മുംബൈ: ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകള്‍ നടത്തിയ ബാങ്കുകളിലെ സംശയാസ്പദമായ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയതു. പ്രമുഖ ബാങ്കുകളായ എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ കറന്റ് അക്കൗണ്ടുകളിലെ ഇടപാടുകള്‍ ബാങ്കുകള്‍ പരിശോധിച്ച് വരികയാണ്. കൂടാതെ അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനും ബാങ്കുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
സെബ്‌പെ, യുനോകോയിന്‍, കോയിന്‍സെക്യുര്‍, ബിടിസി എക്‌സ്ഇന്ത്യ തുടങ്ങിയ പത്ത് എക്‌സ്‌ചേഞ്ചുകളിലെ അക്കൗണ്ടുകളിലാണ് നടപടിയെടുത്തിരിക്കുന്നത്. എക്‌സ്‌ചേഞ്ചുകളിലെ പ്രൊമോട്ടര്‍മാരോട് വിവിധ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതായും ബാങ്ക് അധികൃതര്‍ സൂചിപ്പിച്ചു.
ഇടപാടുകാരില്ലാതെ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിനുകള്‍ക്ക് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ചില രാജ്യങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Post your comments