Global block

bissplus@gmail.com

Global Menu

ഔലി

മനോഹരമായ മലഞ്ചെരുവുകളും ആപ്പിള്‍ തോട്ടങ്ങളും ഓക്കുമരങ്ങളും ദേവദാരുവുമാണ് മലനിരകളുടെ മധ്യത്തിലായുള്ള ഔലിയിലെ കാഴ്ചകള്‍. മഞ്ഞുമൂടിക്കിടക്കുന്ന മലനിരകള്‍ക്കരികിലായാണ് ഓലി. മഞ്ഞു മലകളുടെ ഈ നീണ്ട നിരകളുള്ളതിനാലാകാം സ്‌കീയിംഗ് ഓലിയിലെ പ്രധാന വിനോദമാണ്. ഇന്ത്യയിലെ പ്രധാന ഹില്‍ സ്‌റ്റേഷനുകളില്‍ ഒന്നാണ് ഔലി.

ഉത്തരാഖണ്ഡിലാണ് ഔലി സ്ഥിതി ചെയ്യുന്നത്. ഓലിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഓലി റോപ് വേ. ഹിമാലയന്‍ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പാകത്തിലാണ് ഓലിയിലെ  റോപ് വേ ഒരുക്കിയിരിക്കുന്നത്.  മഞ്ഞു മൂടിയ മലനിരകളും തടാകങ്ങളും പുല്‍മേടുകളും ഈ റോപ് വേയിലൂടെയുള്ള കാഴ്ചകളാണ്. ഏഷ്യയിലെ ഏറ്റവും നീളമേറിയ റോപ് വേകളില്‍ ഒന്നാണിത്. റോപ് വേയിലൂടെയുള്ള ഓലി കേബിള്‍ കാര്‍ 4 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ഈ കേബിള്‍ കാറിനു ഇവിടെ ഗൊണ്ടോള എന്ന പേരാണുള്ളത്. ഏറ്റവും വലിയ സ്‌കീയിങ് പാരാഗ്ലൈഡിംഗ് കേന്ദ്രമാണ് ഓലി. ഇതിനാല്‍ സാഹസികരുടെ പ്രധാന കേന്ദ്രം കൂടിയാണ് ഔലി .
ഓലിയിലെ മനോഹരമായ കാഴ്ചയാണ് ചനാബ് തടാകം. ഈ തടാകത്തിലേക്ക് ഓക്ക് മരങ്ങളുള്ള വനത്തിലൂടെയുള്ള ട്രെക്കിങ്ങ് പാതകളുണ്ട്. പുല്‍മേടുകള്‍, മലഞ്ചെരിവുകള്‍ എന്നിവയിലൂടെയാണ് സാഹസികമായ ട്രെക്കിങ്ങ്. ഹിമാലയന്‍ പര്‍വത നിരയുടെ ഭാഗമാണ് ഓലി മലനിരകള്‍. സ്‌കീയിങ്ങിനു യോജിച്ച മലനിരകളാണിത്. ശൈത്യകാലത്ത് ടൂറിസ്റ്റുകള്‍ക്ക് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടക്കാറുണ്ട്. അത് ധാരാളം സാഹസികരെ ആകര്‍ഷിക്കുന്നു. ഉത്തരാഖണ്ഡിലെ സന്ദര്‍ശന സ്ഥലങ്ങളില്‍ ഒന്ന് ചോപ്ട്ട. ഓലിയില്‍ നിന്നുള്ള ട്രക്കിങ്ങിലൂടെ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ചോപ്ട്ട.
പുല്‍മേടുകളുടെ ഭംഗിയാണ് ഓലിയുടെ മറ്റൊരു പ്രത്യേകത. ഹിമാലയത്തിലെ മനോഹരമായ പുല്‍മേടുകളില്‍ ചിലത് ഓലിയിലാണ് സ്ഥിതി ചെയ്യുന്നത്. അതില്‍ അതിമനോഹരമായ ഒന്നാണ് ക്വാനി ബുഗ്യാല്‍. മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളുടെ മനോഹാരിതയാണ് ക്വാനി ബുഗ്യാല്‍ലിന്റെ പ്രത്യേകത.ഈ പുല്‍മേടുകളിലേക്കുള്ള ട്രെക്കിങ്ങ് പാതകളുണ്ട്. ക്വാണി ബുഗ്യാലിലേക്കുള്ള ട്രെക്കിങ്ങില്‍ ഗുര്‍സോ ബുഗ്യാല്‍  മൈതാനം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഗോര്‍സണ്‍ റിസേര്‍വ് വന്യജീവി സങ്കേതവും ഓലിയിലെ പ്രധാന കാഴ്ചയാണ്. 
ഗോര്‍സണ്‍ റിസേര്‍വ് വന്യജീവി സങ്കേതത്തിലായി വളരെ അപൂര്‍വ്വമായ  ഹിമാലയന്‍ സസ്യജീവജാലങ്ങളുണ്ട്. ഹിമാലയത്തിലെ  വൈറ്റ് ക്യാറ്റ്, വൈറ്റ് റാബിറ്റ്, ജാക്കാള്‍, ഫോക്‌സ്, ഹൈന ഇവയൊക്കെ ഗോര്‍സണ്‍ റിസേര്‍വ് വന്യജീവി സങ്കേതത്തിലുണ്ട്. ഈ വനത്തിലൂടെയുള്ള ട്രെക്കിങ്ങ് പാതകളുണ്ട്. ഏറ്റവും ഉയരത്തിലുള്ള മനുഷ്യ നിര്‍മ്മിത തടാകം ഓലിയില്‍ സ്ഥിതിചെയ്യുന്നു.സാഹസികരായ സഞ്ചാരികള്‍ക്ക് മഞ്ഞുവീഴ്ചയോടെയുള്ള സ്‌കീയിംഗ് ഇവിടെ ആസ്വദിക്കാം. മഞ്ഞ് വീഴ്ചയുടെ കുറയുന്ന സമയത്ത് സ്‌കീയിംഗിനായി  സിന്തറ്റിക് മഞ്ഞ് നിര്‍മ്മിക്കാനാണു കൃത്രിമ തടാകം ഒരുക്കിയത്. സ്‌കീയിങ്ങിനും നല്ലൊരു വിശാലമായ ഉപരിതലവും ഈ തടാകത്തില്‍ ഉണ്ട്.
സ്‌കീയിംഗ് ഫെസ്റ്റിവലുകളുടെ പ്രധാന വേദിയാണ് ഓലി. ഇവിടെ ഈ പ്രദേശത്തിന്റെ പേരാണ് ബുഗ്യാല്‍. പുല്‍മേടുകള്‍ക്ക് ഇവിടെയുള്ള പേരാണിത്. പച്ചപ്പിന്റെ ഈ പുല്‍മേടുകള്‍ മഞ്ഞു പെയ്യുമ്പോള്‍ മഞ്ഞിന്റെ ഉപരിതലമാകുന്നു. അതിനാലാകാം സ്‌കീയിങ് ഇവിടുത്തെ പ്രധാന വിനോദമായതും. സ്‌കീയിങ്ങിനും സാഹസിക വിനോദങ്ങള്‍ക്കും ഇന്ത്യയിലെ പ്രശസ്തമായ ഡെസ്റ്റിനേഷനാണ് ഓലിയിലെ ഈ മഞ്ഞുമൂടിയ മലനിരകള്‍. 

Post your comments