Global block

bissplus@gmail.com

Global Menu

സാംസങ് ഗ്യാലക്സി എസ്8, ഗ്യാലക്സി എസ്8 പ്ലസ് ഇന്ത്യയിൽ

ന്യൂഡൽഹി: പ്രമുഖ  സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സാംസങ് തങ്ങളുടെ പുതിയ സ്മാർട്ട് ഫോണുകളായ ഗ്യാലക്സി എസ്8, ഗ്യാലക്സി എസ്8 പ്ലസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. ഏപ്രിൽ 19 ബുധനാഴ്ച്ചയാണ് ഇരു ഫോണുകളും ഔദ്യോഗികമായി  ഇന്ത്യൻ വിപണിയിൽ എത്തുക. സാംസങ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം കമ്പനി  അറിയിച്ചത്. 

5.8 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് സാംസങ് ഗ്യാലക്സി എസ്8-ൽ  ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഗ്യാലക്സി എസ്8 പ്ലസിൽ 6.2 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഇരു ഫോണുകൾക്കും ഗൊറില്ല ഗ്ലാസ് 5 സംരക്ഷണ പാളിയും നൽകിയിട്ടുണ്ട്. കൂടാതെ ആൻഡ്രോയിഡ് 7.0 ന്യൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് രണ്ടു ഫോണുകളും പ്രവർത്തിക്കുക. ക്വല്‍കോമിന്റെ പുതിയ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറാണ് ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 

നാല് ജിബി റാമുള്ള ഫോണുകളിൽ 64 ജിബി മെമ്മറി സ്റ്റോറേജ്ജുണ്ട്. മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ ഫോണുകളുടെ സ്റ്റോറേജ്ജ് 256 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. ഗ്യാലക്സി എസ്8-ന് 3,000mAh ബാറ്ററിയും, ഗ്യാലക്സി എസ്8 പ്ലസിന് 3,500 mAh ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. പന്ത്രണ്ട് മെഗാപിക്സൽ  ഡ്യൂവൽ പിക്സൽ റിയർ ക്യാമറയും, എട്ട് മെഗാപിക്സൽ ഓട്ടോ-ഫോക്കസ് മുൻക്യാമറയുമാണ് ഈ ഫോണുകളുടെ മറ്റൊരു പ്രത്യേകത. വെള്ളം, പൊടി എന്നിവ പ്രതിരോധിക്കുവാനുള്ള സംവിധാനവും ഫോണുകൾക്ക് നൽകിയിട്ടുണ്ട്. 

ഇരുഫോണുകളുടെയും ഇന്ത്യൻ വിപണി വില ഇതുവരെയും കമ്പനി പുറത്തുവിട്ടില്ല. സാംസങ് ഗ്യാലക്സി എസ്8- ന്റെ യു.എസിലെ വിപണി വില 750 ഡോളറും, ഗ്യാലക്സി എസ്8 പ്ലസിന്റെ വിപണി വില 850 ഡോളറുമാണ്. 

Post your comments