കൊച്ചി: ബാങ്കുകളുടെ ലയന നീക്കം ഉപേക്ഷിക്കുക, സ്വീപ്പർ പ്യൂണ്‍ തസ്തികകൾ നിർത്തലാക്കതിരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ ഒന്ന്, രണ്ട് തിയ്യതികളിൽ എസ്ബിടി ഉൾപ്പെടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളിലെ ജീവനക്കാർ ദേശവ്യാപകമായി പണിമുടക്കും.
ഇതോടൊപ്പം, ഡിസംബർ രണ്ടിന് രാജ്യത്തെ എല്ലാ ബാങ്കുകളിലും ദേശീയ പണിമുടക്കിനും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
അസോഷ്യേറ്റ് ബാങ്കുകളെ എസ്ബിഐയിൽ നിന്നു മോചിപ്പിച്ച് സ്വതന്ത്രമാകാൻ അവസരം നൽകുക, ഔട്ട് സോഴ്സിങ്ങിനായുള്ള നീക്കം വേണ്ടെന്നു വെയ്ക്കുക, സേവന വ്യവസ്ഥകൾ അടിച്ചേൽപ്പിക്കാതിരിക്കുക തുടങ്ങിയവയാണ് ജീവനക്കാരുടെ മറ്റ് ആവശ്യങ്ങൾ.
പണിമുടക്കിന് മുന്നോടിയായി ജീവനക്കാരുടെ സംഘടന പ്രക്ഷോഭ പരിപാടികൾക്കും തുടക്കമിട്ടു കഴിഞ്ഞു.
Post your comments