Global block

bissplus@gmail.com

Global Menu

യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ട് ബൃഹത്തായ പ്രചാരണ പരിപാടികളുമായി കേരള ടൂറിസം

2017 18ല്‍ 7 .5 കോടി രൂപ മുതല്‍ മുടക്കി യൂറോപ്യന്‍ രാജ്യങ്ങളില്‍ ബി റ്റു ബി സമ്മേളനങ്ങള്‍, വിപണന മേളകള്‍ എന്നിവ സംഘടിപ്പിക്കും  കേരള ടൂറിസം നടപ്പിലാക്കുന്ന രണ്ടാം ഘട്ട പ്രചാരണാപരിപാടികളെത്തുടര്‍ന്ന് ഏഴരക്കോടി രൂപ ചിലവില്‍   യൂറോപ്യന്‍ പ്രചരണ ക്യാമ്പയിനിന് തുടക്കമാകും.  പ്രമുഖ ടൂറിസം വിപണിയായ യൂറോപ്പില്‍നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്‌ററ് കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ടൂറിസം വകുപ്പ് ഈ തുക ചിലവഴിക്കുക.  കേരളത്തിന്റെ വൈവിധ്യപൂര്‍ണമായ ടൂറിസം ഉല്‍പ്പന്നങ്ങളെ  യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം പ്രദര്‍ശിപ്പിക്കുകയും അതുവഴി  സഞ്ചാരികളെ  വലിയതോതില്‍ സംസ്ഥാനത്തേയ്ക്ക്  ആകര്‍ഷിക്കാനുമാണ് ശ്രമം. ടൂറിസം മേഖലയിലെ സമഗ്രമായ വളര്‍ച്ചയ്ക്ക് സംഭാവനകള്‍  നല്‍കാന്‍  വലിയ സാധ്യതകളുള്ള വിപണികളില്‍   പ്രമുഖ സ്ഥാനമാണ് യൂറോപ്പിനുള്ളതെന്ന് കേരള ടൂറിസംസഹകരണദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു . ഇത്തരം പ്രചാരണ, വിപണന ക്യാമ്പയിനിലൂടെ 2021 ഓടെ  വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കുകയും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനവുമാണ്   ലക്ഷ്യമിടുന്നതെന്ന് ടൂറിസം സാംസ്‌കാരിക വകുപ്പ് സെക്രട്ടറി  ശ്രീമതി. റാണി ജോര്‍ജ് ഐ എ എസ് പറഞ്ഞു. ഈ നേട്ടം കൈവരിക്കുന്നതിനായി ഓരോ വര്‍ഷവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 8.45 ശതമാനവും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 14.87 ശതമാനവും വളര്‍ച്ച കൈവരിക്കേണ്ടതായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2017 18 സാമ്പത്തിക വര്‍ഷത്തിലെ മികച്ച പ്രചാരണം  വിപണന ക്യാമ്പയിന്‍  എന്നിവയിലൂടെ കേരളത്തെ ഏറ്റവും തിരക്കേറിയ  കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള ടൂറിസം.

Post your comments