Global block

bissplus@gmail.com

Global Menu

മലിനമല്ലാത്ത കുടിവെള്ളം മാലിന്യമുക്ത ഭാരതം വിപണിയില്‍ തരംഗമായി ' ക്യാപിറ്റല്‍ പോളിമേഴ്‌സ്'

മലിനമല്ലാത്ത കുടിവെള്ളം, ജലസംഭരണികളിലെ രാസവസ്തു കലരാത്ത ശുദ്ധജലം, നൂറുശതമാനം സാക്ഷരത നേടിയ അവബോധമുള്ള മലയാളിയുടെ സ്വപ്നമാണ്. ഇതിന്റെ സാക്ഷാത്കാരമാണ് കേരളത്തിലെ നഗരങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിലും ക്യാപിറ്റല്‍ പോളിമേഴ്സിന്റെ ജലസംഭരണികള്‍ നേടിയ സ്വീകാര്യത. 21 വര്‍ഷത്തിനിടെ നേടിയ വന്‍നേട്ടത്തിനു പിന്നില്‍ വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും ഉല്പന്നത്തിന്റെ ഈടും മേന്മയുമാണ്. ഈ മേഖലയില്‍ എതിരാളികളില്ലാത്ത പ്രകടനമാണ് ക്യാപിറ്റല്‍ പോളിമേഴ്സ് കാഴ്ചവെച്ചിട്ടുള്ളത്. 

രാസവസ്തുക്കള്‍ കലരുമെന്ന ആശങ്കയില്ലാതെ നൂറുശതമാനം സുരക്ഷിതമായ കുടിവെള്ള ടാങ്കുകളാണ് ക്യാപിറ്റല്‍ പോളിമേഴ്സ് നിര്‍മ്മിക്കുന്നത്. ഇതിന്റെ സാങ്കേതികവിദ്യയാകട്ടെ, മറ്റൊരു സ്ഥാപനത്തിനും ലഭ്യമല്ലാത്ത രീതിയില്‍ നൂതനവും അനന്യവുമാണ്. പഴയ സാധനങ്ങള്‍ പുനഃരുപയോഗിച്ച് ജലസംഭരണികള്‍ നിര്‍മ്മിക്കുന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി നൂറുശതമാനം വെര്‍ജിന്‍ പോളി എത്തിലീന്‍ ഉപയോഗിച്ചാണ് ജലസംഭരണികള്‍ നിര്‍മ്മിച്ചിട്ടുള്ളത്.   
വീടുകളിലെ സുരക്ഷിത ഉപയോഗത്തിന് അനുയോജ്യമായ, നേരിട്ട് പാചകത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന, ശുദ്ധജലം സംഭരിക്കുന്ന മികച്ച സംഭരണികളായിരുന്നു സ്ഥാപനത്തിന്റെ ഏറ്റവും പ്രധാനലക്ഷ്യം. പുനരുപയോഗിച്ച പ്‌ളാസ്റ്റിക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മറ്റു ജലസംഭരണി കളില്‍ നിന്ന് വ്യത്യസ്തമായി ഭയമോ ആശങ്കയോ ഇല്ലാതെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ക്യാപിറ്റലിന്റെ ജലസംഭരണി കള്‍. കഴിഞ്ഞ 21 വര്‍ഷംകൊണ്ട് വിപണിയില്‍ അജയ്യമായ മുന്നേറ്റം ഉറപ്പാക്കാനും ക്യാപിറ്റല്‍ ജലസംഭരണികള്‍ക്ക് കഴിഞ്ഞത് ഇതുമൂലമാണ്. 
പുനഃരുപയോഗിക്കുന്ന പഴയ സാധനങ്ങള്‍ ഒന്നുംതന്നെ ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നില്ല. കുറഞ്ഞ സാന്ദ്രതയുള്ള ലീനിയര്‍ പോളിത്തലീന്‍ ആണ് ടാങ്ക് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. രാസവസ്തുക്കളുടേതടക്കം ഏതുവിധ സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നതാണ്. സാധാരണ സോപ്പുപൊടികള്‍കൊണ്ടു തന്നെ വൃത്തിയാക്കാന്‍ കഴിയുന്ന ഈ ടാങ്കുകള്‍ അഴുക്കുകളെ നീക്കാനും തടയാനുമുള്ള ശേഷികൂടിയുള്ളതാണ്. മറ്റ് വാട്ടര്‍ ടാങ്കുകളെപ്പോലെ ചോര്‍ച്ചയോ പൊട്ടലോ ഉണ്ടാകാത്ത സവിശേഷമായ വസ്തുക്കളാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ജീവിതത്തിന്റെ വിലയെക്കുറിച്ചും മൂല്യത്തെക്കുറിച്ചും ബോധ്യമുള്ളതു കൊണ്ടാണ് പുനഃരുപയോഗിച്ച വസ്തുക്കള്‍ ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്താത്തത്. ലാഭത്തേക്കാള്‍ പ്രധാനം ഉപഭോക്താക്കളുടെ ജീവിതത്തിനും ജീവനുമാണെന്ന ഉന്നതമായ ചിന്താഗതിയാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. 
ഐ.എസ്.ഐ, ഐ.എസ്.ഒ 9001–2008 അംഗീകാരം നേടിയിട്ടുള്ള ജലസംഭരണികളുടെ ഉള്ളില്‍ ഫംഗസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുന്ന ഒരു ആവരണം കൊണ്ട് സുസജ്ജമാക്കിയിരിക്കുന്നു. 300 ലിറ്റര്‍ മുതല്‍ 5000 ലിറ്റര്‍ വരെ സംഭരണശേഷിയുള്ള ജലസംഭരണികള്‍ ലഭ്യമാണ്. പതിനായിരം മുതല്‍ ഇരുപതിനായിരം ലിറ്റര്‍ വരെ സംഭരണശേഷിയുള്ള ടാങ്കുകള്‍ ഓര്‍ഡര്‍ അനുസരിച്ച് നിര്‍മ്മിച്ചുകൊടുക്കും. ഉറപ്പും ഈടും ആണ് ഈ സംഭരണി യുടെ ഏറ്റവും വലിയ പ്രത്യേകത. ബാഹ്യവസ്തുക്കള്‍ കടന്ന്, സംഭരിച്ചിട്ടുള്ള ജലത്തെ മലിനപ്പെടുത്താതെ പൂര്‍ണ്ണമായും സൂക്ഷിക്കുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. പ്രധാനമായും കറുപ്പും വെളുപ്പും നിറത്തിലാണ് ഈ സംഭരണികള്‍ ലഭിക്കുന്നത്. 
വെള്ള നിറത്തിലുള്ള ഫോം ഇന്‍സലേറ്റഡ് ജലസംഭരഭ ണികള്‍ 

നാലു പാളികളുള്ള, ഫോം ഇന്‍സലേറ്റഡ് ജലസംഭരണികള്‍ കാലാവസ്ഥയോ ബാഹ്യസമ്മര്‍ദ്ദങ്ങളോ ബാധിക്കാത്ത, വെള്ള നിറത്തിലുള്ള ടാങ്കുകളാണ്. ക്യാപിറ്റല്‍ പോളിമേഴ്സ് മാത്രമാണ് ഇത്തരത്തിലുള്ള ഒരു ഉല്പന്നം വിപണിയില്‍ ഇറക്കിയിട്ടുള്ളത്. ഊര്‍ജ്ജസംരക്ഷണത്തോടൊപ്പം പരമാവധി വൃത്തിയും ഉറപ്പാക്കുന്ന ഈ ടാങ്കുകളില്‍ വെള്ളത്തിന്റെ ചൂടിനെ പ്രതിരോധിക്കാനും നീണ്ടകാലം, നിറയ്ക്കുന്ന അതേസമയത്തെ ചൂട് തന്നെ വെള്ളത്തിന് നിലനിര്‍ത്താനും ഈ ടാങ്കുകള്‍ക്ക് കഴിയും. നാലു പാളികള്‍കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ ടാങ്കിന്റെ സാങ്കേതികവിദ്യ ഇന്ത്യയില്‍ തന്നെ ഇതാദ്യമാണ്. ഏറ്റവും പുറത്തുള്ള പാളി അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് രക്ഷിക്കാന്‍ ശക്തിയുള്ളതാണ്. രണ്ടാമത്തെ കറുത്ത പാളി സൂര്യകിരണങ്ങളില്‍ നിന്ന് രക്ഷിക്കുന്നു. മൂന്നാമത്തെ പാളി ചൂട് പ്രതിരോധിക്കുന്നതാണ്. മൂന്നാമത്തെ ഈ പാളിയിലാണ് ഫോം ഇന്‍സലേറ്റ് ചെയ്തിരിക്കുന്നത്. നാലാമത്തെ വെള്ളത്തോട് നേരിട്ട് മുട്ടുന്ന പാളിയാകട്ടെ, അഴുക്കുകളെ പ്രതിരോധിക്കുന്നതുമാണ്. നാല് പാളികള്‍ ഉള്ളതുകൊണ്ട് മര്‍ദ്ദം കാരണം പൊട്ടാനുള്ള സാധ്യത ഇല്ലാതാകുന്നു. നേരിട്ട് ഭക്ഷ്യയോഗ്യമായ നിലവാരം വെള്ളത്തിന് ഉറപ്പാക്കുന്നതാണ് ഇതിന്റെ ഏറ്റവും ഉള്ളിലെ പാളി. സാധാരണ ജലസംഭരണികളേക്കാള്‍ ബലവും ശേഷിയും ഉള്ളതാണ് ഇവ. അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുകൊണ്ട് ഈ സംഭരണികള്‍ ഏറെക്കാലം ഈട് നില്‍ക്കുകയും ചെയ്യും. 
സെപ്റ്റിക് ടാങ്കുകള്‍
വെളിസ്ഥലത്തെ മലമൂത്രവിസര്‍ജ്ജനം ഇല്ലാതാക്കുക എന്നത് ഇന്ന് ഭാരതത്തില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായൊരു പ്രചാരണവിഷയമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സ്വച്ഛഭാരത് മിഷനിലൂടെ ഈ ദൗത്യത്തിനുവേണ്ടി ദേശീയതലത്തില്‍ തന്നെ പ്രവര്‍ത്തനം ശക്തമായി നീങ്ങുന്നു. മനുഷ്യവിസര്‍ജ്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം ഇല്ലാത്ത വീടുകളില്‍ അതിനുള്ള സംവിധാനമാണ് സെപ്റ്റിക് ടാങ്ക്. ഉന്നത ഗുണനിലവാരമുള്ള പ്‌ളാസ്റ്റിക് മൂശകളില്‍ വാര്‍ത്തെടുക്കുന്ന ഇത്തരം ടാങ്കുകള്‍ ഉന്നത ഗുണനിലവാരം ഉറപ്പാക്കുന്നതാണ്. സെപ്റ്റിക് ടാങ്കിലുള്ള ഖരമാലിന്യത്തെ മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുകയും ബാക്ടീരിയ ഉപയോഗിച്ച് സംസ്‌കരിക്കുകയും ചെയ്യുന്നു. ഇങ്ങനെ സെപ്റ്റിക് ടാങ്കില്‍ മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും അതിലെ ദുര്‍ഗന്ധവും ആരോഗ്യത്തിന് ഹിതകരമില്ലാത്ത ദോഷഫലങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ജൈവസംവിധാനത്തിലൂടെയാണ് ടാങ്കുകള്‍ക്കുള്ളിലെ മാലിന്യത്തെ സംസ്‌കരിക്കുന്നത്. ടാങ്ക് ആദ്യം ഉപയോഗിക്കുമ്പോള്‍ ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ചാണകവെള്ളമോ മറ്റ് സെപ്റ്റിക് ടാങ്കുകളില്‍ നിന്നുള്ള വെള്ളമോ ഉപയോഗിച്ചാണ് ഇതില്‍ ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പാക്കുന്നത്. 
ഓരോ സ്ഥലത്തെയും ആവശ്യകതയ്ക്ക് അനുസരിച്ച് വ്യത്യസ്ത അളവിലുള്ള സെപ്റ്റിക് ടാങ്കുകള്‍ ഓര്‍ഡറുകള്‍ക്കനുസരിച്ച് നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ടെറാകോട്ട നിറത്തിലുള്ള സെപ്റ്റിക് ടാങ്കുകളാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. സെപ്റ്റിക് ടാങ്കുകള്‍ ഓരോ സ്ഥലത്തും സ്ഥാപിച്ചുകൊടുക്കുന്നുമുണ്ട്. വിലയോടൊപ്പം ഇതിനായി ചെറിയ നിരക്ക് ഈടാക്കും. 
ലോഫ്റ്റ് ടാങ്ക്
വീട്ടില്‍ വളരെ കുറവ് സ്ഥലം മാത്രമുള്ളവര്‍ക്കക്ക് ഉപയോഗിക്കാന്‍ പറ്റുന്നതാണ് ലോഫ്റ്റ് ടാങ്ക്. വീടിന്റെ മട്ടുപ്പാവിലോ, സണ്‍ഷെയ്ഡുകളിലോ പാരപ്പറ്റുകളിലോ വയ്ക്കാന്‍ പറ്റുന്നവയാണ് ഇവ. സ്ഥലം കുറച്ചു മതി. വീട്ടിലെ ആളുകളുടെ എണ്ണം അനുസരിച്ച് വളരെ കുറഞ്ഞ അളവില്‍ വെള്ളം സംഭരിക്കാന്‍ കഴിയും. 
സംപ് ടാങ്ക്
ഫ്ളാറ്റുകള്‍ നിറയുന്ന നഗരങ്ങളില്‍ ഭൂമിയ്ക്കടിയില്‍ നിര്‍മ്മിക്കുന്ന ജലസംഭരണികളില്ലാതെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയില്ല. ഭൂമിയ്ക്കടിയില്‍ നിര്‍മ്മിക്കുന്ന ഈ സംഭരണികളാകട്ടെ, പലപ്പോഴും ശുചിത്വത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ്. പലപ്പോഴും കുടിവെള്ളത്തിനു കൂടി ഉപയോഗിക്കുന്ന ഈ ജലസംഭരണികളുടെ സുരക്ഷിതത്വം താമസക്കാരുടെ ആരോഗ്യത്തെയും ജീവിതത്തെയും ബാധിക്കുന്നതാണ്. ഈ പ്രശ്നത്തിന് പരിഹാരം എന്ന നിലയിലാണ് ക്യാപിറ്റല്‍ പോളിമേഴ്സ് ഉന്നത നിലവാരമുള്ള ഭൂഗര്‍ഭ ജലസംഭരണികള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. മികച്ച നിലവാരമുള്ള അപകടരഹിതമായ കുടിവെള്ളം ഉറപ്പാക്കാനാണ് ഈ ടാങ്കുകള്‍ നിര്‍മ്മിക്കുന്നത്. ഭൂമിയിലെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ശക്തമായ ശേഷിയുള്ള ജലസംഭരണികളാ ണിവ.  
ക്യാപിറ്റല്‍ പോളിമേഴ്സ് വിപണിയില്‍ ഇറക്കിയിട്ടുള്ള മറ്റ് ഉല്പന്നങ്ങള്‍
ഇപ്പോള്‍ നാട്ടിന്‍പുറത്തും നഗരങ്ങളിലും പാല്‍ സംഭരണം ഒരു പ്രധാന വ്യവസായമായി വളരുകയാണ്. മിക്കപ്പോഴും അലൂമിനിയം പാത്രങ്ങളിലാണ് പാല്‍ സൊസൈറ്റികളില്‍ നിന്നും സംസ്‌കരണ കേന്ദ്രങ്ങളിലേക്കും മറ്റും പാല്‍ കൊണ്ടുവരുന്നത്. അലൂമിനിയം പാത്രങ്ങള്‍ അനാരോഗ്യകരമാണെന്ന് കണ്ട് ലോകമെമ്പാടും മറ്റ് പാത്രങ്ങളിലേക്ക് തിരിയുകയാണ്. കുഞ്ഞുങ്ങള്‍ക്കുപോലും കൊടുക്കുന്ന പാലിന്റെ നിലവാരം ഉറപ്പാക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട്. ഈ ബാധ്യത നിറവേറ്റാനാണ് ഇപ്പോള്‍ പാല്‍ കൊണ്ടുപോകാനുള്ള പാത്രങ്ങള്‍ ക്യാപിറ്റല്‍ നിര്‍മ്മിക്കുന്നത്. ഉന്നത നിലവാരവും നൂറ് ശതമാനം ശുദ്ധവുമായ ഇത്തരം പാല്‍പാത്രങ്ങാണ് അമുല്‍ പോലുള്ള വന്‍കിട കമ്പനികള്‍ ഇന്ന് ഉപയോഗിക്കുന്നത്. 
എടുത്തുമാറ്റാന്‍ കഴിയുന്ന ചപ്പുചവര്‍ സംഭരണിയും ക്യാപിറ്റല്‍ പോളിമേഴ്സ് വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളില്‍ ഇത് ലഭ്യമാണ്. ഹോട്ടലുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലൊക്കെ വെയ്ക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഈ സംഭരണികള്‍. ഉന്നത നിലവാരമുള്ള പ്‌ളാസ്റ്റിക്കിലാണ് ഈ ചവര്‍സംഭരണിയും നിര്‍മ്മിക്കുന്നത്. 
ഇവ കൂടാതെ ഗതാഗതനിയന്ത്രണത്തിന് ആവശ്യമായ റോഡ് ഡിവൈഡറുകളും ക്യാപിറ്റല്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ ഉപയോക്താക്കള്‍ പ്രധാനമായും പോലീസ് ഡിപ്പാര്‍ട്ടട്ട്മെന്റും റോഡ് കോണ്‍ട്രാക്ടര്‍മാരുമാണ്.
വ്യത്യസ്തമായ ഉല്പന്നങ്ങള്‍, വൈവിധ്യമാര്‍ന്ന അഭിരുചികള്‍; ഇവയെല്ലാം സമന്വയിപ്പിക്കുന്നത് ഉപഭോക്താവിന്റെ ക്ഷേമം എന്ന ഒരേയൊരു ലക്ഷ്യത്തിലാണ്. കേരളത്തില്‍ അതിവേഗം വളരുന്ന ഒരു സ്ഥാപനമായി ഇന്ന് ക്യാപിറ്റല്‍ പോളിമേഴ്സ് മാറിയിരിക്കുന്നു. നല്ല കുടിവെള്ളം, നല്ല ജലസംഭരണി എന്നു പറയുമ്പോള്‍ തന്നെ ക്യാപിറ്റല്‍ എന്ന് ജനങ്ങള്‍ പറയുന്ന അവസ്ഥയിലേക്ക് ക്യാപിറ്റല്‍ പോളിമേഴ്സ് വളര്‍ന്നത് ജനപ്രീതിയുടെയും വിശ്വാസ്യതയുടെയും വ്യക്തമായ സൂചനയാണ്. 
(കസ്റ്റമര്‍ കെയര്‍ നമ്പര്‍: 94470 60007)  

പോര്‍ട്ടബിള്‍ ടോയ്ലറ്റ്
ഭാരതത്തിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് ശൗചാലയങ്ങളില്ല. ഈ പ്രശ്നം പരിഹരിക്കുകയായിരുന്നു സ്വച്ഛഭാരത് മിഷന്റെ പ്രധാനദൗത്യം. ഗാന്ധിജിയുടെ 150–ാം ജന്മദിനത്തില്‍ ഈ ലക്ഷ്യം കൈവരിക്കുകയാണ് ഉദ്ദേശ്യം. ഇത് മുന്നില്‍ കണ്ടാണ് കേരളത്തില്‍ ആദ്യമായി, ക്യാപിറ്റല്‍ പോളിമേഴ്സ് എവിടെയും കൊണ്ടുപോയി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ശൗചാലയങ്ങള്‍ (പോര്‍ട്ടബിള്‍ ടോയ്ലറ്റ്) വിപണി യില്‍ ഇറക്കിയത്. വന്‍തോതില്‍ ജനക്കൂട്ടം പങ്കെടുക്കുന്ന സ്ഥലങ്ങളിലും മറ്റും ഇത് ഒരു അനുഗ്രഹമാണ്. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയോ കുഴികക്കൂസുകള്‍ ഉണ്ടാക്കുകയോ ചെയ്യുന്നതിനു പകരം പോര്‍ട്ടബിള്‍ ടോയ്ലറ്റുകള്‍ എവിടെയും ഉപയോഗിക്കാനാകും. പദ്ധതികളുടെ ലക്ഷ്യം കണ്ടെത്താനും വലിയ സാമ്പത്തിക ചെലവില്ലാതെ ശൗചാലയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും ഇതുകൊണ്ട് കഴിയും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ചേരികളിലും കോളനികളിലും താമസിക്കുന്നവര്‍ക്കിടയിലും ചെലവു കുറഞ്ഞ ഈ ടോയ്ലറ്റ് ഏറെ സഹായകരമാകും. വലിയ മുതല്‍ മുടക്കില്ലാതെ പോര്‍ട്ടബിള്‍ ടോയ്ലറ്റ് സംവിധാനം ഏര്‍പ്പെടുത്താനാകും. 'റെഡി ടു ഇന്‍സ്റ്റാള്‍' ആയതിനാല്‍ വെളിസ്ഥലത്തെ വിസര്‍ജ്ജനത്തിന് അടിയന്തിര പരിഹാരം എന്ന നിലയിലും ഇതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താം. 
ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലോ ഉത്സവ–ആഘോഷ വേളകളിലോ പൊതുയോഗ സ്ഥലങ്ങളിലോ ഒക്കെ ആവശ്യാനുസരണം കൊണ്ടുപോയി ഉപയോഗിക്കാന്‍ കഴിയുന്ന ശൗചാലയങ്ങളാണ് ഇത്. 989 മി.മീ നീളവും അതേ വീതിയും 2153 മി.മീ ഉയരവുമുള്ള ഈ ശൗചാലയ സംവിധാനത്തില്‍ യൂറോപ്യന്‍ രീതിയിലും ഇന്ത്യന്‍ രീതിയിലുമുള്ള കേ്‌ളാസറ്റുകള്‍ ലഭ്യമാണ്. പുനരുപയോഗിക്കുന്ന പ്‌ളാസ്റ്റിക് അല്പം പോലുമില്ലാതെ, രാസവസ്തുക്കള്‍ ഉപയോഗിക്കാതെ, ഏതു സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലുള്ള, അല്പം പോലും വിഷലിപ്തമല്ലാത്ത, മാലിന്യമുക്തമായ ശൗചാലയങ്ങളാണ് ഇവ. ദുര്‍ഘട പ്രദേശങ്ങളില്‍ സ്ഥല ലഭ്യത കുറവുള്ളവര്‍ക്ക് ക്യാപിറ്റലിന്റെ ഈ ഉല്പന്നം തേടിയെത്തുന്നു. ഇന്ന് ലേബര്‍ ക്യാമ്പുകളിലും വര്‍ക്ക് സൈറ്റുകളിലും പോര്‍ട്ടബിള്‍ ടോയ്ലറ്റ് ധാരാളമായി ഉപയോഗിക്കുന്നു. ഇന്ത്യയുടെ നാവികസേനയും പല മതസ്ഥാപനങ്ങളും പഞ്ചായത്തുകളും ഇതിന്റെ ഉപയോക്താക്കളാണ്. കേരളത്തില്‍ ഇത്തരം ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുന്നത് ഇന്ന് ക്യാപിറ്റല്‍ പോളിമേഴ്സ് മാത്രമാണ്. പ്രത്യേക ഡിസൈനോടു കൂടിയ, ഇന്‍ബില്‍റ്റ് വാട്ടര്‍ ടാങ്കും സെപ്റ്റിക് ടാങ്കുമുള്ള ടോയ്ലറ്റുകളും ഓര്‍ഡര്‍ അനുസരിച്ച് ക്യാപിറ്റല്‍ ചെയ്തുകൊടുക്കുന്നുണ്ട്.

Post your comments