ന്യൂഡൽഹിഃ ചെറിയ സെക്ടറുകളിലെ വിമാന സർവീസുകളിൽ സർക്കാർ പദ്ധതിപ്രകാരം നിരക്കിൽ ഇളവുവരുത്തി 2036 രൂപയാക്കി മാറ്റിയ സിംല - ദില്ലി ഫ്ലൈറ്റുകളുടെ ജൂൺ വരെയുള്ള ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു.
എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ "അലയൻസ് എയർ" നിയന്ത്രിക്കുന്ന ഈ ഫ്ലൈറ്റുകളിൽ നിരക്ക് കുറയ്കാത്ത ടിക്കറ്റുകളുടെ വില 5300 മുതൽ 19080 രൂപ വരെയാണെന്ന് എയർ ഇന്ത്യ വെബ്‌സൈറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലേക്ക് അലയൻസ് എയർ 42 പേർക്ക് യാത്രസൗകര്യമുള്ള വിമാനം ഉൾപ്പെടുത്തിയതിനോടൊപ്പം പ്രതിവാരം അഞ്ച് ദിവസം സർവീസ് ലഭ്യമാക്കുകയും ചെയ്തു.
സിംലയിലേക്കുള്ള യാത്ര വർദ്ധിക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് 2000 രൂപയാക്കി കുറച്ചതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അലയൻസ് എയർ സി ഇ ഒ, സി എസ് സുബ്ബയ്യ വ്യക്തമാക്കി. ഒരു ഫ്ലൈറ്റിൽ രണ്ടു ടിക്കറ്റുകൾ വരെ ഒരോന്നും 1900 രൂപയും കടന്ന് റെക്കോർഡ് വിലയ്ക്കാണ് വിറ്റുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എയർലൈൻസ് അവരുടെ ടിക്കറ്റ് നിരക്ക് വ്യത്യസ്ത നിലവാരത്തിലേക്കും.റീജിയണൽ കണക്റ്റിവിറ്റി സ്കീം അനുസരിച്ച് റൂട്ടുകളിൽ സർവീസ് നടത്തുന്ന ഫ്ലൈറ്റുകൾ 50% സീറ്റുകളിൽ മണിക്കൂറിൽ 2500 എന്ന നിരക്കിൽ യാത്രാസൗകര്യം ഒരുക്കേണ്ടതാണ്.
ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ 35 പേർക്കുള്ള യാത്രാസൗകര്യമുള്ളപ്പോൾ ജബർഹാട്ടി എയർപോർട്ടിലെ താപനില,റൺവേ ദൂരം, ഉയരം എന്നീ ഘടകങ്ങൾ കണക്കിലെടുത്ത് സിംലയിൽ നിന്നുള്ള വിമാനത്തിൽ 15 പേർക്ക് മാത്രമേ യാത്ര ചെയ്യുവാൻ സാധിക്കുകയുള്ളു. ഉഡാൻ സ്കീമിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള 50% കൂടാതെ ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ 24 സീറ്റുകളും സിംലയിൽ നിന്നുള്ളതിൽ 15 സീറ്റുകളും ടാക്സുൾപ്പടെ 2036 രൂപ എന്ന നിരക്കിൽ ലഭ്യമാണ്.
Post your comments