Global block

bissplus@gmail.com

Global Menu

ഏപ്രില്‍ ഒന്ന് മുതല്‍ ഇ-വേബില്‍ പ്രാബല്യത്തില്‍ വരും

തിരുവനന്തപുരം: അന്തര്‍സംസ്​ഥാന ചരക്ക് നീക്കത്തിന് ഏപ്രില്‍ ഒന്ന് മുതല്‍ ഇ-വേബില്‍ നിലവില്‍ വരും. മുമ്ബ്​ സാങ്കേതികകാരണങ്ങളാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സംവിധാനം തകരാറുകള്‍ പരിഹരിച്ചാണ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുന്നത്​.

നിലവില്‍ 50,000 രൂപയില്‍ അധികം മൂല്യമുള്ള അന്തര്‍സംസ്​ഥാന ചരക്ക് നീക്കത്തിനാണ് ഇ-വേബില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ 50,000 രൂപയില്‍ കുറവ് മൂല്യമുള്ള ഒന്നിലധികം ചരക്കുകള്‍ ഒരേ വാഹനത്തില്‍ കൊണ്ടുപോകുമ്ബോള്‍ മൂല്യം 50000 രൂപയില്‍ കൂടുതല്‍ ആയാലും ഇ-വേബില്‍ എടുക്കേണ്ട സാഹചര്യം താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.

റെയില്‍വേ വഴി ചരക്ക് നീക്കം തുടങ്ങുന്നതിന് ഇ-വേബില്‍ ആവശ്യമില്ല. എന്നാല്‍, സ്​റ്റേഷനില്‍നിന്ന് ചരക്ക് വിട്ടുകിട്ടാന്‍ ഇ-വേബില്‍ ഹാജരാക്കണം. ചരക്ക് വില്‍ക്കുന്ന ആളിനാണ് ഇ-വേബില്‍ സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തം.

Post your comments