ന്യുഡൽഹി: ഇന്ത്യയിലെ 27 പൊതുമേഖല ബാങ്കുകൾ എഴുതിത്തളളിയത് 1.14 ലക്ഷം കോടി രുപയുടെ കിട്ടാക്കടം. 2012 മുതല്‍ 2015 വരെയുളള മൂന്ന് സാമ്പത്തിക വർഷത്തേതാണിത്. ആകെ 52.6 ശതമാനമാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷം എഴുതിത്തളളിയ കിട്ടാക്കടം. അതായത് 52,542 കോടി രൂപ അധികം.
ബാങ്കുകളുടെ ബാലൻസ് ഷീറ്റ് ക്ലിയർ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കിട്ടാക്കടം എഴുതിത്തളളിയത്. 2.67 ലക്ഷമായിരുന്നു 2014-15 സാമ്പത്തിക വർഷത്തെ കിട്ടാക്കടം. ഇത് 2013-14 കാലയളവിൽ 34,409 കോടിയും 2012-2013ൽ 27,231 കോടിയുമായിരുന്നു.
ഭീമമായ തുകയുടെ വായ്പകളാണ് എഴുതിത്തളളിയതിൽ അധികവും. നടപ്പ് സാമ്പത്തിക വർഷവും കിട്ടാക്കടം ഗണ്യമായി ഉയരുകയാണ്. കഴിഞ്ഞ മാര്‍ച്ചിൽ 2.67 ലക്ഷം കോടിയായിരുന്നത് സെപ്തംബറോടെ മൂന്ന് ലക്ഷം കോടിയിലേക്ക് ഉയർന്നു കഴിഞ്ഞു.
Post your comments