Global block

bissplus@gmail.com

Global Menu

ഉപജീവന സംരംഭങ്ങളിലെ വിജയ മാതൃകകൾ

മഹാമാരിക്കാലത്തിന്റെ ദുരന്ത നടുവിൽ കേരളം ചർച്ച ചെയ്യുന്ന ഏറ്റവും പ്രസക്തമായ വിഷയം അതിജീവനമാണ്. തൊഴിൽ നഷ്ടം നേരിട്ട് അന്യസംസ്ഥാനങ്ങളിൽ നിന്നും, വിദേശത്ത് നിന്നും മടങ്ങിയെത്തിയവർക്ക് ഉപജീവന മാർഗ്ഗങ്ങൾ ഒരുക്കി നൽകേണ്ടത് ഗവണ്മെന്റിനൊപ്പം സമൂഹത്തിന്റെ കൂടി  ഉത്തരവാദതിത്വമാണ്. ഉപജീവന മാർഗ്ഗങ്ങളിൽ ആദ്യ പരിഗണന നാനോ-കുടുംബസംരംഭങ്ങൾ ആരംഭിക്കുക വഴി തൊഴിലും അതിജീവനവും സാധ്യമാക്കുന്ന സ്വയം സംരംഭകസംരംഭകത്വ മോഡലിനാണ്. അന്യസംസ്ഥാന ഉല്പാതകർ പ്രതതിവർഷയം 2 ലക്ഷം കോടിയിലധികം പണം നമ്മുടെ ചെറിയ സമ്പത് വ്യവസ്ഥയിൽ നിന്ന് ഒഴുക്കിക്കൊണ്ട് പോകുന്നു .നമ്മുടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കാൻ കഴിയുന്ന പരമാവധ ഉല്പന്നങ്ങൾ നാനോ കുടുംബ സംരംഭങ്ങൾ വഴിയും; ചെറുകിട സംരംഭങ്ങൾ വഴിയും നാട്ടിൽ തന്നെ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ കഴിഞ്ഞാൽ വിപ്ലവകരമായ മാറ്റമായിരിക്കും സൃഷ്ടിക്കപ്പെടുക. 

കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും, അസംസ്കൃതവസ്തുക്കളുടെ വാങ്ങൽ , ഉല്പന്നങ്ങളുടെ വിൽപന, ജോലിക്കാരുടെ വേതനം തുടങ്ങിയ ഇനങ്ങളിൽ നമ്മുടെ സമ്പത് വ്യവസ്ഥയിൽ തന്നെ ടി പണം ക്രയവിക്രിയം
ചെയ്യപ്പെടും, ഗവൺമെന്റിന് ഈ ഇനത്തിലെല്ലാം ടാക്സ് ലഭിക്കുന്നതിനൊപ്പം സമ്പത് വ്യവസ്ഥ ഉണരുന്നതിനും കാരണമാകും. നാനോ - ചെറുകിട സംരംഭകരെ പരമാവധി പ്രോത്സാഹിപിക്കുന്ന നിലപാട് സമൂഹത്തിന്റെ ഭാഗത്തുനിന്നു 
ഉണ്ടായിവരണം, പരമാവധി ചെറുകിട വായ്പകൾ ലഭ്യമാക്കാൻ ബാങ്കുകളെ ഒരുക്കേണ്ടതുമുണ്ട് . ലൈസൻസിങ് നടപടികൾ മുൻപേ തന്നെ ഗവൺമെന്റ് ലഘൂകരിച്ചിട്ടുണ്ട് .

മഹാമാരിക്കാലത്ത് ഉപജീവന സംരംഭങ്ങളിൽ കൂടുതൽ പ്രസക്തമായത് ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളാണ്. അവയിൽ തന്നെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സാധനങ്ങൾ ഉല്പാദിപ്പിക്കുന്ന സംരംഭങ്ങൾ കൂടുതൽ വിജയയം നേടി. വരും കാലത്തും ചെറുകിട ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾ വിജയ മാതൃകകളായി തന്നെ മുന്നോട്ടു പോകും എന്ന് തന്നെയാണ് പഠനങ്ങൾ പറയുന്നത്. സംസ്‌കരിച്ച ഭക്ഷ്യ ഉല്പന്നങ്ങളുടെ 30 ശതമാനം ആവശ്യകതയെങ്കിലും പരിഹരിക്കാൻ കഴിയുന്ന തരത്തിൽ കൂടുതൽ ഭക്ഷണ അധിഷ്ഠിത സംരംഭങ്ങൾ വീടുകളിൽ ആരംഭിക്കാൻ കഴിയും. പ്രാദേശികവിപണിയെ ലക്ഷ്യം വെച്ചുള്ള ഉല്പന്നങ്ങളായതിനാൽ വില്പനയ്ക്കും ബുദ്ധിമുട്ടുണ്ടാവുകയില്ല. ജീവതിതം മുന്നോട്ടു കൊണ്ട് പോകുന്നതിനും, ചെറിയ സമ്പാദ്യത്തിനും ആവശ്യമായ വിറ്റുവരവ് നേടിയെടുക്കുകയും ചെയ്യാം. ചുരുക്കത്തിൽ ഭക്ഷ്യ അധിഷ്ഠിത ചെറുകിട-നാനോ സംരംഭങ്ങൾ കേരളത്തിന്റെ ഭാവി  പ്രതീക്ഷയാണ്. നമ്മുടെ സംസ്ഥാനത്ത് കൂടുതൽ വിപണന സാദ്യതയുള്ള 3 ഭക്ഷ്യധിഷ്ഠിത സംരംഭങ്ങളെയാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.

കായം നിർമ്മാണം 

കേരളീയ ഭക്ഷണക്രമത്തിന്റെ അവിഭാജ്യഘടകമാണ് കായയം. വീടുകളിൽ കൂടുതലായി പൊടിരൂപത്തിലുള്ള കായം ഉപയോഗിക്കുമ്പോൾ ഹോസ്റ്റലുകളിലും, കേറ്ററിംഗ്  സ്ഥാപനങ്ങളിലും, ഹോട്ടലുകളിലും ഭക്ഷ്യസംസ്‌കരണ 
കമ്പനികളിലുമെല്ലാം കട്ടകായമാണ് ഉപയോഗിക്കുന്നത്. ഇത്രയും വിപണന സാദ്യത നിലനിന്നിട്ടും കായം വിപണിയുടെ 98 ശതമാനവും അന്യസംസ്ഥാന നിർമ്മാതാക്കളുടെ കുത്തകയാണ്. കുറഞ്ഞ മുതൽ മുടക്ക് നടത്തി വീട്ടിൽ തന്നെ
ഉല്പാദിപ്പിച്ച് വിതരണക്കാരെ നിയമിച്ച് വില്പന നടത്താവുന്ന, 1 വർഷം വരെ സൂക്ഷിപ്പ് കാലാവധിയുള്ള ഉല്പന്നമാണ് കായം. അസാഫോയിറ്റഡ കോംപൗണ്ട് എന്ന അസംസ്കൃത വസ്തുക്കൾ വാങ്ങി നിശ്ചിത അനുപാദത്തിലുള്ള ചേരുവകകൾ 
തയാറാക്കിയാണ് കായം നിർമ്മികുന്നത്. പൊടി രൂപത്തിലുള്ള കായം ചെറിയ കണ്ടെയ്നറുകളിലും, കട്ടകായം (കേക്ക്) ഡ്യൂപ്ലക്സ് ബോക്സുകളിലുമാണ് പായ്ക്ക് ചെയുന്നത്. വിതരണക്കാർ വഴി  റീടെയിൽ ഷോപ്പുകളിൽ വിപണനം നടത്തുന്നതിനൊപ്പം കേറ്ററിംഗ് യൂണിറ്റുകൾ, ഹോട്ടലുകൾ, ഭക്ഷ്യസംസ്‌കരണ സംരംഭങ്ങൾ തുടങ്ങി ഉയർന്നതോതിൽ ഉപയോഗിക്കുന്നവർക്ക് നേരിട്ടുള്ള ബൾക്ക് പായ്ക്കുകളിൽ സപ്ലൈ ചെയ്യുന്ന മോഡലും  ഗുണം ചെയും. പ്രതതിമാസം 100kg കായം നിർമ്മിച്ച് വിപണനം  നടത്തിയാൽ പോലും മെച്ചപ്പെട്ട വരുമാനം ആർജിക്കാൻ സാധിക്കും .

മൂലധന നിക്ഷേപം
1.യന്ത്രങ്ങൾ അനുബന്ധ സംവിധാനങ്ങൾ -50,000 
2 .പ്രവത്തന മൂലധനം - 75,000 
3.ഇതര ചിലവുകൾ - 25,000 
-----------------
ആകെ -1,50,000 

വരവ് ചിലവ് കണക്ക് (പ്രതിദിനം 13 കിലോ കേക്ക് കായയം ഉല്പാദിപ്പിക്കുന്നതിന്റെ ചിലവ് )

അസംസ്കൃത വസ്തുക്കൾ -3920.00 
പായ്കിംഗ് -250.00 
വേതനം -550.00 
ട്രാൻസ്പോർട്ടിഗ്. -300.00 
ഇതരചിലവുകൾ. -200.00 
----------------
 5220.00

വരവ് (13 Kg കായം 100 g വീതമുള്ള 130 കടകളിലായി വിപണനം  നടത്തുന്മ്പോൾ ലഭതിക്കുന്നത്)
MRP :165 .00 
കമ്മീഷൻ കഴിച്ച് ഉത്പാദകന് ലഭതിക്കുന്നത് : 107 .25 
130 Nos x 107 .25 =13942.00 
ലാഭം  : 13942 - 5220 = 8722

ഇഡലി ദോശമാവ്
 
ഇഡലിയും ദോശയും മലയാളികളുടെ പ്രഭാതഭക്ഷണത്തിലെ ഇഷ്ട വിഭവങ്ങളാണ്.ഇഡലിക്കും ദോശക്കും ആവശ്യമുള്ള മാവിന്റെ നിർമ്മാണം കൂടുതൽ സമയം ആവശ്യമുള്ള ജോലിയുമാണ്. അതുകൊണ്ട് തന്നെ തിരക്കേറിയ ജീവിതത്തിൽ പായ്ക്ക് ചെയ്ത ഇഡ്ഡലി ദോശ മാവിന് വലിയ പ്രസക്തി ഉണ്ട്. അരിയും ഉഴുന്നും നിശ്ചിത അനുപാതത്തിൽ കുതിർത്തിവച്ച് ഇൻസ്റ്റന്റ് വെറ്റ് ഗ്രൈൻഡറിൽ അരച്ചെടുത്താണ് ഇഡലി-ദോശമാവ് പായ്ക്ക് ചെയ്യുന്നത്. പുളി രസം കുറഞ്ഞ മാവുകൾക്കാണ് വിപണിയിൽ കൂടുതൽ ഡിമാൻഡ്. ഫ്രിഡ്ജിൽ  ദോശമാവ് 7 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. ഒറ്റകിലോ മാവിൽനിന്ന് 22 എണ്ണം ഇഡലിയോ ദോശയോ പാചകം ചെയ്തെടുക്കാൻ സാധിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ ഷോപ്പുകളിൽ എത്തിച്ച് നൽകിയും; തട്ടുകടകൾക്കും ഹോട്ടലുകൾക്കും ബൾക്ക് പായ്ക്കുകളിൽ നൽകിയും വിപണനം സുഗമമാക്കാം. നാനോ സംരംഭം എന്ന നിലയിൽ വീടുകളിൽ തന്നെ ആരംഭിക്കാം.10 കിലോ അരിയിൽ നിന്നും 38 ലിറ്റർ മാവ് ഉല്പാതിപ്പിക്കാം.

മൂലധന നിക്ഷേപം

യന്ത്രങ്ങൾ - 75,000 
പ്രവത്തന മൂലധനം - 50,000 
------------------------------
 1,25,000 
വരവ് ചിലവ് (പ്രതിദിനം 150 ലിറ്റർ മാവ് ഉല്പാദിപ്പിക്കുന്നതിന്റെ ചിലവ്)

അരി:ഉഴുന്ന് - 2280.00 
പായ്ക്കിഗ് - 500 
വേതനയം. - 300 
-------------
 3080 
വരവ് 
1 ലിറ്റർ MRP =50 
ഉല്പാദകന് ലഭിക്കുന്നത് =40 
150 ലിറ്റർ x 40 =6000 
ലാഭയം = 6000 -3080 =2920

Post your comments