Global block

bissplus@gmail.com

Global Menu

വാഹന മേഖലയിലെ തൊഴിൽ നഷ്​ടം; ജി.എസ്​ ടിയിൽ ഇളവ് ​വേണമെന്ന് സിയാം

വാഹന മേഖലയിലെ തൊഴിൽ നഷ്​ടം കുറക്കാൻ ജി.എസ്​.ടിയിൽ ഇളവ്​ വേണമെന്ന്​ വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം. കേന്ദ്രസർക്കാർ ഉടൻ തന്നെ പാസഞ്ചർ വാഹനങ്ങളുടെ ജി.എസ്​.ടി  18 ശതമാനമാക്കി കുറക്കണമെന്ന്​ സിയാം പ്രസിഡൻറ്​ രാജൻ വഡേര ആവശ്യപ്പെട്ടു.

നിലവിൽ 28 ശതമാനം നികുതിയാണ്​ പാസഞ്ചർ വാഹനങ്ങൾക്ക്​ ചുമത്തുന്നത്​ധനമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയ കൂടികാഴ്​ചയിൽ ജി.എസ്​.ടി കുറക്കണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അനുഭാവപൂർവമായ സമീപനമുണ്ടാവുമെന്നാണ്​ പ്രതീക്ഷയെന്നും സിയാം ഭാരവാഹികൾ പറഞ്ഞു. വാഹന മേഖലയിലുണ്ടാവുന്ന തൊഴിൽ നഷ്​ടം ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ തന്നെ ഭീഷണിയാണെന്നും സിയാം പ്രതിനിധികൾ വ്യക്​തമാക്കിയിട്ടുണ്ട്.

നേരത്തെ മാരുതി, നിസാൻ പോലുള്ള പ്രമുഖ കാർ നിർമാതാക്കൾ പ്രതിസന്ധിയെ തുടർന്ന്​ തൊഴിലാളികളെ കുറച്ചിരുന്നു. മറ്റ്​ മുൻനിര വാഹനനിർമാതാക്കളും  തൊഴിലാളികളെ കുറക്കാനുള്ള നീക്കത്തിലാണ്​. ഇതിനിടയിലാണ്​ തൊഴിൽ നഷ്​ടം കുറക്കാൻ നികുതി ഇളവ്​ വേണമെന്ന ആവശ്യവുമായി ​വാഹന നിർമാതാക്കൾ തന്നെ രംഗത്തെത്തുന്നത്​. 

Post your comments