മുംബൈ: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി കുറഞ്ഞത് 3000 രൂപ എങ്കിലും നിലനിര്‍ത്തണമെന്ന നിബന്ധനയില്‍നിന്ന് എസ്ബിഐ പിന്‍വാങ്ങുന്നു. രാജ്യവ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റം വരുത്താന്‍ എസ്ബിഐ നിര്‍ബന്ധിതമായത്.
മിനിമം ബാലന്‍സ് നിബന്ധന 1000 രൂപയാക്കി നിജപ്പെടുത്താനാണ് സ്റ്റേറ്റ് ബാങ്കിന്റെ പുതിയനീക്കം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം എസ്.ബി.ഐയുടെ ഭാഗത്തു നിന്നും ലഭ്യമായിട്ടില്ല.
മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കള്‍ക്ക് തലയ്ക്കടിയേറ്റ നിലപാടായിരുന്നു എസ്ബിഐ കൈക്കൊണ്ടത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള എട്ടുമാസക്കാലം 2,320 കോടി രൂപയാണ് ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മാത്രം 1,771 കോടി രൂപ ഈടാക്കി എന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
Post your comments