Global block

bissplus@gmail.com

Global Menu

നിങ്ങളാകാം അടുത്ത ബിസിനസ്സ് വുമണ്‍ ഓഫ് ദി ഇയര്‍

ഓരോ സ്ത്രീകളിലും സംരംഭകരുണ്ട്.  പണ്ട്, ഓരോ ദിവസവും മാറ്റിവെച്ച പിടി അരി സൂക്ഷിച്ച് വെച്ച് വിറ്റുകാശുണ്ടാക്കിയിരുന്ന അമ്മമാരായിരുന്നു മികച്ച ബിസിനസ്സുകാര്‍. വീടുകളിലെ അടുക്കളപാത്രങ്ങള്‍ക്കിടയിലും അരി പാത്രത്തിനടിയിലും ചില്ലറത്തുട്ടകള്‍ സൂക്ഷിച്ച് വെച്ച് ചെലവാക്കുന്ന അമ്മമാരില്‍നിന്ന് രാപകില്ലാതെ ജോലിചെയ്യുന്ന ഇന്നത്തെ ന്യൂജന്‍ വീട്ടമ്മമാര്‍ക്കിടയില്‍വരെ സംരംഭകത്വം അവരറിഞ്ഞും അറിയാതെയും വന്നുപോകുന്നു. 

ഒരു രൂപയ്ക്ക് എല്ലാ പലവ്യഞ്ജനങ്ങളും കിട്ടുന്ന കാലം കഴിഞ്ഞുപോയി. ഇന്ന് വീട്ടിലെ എല്ലാവര്‍ക്കും ജോലിയുണ്ടെങ്കില്‍ മാത്രം നന്നായി കഴിഞ്ഞുകൂടാവുന്ന അവസ്ഥയാണുള്ളത്. ഈ അവസ്ഥയിലും തനിക്ക് യോജിക്കുന്ന ജോലി എന്താണെന്നും എങ്ങനെ അതിലേയ്ക്ക് എത്തിപ്പെടാമെന്നുമുള്ള ആശങ്കകളുള്ള ഒട്ടേറെ സ്ത്രീകള്‍ നമുക്കിടയിലുണ്ട്. വിഭിന്നമായി ചിന്തിക്കാന്‍ പ്രാപ്തിയുള്ള ഓരോ സ്ത്രീകള്‍ക്കും നല്ലൊരു ബിസിനസ്സുകാരിയാകാം. എങ്ങനെയെന്നല്ലേ? 
ആദ്യം നമ്മുടെ കഴിവുകള്‍, വിദ്യാഭ്യാസം, ഇഷ്ടമുള്ളതും ചെയ്യാനാകുന്നതുമായ ജോലികള്‍ എന്നിവയെ തിരിച്ചറിണം. കൂട്ടായി ജോലി ചെയ്യാനുദ്ദേശിക്കുന്നവര്‍്ക്ക് അങ്ങനെയുമാകാം..
മൂലധനമാണല്ലോ ഓരോ സംരംഭങ്ങളില്‍ നിന്നും നമ്മെ പിന്നോട്ടടിക്കുന്നത്. മൂലധന സമാഹരണമാകട്ടെ അടുത്ത ലക്ഷ്യം. ആരോടും കടം വാങ്ങാതെയും വസ്തുക്കള്‍ പണയം വയ്ക്കാവുന്നതുമായ മാര്‍ഗ്ഗങ്ങളെ അവലംബിക്കുന്നതാണ് ഇതിനേറ്റവും നല്ലത്. ഒട്ടും വിഷമിക്കേണ്ട.. ഇതിനും മാര്‍ഗ്ഗമുണ്ട്. 
സാധാരണഗതിയില്‍ സ്ത്രീസംരംഭകര്‍ക്കായി ഒട്ടേറ ധനസഹായ പദ്ധതികളുണ്ട്. സംസ്ഥാനകേ സര്‍ക്കാരുകളും ഇതിനായി ധനസഹായം നല്‍കിവരുന്നു. 
 സ്ത്രീ സംരംഭകര്‍ക്ക് വായ്പ വാഗ്ദാനം ചെയ്യുന്ന ചില പദ്ധതികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
അന്നപൂര്‍ണ പദ്ധതി
കാറ്ററിംഗ് വ്യവസായം നടത്തുന്ന സ്ത്രീകള്‍ക്കുവേണ്ടി സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ ആരംഭിച്ച പദ്ധതിയാണ് അന്നപൂര്‍ണ പദ്ധതി. ഈ പദ്ധതി വഴി ലഭിക്കുന്ന വായ്പാ തുക ഉപയോഗിച്ച് ബിസിനസിന് ആവശ്യമായ പാത്രങ്ങള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവ വാങ്ങാവുന്നതാണ്. വായ്പയുടെ പരമാവധി തുക 50,000 രൂപയാണ്. 36 മാസത്തിനുള്ളില്‍ ഇത് അടച്ചു തീര്‍ത്താല്‍ മതി.
http://www.annapurnapariwar.org/
സ്ത്രീശക്തി പാക്കേജ്
സ്വന്തമായി ഒരു സ്ഥാപനമോ ബിസിനസില്‍ 50 ശതമാനം ഉടമസ്ഥതയോ ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് എസ്ബിഐ ശാഖകള്‍ വഴി ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കും. വായ്പ തുക 2 ലക്ഷത്തില്‍ കൂടുതല്‍ ആണെങ്കില്‍ പലിശ 0.50 ശതമാനം കുറവുണ്ടായിരിക്കും.
https://www.sbi.co.in/portal/web/home/stree-shakti-package
ഭാരതീയ മഹിളാ ബാങ്ക്  ബിസിനസ് ലോണ്‍
ചില്ലറവില്‍പ്പന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഈ പദ്ധതി വഴി വായ്പ ലഭിക്കും. പരമാവധി വായ്പ തുക 20 കോടി രൂപ വരെയാകാം. പലിശ നിരക്കില്‍ 0.25 ശതമാനം വരെ കുറവുണ്ടാകും. 10.15 ശതമാനം മുതലാണ് പലിശ നിരക്ക് ആരംഭിക്കുന്നത്. 
http://www.squarecapital.co.in/banks/bharatiya-mahila-bank/business-loan
ദേന ശക്തി പദ്ധതി
കാര്‍ഷിക, ഉല്പാദനം, മൈക്രോ ക്രെഡിറ്റ്, റീട്ടെയില്‍ സ്‌റ്റോറുകള്‍, ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ സംരംഭകര്‍ക്ക് ദേന ബാങ്ക് വായ്പ നല്‍കും. പലിശ നിരക്ക് 0.25 ശതമാനം വരെ കുറവായിരിക്കും. 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 
https://www.denabank.com/viewsection.jsp?lang=0&id=0,135,199
ഉദ്യോഗിനി പദ്ധതി
കൃഷി, ചെറുകിട വ്യവസായ സംരംഭകര്‍ക്ക് പഞ്ചാബ്, സിന്ധ് ബാങ്ക് നല്‍കുന്ന വായ്പ പദ്ധതിയാണ് ഉദ്യോഗിനി പദ്ധതി. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ഈ പദ്ധതി വഴി ലോണ്‍ ലഭിക്കുക. പരമാവധി തുക 1 ലക്ഷമാണ്. നിങ്ങളുടെ കുടുംബ വരുമാനം കൂടി കണക്കിലെടുത്താകും വായ്പ. 
https://www.psbindia.com/content/udyogini
സെന്റ് കല്യാണി സ്‌കീം
പുതിയ സംരംഭം ആരംഭിക്കുന്നതിനോ നിലവിലുള്ള എന്റര്‍െ്രെപസ് വികസിപ്പിക്കുന്നതിനോ അല്ലെങ്കില്‍ പരിഷ്‌കരിക്കുന്നതിനോ സ്ത്രീകളെ പിന്തുണയ്ക്കുന്നതിനാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഗ്രാമീണ, കുടില്‍ വ്യവസായങ്ങള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, സ്വയം തൊഴില്‍, കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, റീട്ടെയില്‍ വ്യാപാരം, സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം. ഈ സ്‌കീം വഴി ലഭിക്കുന്ന പരമാവധി തുക 100 ലക്ഷം രൂപയാണ്. 
https://www.cetnralbankofindia.co.in/English/Cent_Kalyani.aspx
മഹിളാ ഉദ്യം നിധി സ്‌കീം
പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചെറുകിട വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാ സംരംഭകര്‍ക്ക് 10 വര്‍ഷത്തെ കാലാവധിയ്ക്ക് വായ്പ ലഭിക്കും. ബ്യൂട്ടിപാര്‍ലറുകള്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവ ആരംഭിക്കുന്നതിനും ബിസിനസിനോ സ്വയം തൊഴിലിനോ ആയി ഓട്ടോ റിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍, കാറുകള്‍ മുതലായവ വാങ്ങുന്നതിനും പദ്ധതി വഴി ലോണ്‍ ലഭിക്കും. 
https://www.pnbindia.in/schemes-for-women.html
മുദ്ര യോജന സ്‌കീം
ബ്യൂട്ടിപാര്‍ലറുകള്‍, ടെയിലറിങ് യൂണിറ്റുകള്‍, ട്യൂഷന്‍ സെന്ററുകള്‍ മുതലായ ചെറുകിട സംരംഭങ്ങളും ബിസിനസ്സുകളും തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് മുദ്ര യോജന. ലോണ്‍ അനുവദിച്ച് കഴിഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡ് പോലുള്ള മുദ്ര കാര്‍ഡുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇതു വഴി പണമെടുക്കാവുന്നതാണ്. 
http://www.mudrabankloanyojanapmmy.in/scheme-for-women/
ഓറിയന്റ് മഹിളാ വികാസ് യോജന സ്‌കീം
ബിസിനസ് സംരഭത്തില്‍ 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ത്രീകള്‍ക്ക് ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് നല്‍കുന്ന വായ്പ പദ്ധതിയാണിത്. 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ വായ്പ ലഭിക്കും. തിരിച്ചടവ് കാലാവധി 7 വര്‍ഷമാണ്. 2% വരെ പലിശ നിരക്കില്‍ ഇളവും ലഭിക്കും. 
https://www.obcindia.co.in/obcnew/site/inner.aspx?status=3&menu_id=90

Post your comments