Global block

bissplus@gmail.com

Global Menu

ഉയരുന്ന കിട്ടാക്കടം തിരിച്ചടി; കേരള ബാങ്കിനെതിരെ ആർബിഐ

 

ഇടപാടിൻെറ 80 ശതമാനം വ്യക്തിഗത വായ്പകൾ ആണെന്നിരിക്കെ കേരള ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ച നടപടി ബാങ്കിന് തിരിച്ചടിയാകുമോ?. പുതിയ വായ്പാ വിതരണത്തിന് നിയന്ത്രണം വന്നത് ഇടപാടുകാരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 25 ലക്ഷം രൂപക്ക് മുകളിൽ ഉള്ള മോർട്ട്ഗേജ് ലോണുകൾ ഇനി ഉപഭോക്താക്കൾക്കും ലഭിക്കില്ല. നേരത്തെ 40 ലക്ഷം രൂപയായിരുന്നു ഇത്തരം ലോണുകളുടെ പരിധി. വസ്തു ഉൾപ്പെടെ ഈടു നൽകി എടുക്കുന്ന വായ്പകളാണിത്. ഏഴ് ശതമാനത്തിൽ കുറവായി നിലനിർത്തേണ്ട ബാങ്കിൻെറ നിഷ്ക്രിയാസ്തി 11 ശതമാനത്തിൽ കൂടുതൽ ആയതാണ് ബാങ്കിനെതിരെ നടപടി സ്വീകരിക്കാൻ പ്രധാന കാരണം. ബാങ്കിൻെറ ബി ക്ലാസ് റേറ്റിങ് സിയിലേക്കാണ് ആർബിഐ താഴ്ത്തിയത്. വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ചു പിടിക്കണമെന്നും നിർദേശമുണ്ട്.

കേരളത്തിലെ സഹകരണ ബാങ്കിലെ ഉയരുന്ന കിട്ടാക്കടം വലിയ പ്രതിസന്ധിയാണ്. 2021 ഡിസംബർ അവസാനം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിൻ്റെ അഡ്വാൻസിൻ്റെ 88 ശതമാനവും നിഷ്‌ക്രിയ ആസ്തിയായിരുന്നു. കേരള ബാങ്ക് എന്നറിയപ്പെടുന്ന കെ.എസ്.സി.ബി.യിൽ 13 ജില്ലാ സഹകരണ ബാങ്കുകളും ഉൾപ്പെടുന്നുണ്ട്. കേരളത്തിലെ സഹാകരണ ബാങ്കുകളുടെ കിട്ടാക്കടം ഇക്കാലയളവിൽ മൊത്തം 20,324 കോടി രൂപയായിരുന്നു. അഡ്വാൻസിൻെറ 38.3 ശതമാനം വരുന്ന തുകയാണിത്. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഗ്രാമീണ മേഖലയിൽ മാത്രമല്ല നഗര, ജില്ലാ സഹകരണ ബാങ്കുകളിലും കിട്ടാക്കടം ഉയരുകയാണ്.
2021 മാർച്ച് അവസാനത്തോടെ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 11.3 ശതമാനമായിരുന്നു. 35,528 കോടി രൂപയായി ആണ് കടം ഉയർന്നത്

Post your comments