കൊച്ചി: വനിതകളുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങൾക്കു വായ്പ നല്കുവാൻ യെസ് ബാങ്കിന് ഇന്‍റർനാഷണൽ ഫിനാൻസ് കോർപറേഷൻ (ഐഎഫ്സി) 50 ദശലക്ഷം ഡോളർ വായ്പ അനുവദിച്ചു.
ആഗോള തലത്തിൽ ലക്ഷം സ്ത്രീകൾക്ക് അവരുടെ ബിസിനസിനു മൂലധനം ആർജിക്കുവാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഐഎഫ്സി ആരംഭിച്ച വിമൺ എന്‍റർപ്രണേഴ്സ് ഓപ്പർച്യൂണിറ്റി ഫസിലിറ്റി, ഗോൾഡ്മാൻ സാക്സിന്‍റെ "10,000 സ്ത്രീകൾ" എന്നീ പദ്ധതികളുടെ ഭാഗമായിട്ടാണ് യെസ് ബാങ്കിന് വായ്പ അനുവദിച്ചിട്ടുള്ളത്.
സ്ത്രീകൾ നടത്തുന്ന മൂന്നു ദശലക്ഷത്തോളം ബിസിനസ് സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. അവയെല്ലാം കൂടി എട്ടു ദശലക്ഷത്തോളം പേർക്കു ജോലി നല്കുകയും ചെയ്യുന്നു. എങ്കിലും ഇവരിൽ നാലിലൊന്നിനു മാത്രമേ വായ്പയും മറ്റും ലഭിക്കുന്നുള്ളു. യെസ് ബാങ്കിന് അനുവദിച്ച വായ്പ ഇത്തരത്തിൽ വായ്പ കിട്ടാത്ത സ്ത്രീകളെ സഹായിക്കുവാനാണ് ഉപയോഗിക്കുക.
രാജ്യത്തെ 29 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള സ്ത്രീകൾക്ക് ഈ സഹായം ലഭിക്കും.
Post your comments