Global block

bissplus@gmail.com

Global Menu

മഹീന്ദ്ര സാങ്യോങ് റെക്സ്റ്റണ്‍

മഹീന്ദ്രയുടെ സാങ്യോങ് G4 റെക്സ്റ്റണ്‍  വിപണിയിലേക്ക്. രൂപകല്‍പ്പനയില്‍ ഒട്ടേറെ പുതുമകള്‍  സാങ്യോങ് ഏ4 റെക്സ്റ്റനില്‍ കാണുവാന്‍ സാധിക്കും. സ്‌റ്റൈലിഷ് ലുക്കും ഫീലും എയറോഡൈനാമിക് ഫീച്ചറുകളും വാഹനത്തിനു മിഴിവേകുന്നു. ഹെക്‌സഗണല്‍ ഗ്രില്ലുകളും പുതുമയുള്ള ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍,ബ്ലാക്ക് ബോഡി ക്ലാഡിങ്  ഇവയൊക്കെ സാങ്യോങ് G4 റെക്സ്റ്റനെ സവിശേഷമാക്കുന്നു.

2.2 ലിറ്റര്‍  എഞ്ചിന്‍ 178  bhp കരുത്തും 420  Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 7  സ്പീഡ്  ഗിയര്‍ബോക്‌സും ക്രമീകരിച്ചിട്ടുണ്ട്.  മികച്ച പെര്‍ഫോമന്‍സും ബ്രാന്‍ഡ് വാല്യൂവുമാണ് മഹീന്ദ്ര സാങ്യോങ് G4 റെക്സ്റ്റന് സ്റ്റാര്‍ ഇമേജ് നല്‍കുന്നത്.
ഇന്റീരിയറും മനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 8 ഇഞ്ച് ഡിസ്പ്‌ളേയില്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം വാഹനത്തിലുണ്ട്. ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ബില്‍ട്ട്ഇന്‍ സാറ്റലൈറ്റ് നാവിഗേഷനും ഉണ്ട്. തികച്ചും സ്‌പോര്‍ട്ടി ലുക്കിലാണ് വാഹനത്തിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വ്യത്യസ്തനിറങ്ങളില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കും. വിലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Post your comments