Global block

bissplus@gmail.com

Global Menu

സ്മാര്‍ട്ട് ലഗേജുകള്‍ക്കും വിമാനത്തില്‍ വിലക്കേര്‍പ്പെടുത്തി

വിമാനത്തില്‍ സ്മാര്‍ട്ട് ലഗേജുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ). മാറ്റാന്‍ കഴിയാത്ത ബാറ്ററികള്‍, ലിഥിയം ബാറ്ററികള്‍, മോട്ടോറുകള്‍, പവര്‍ ബാങ്കുകള്‍, ജിപിഎസ് , ജിഎസ്എം, ബ്ലൂട്ടൂത്ത്, വൈഫൈ സംവിധാനങ്ങള്‍ തുടങ്ങിയ സാമഗ്രികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

 ബാറ്ററികളുടെ സ്‌ഫോടനാത്മകമായ സ്വഭാവമാണ് വിലക്കേര്‍പ്പെടുത്തിയതിന് കാരണം. പുറമെ കള്ളക്കടത്തുകള്‍ തടയാനും ഉദ്ദേശ്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ജനുവരി 15 മുതലാണ് ഇത് നടപ്പിലാകുക. ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് ബാറ്ററികള്‍ വേര്‍പെടുത്തിയാകും ചരക്കുകള്‍ കൊണ്ടുപോകാനാകുക. 

അതേസമയം മൊബൈല്‍ഫോണുകളെ ഈ വിലക്കുകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായുള്ള പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടു പോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിലെ ബാറ്ററികള്‍ കണ്ടെത്തിയാല്‍ നീക്കം ചെയ്യുകയും തിരിച്ച് ഇട്ടുതരികയുമൊക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെയ്യുമെങ്കിലും ആ സമയങ്ങളില്‍ വരാവുന്ന കേടുപാടുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നും എയര്‍ലൈന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

Post your comments