പര്യ ജൈവ തോട്ടങ്ങള്‍, മുനിസിപ്പല്‍ മാലിന്യ സംസ്‌ക്കരണം, ബയോടെക്, എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍, തടിയുല്പാദന ഫര്‍ണിച്ചര്‍ എന്നീ മേഖലകളില്‍ പോബ്‌സ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു.
1986ല്‍ നെല്ലിയാമ്പതിയിലുള്ള സീതാര്‍ഗുണ്ട് തേയില തോട്ടം ഏറ്റെടുത്താണ് പ്ലാന്റേഷന്‍ മേഖലയിലേയ്ക്കുള്ള തുടക്കം. ബയോ ഡൈനാമിക് സംസ്‌ക്കരണ നിലവാരത്തിലുള്ള ജൈവ തോട്ടമായി ഇതിനെ മാറ്റി. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പിന്‍തുടര്‍ച്ചയുള്ള വിവിധോദ്ധേശ ജൈവതോട്ടമായി അറിയപ്പെടുകയും ഇവിടെ ഉല്‍പാദിപ്പിക്കുന്ന തേയില നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.
ട്രാവന്‍കൂര്‍  റ്റീ   എസ്‌റ്റേറ്റ്  കമ്പനിയുടെ  കീഴിലുള്ള  ഏഴ്   തോട്ടങ്ങള്‍  2008ല്‍  ഏറ്റെടുത്തു.  ഒരു പതിറ്റാണ്ടായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഈ തോട്ടങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഫാക്ടറികള്‍ നന്നാക്കാവുന്നതിനും   അപ്പുറം   ക്ഷയിച്ച  നിലയിലായിരുന്നു. അടഞ്ഞു  കിടന്ന തോട്ടങ്ങള്‍ നിരവധിപേരുടെ ജീവനോപാധിയെ ബാധിച്ചു. വിപുലമായ മുതല്‍മുടക്കോടെയാണ് തേയിലത്തോട്ടങ്ങളും ഫാക്ടറിയും പുനരുദ്ധരിച്ചത്. ഒരു വര്‍ഷം മൂവായിരം തൊഴിലാളികള്‍ക്ക് മുന്നൂറ് തൊഴില്‍ ദിനങ്ങള്‍ ഇപ്പോള്‍ നല്‍കിവരുന്നു.

Post your comments