ന്യൂഡല്‍ഹി: വൈദ്യുതി, മൂലധന ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സാധനങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ തീരുമാനം അടുത്ത ബജറ്റിലാണ് പരിഗണിക്കുക. സര്‍ക്കരിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയെ പ്രോത്സാഹിപ്പിക്കാന്‍ ഈ നീക്കം സഹായകമാവും.
നിലവാരം കുറഞ്ഞ വൈദ്യുത ഉപകരണങ്ങളുടെ ഇറക്കുമതി ആഭ്യന്തര ഉല്പാദകരെ ബാധിക്കുകയും, സ്വതന്ത്ര വൈദ്യുതോല്പാദകര്‍ക്ക് മോശം ഗുണനിലവാരവും വില്‍പ്പനാനന്തര സേവനവും സൃഷ്ടിക്കുകയും ചെയ്തിരുന്നു.
വൈദ്യുത മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലെ അടിസ്ഥാന അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (ഐഇഇഇഎംഎ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Post your comments