തൃശൂര്‍: മൂന്നാം പാദ അറ്റാദായത്തിൽ 15.58 ശതമാനം വളർച്ച കൈവരിച്ച് വര്‍ധിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് മികവിന്റെ പാതയിൽ. ഈ കാലയളവിൽ 101.63 കോടി രൂപയാണ് ബാങ്ക് കൈവരിച്ച അറ്റാദായം.
പോയ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിൽ ഇത് 87.93 കോടി രൂപയായിരുന്നു.
മൊത്തം ബിസിനസ് 8,585 കോടി രൂപ വര്‍ധിച്ച് 94,042 കോടിയായിട്ടുണ്ട്. 10.05% വളര്‍ച്ച. നിക്ഷേപങ്ങള്‍ 10.28% വളര്‍ച്ചയോടെ 53,441 കോടി രൂപയും, വായ്പകള്‍ 3,603 കോടിയുടെ (9.74%) വര്‍ധനവോടെ 40,601 കോടി രൂപയായി എന്നാണ് കണക്കുകൾ.
കാര്‍ഷിക, ചെറുകിട-മധ്യ ബിസിനസ്സുകൾക്കായുള്ള വായ്പകളില്‍ 21% വളര്‍ച്ചയും നേടിക്കഴിഞ്ഞു. ഭവന വായ്പ 31 ശതമാനവും വാഹന വായ്പ 40 ശതമാനവും വളര്‍ച്ച നേടി. വ്യക്തിഗത വായ്പകളും ഉപഭോക്തൃ വായ്പകളും 52 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
ഇപ്പോൾ ഇന്ത്യയിലങ്ങോളമിങ്ങോളമായി 831 ശാഖകളും 1272 എടിഎമ്മുകളുമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക്, ഇക്കഴിഞ്ഞ വർഷം 72 എടിഎമ്മുകളും ഒമ്പത് ശാഖകളും ആരംഭിച്ചിരുന്നു.
Post your comments