മുംബൈ : രാജ്യത്ത് പുതിയ അഞ്ച് രൂപയുടെയും, പത്ത് രൂപയുടെയും പുതിയ നാണയങ്ങൾ വരുന്നതായി റിപ്പോർട്ടുകൾ. പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പുറത്തിറക്കിയതിന് പിന്നാലെ പുതിയ അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും നാണയങ്ങൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് തയ്യാറെടുക്കുന്നു.
പുതിയ പത്ത് രൂപ നാണയങ്ങൾ പുറത്തിറക്കുന്നത് നാഷണൽ ആർക്കൈവ്സ് ഇന്ത്യയുടെ 125-ാo വാർഷികത്തോടുനുബന്ധിച്ചാണ്. അലഹാബാദ് ഹൈക്കോടതിയുടെ 150 -ാo വാർഷിക സ്മാരകമായാണ് അഞ്ച് രൂപയുടെ പുതിയ നാണയങ്ങൾ പുറത്തിറങ്ങുന്നത്.
പുറത്തിറങ്ങുന്ന പുതിയ പത്ത് രൂപയുടെ നാണയങ്ങളിൽ നാഷണല്‍ ആര്‍ക്കൈവ്സ് മന്ദ്രിരത്തിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ പുതിയ അഞ്ച് രൂപയുടെ പുതിയ നാണയത്തിൽ അലഹാബാദ് ഹൈക്കോടതിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.
Post your comments