തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ഡയറക്ടറായി ടി. രാജശേഖറിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയമിച്ചു. എച്ച്എല്‍എല്ലില്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
രാജശേഖര്‍ കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലെ പ്രശസ്തമായ ഭാരതിയാര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രെന്യേര്‍ ഡെവലപ്പ്‌മെന്റില്‍ (ബിഎസ്എംഇഡി) നിന്ന് എംബിഎ പഠനത്തിനുശേഷം കോയമ്പത്തൂര്‍ വയര്‍ഫിന്‍ ഇന്‍ഡസ്ട്രീസില്‍ മാനേജ്‌മെന്റിലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. സോള്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിസ്ട്രിക്റ്റ് മാനേജര്‍, ഏരിയ സെയ്ല്‍സ് മാനേജര്‍ എന്നീ തസ്തികകളില്‍ ഏഴുവര്‍ഷം പ്രവര്‍ത്തിച്ചു. 1998 ഓഗസ്റ്റില്‍ എച്ച്എല്‍എല്ലില്‍ അസിസ്റ്റന്റ് മാനേജരായാണ് സേവനം ആരംഭിച്ചത്. സ്ഥാപനത്തിന്റെ ആഭ്യന്തര, അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചു.
എച്ച്എല്‍എല്ലിന്റെ വ്യക്തിശുചിത്വ, ഫാര്‍മസ്യൂട്ടിക്കല്‍സ്, റീട്ടെയ്ല്‍ വ്യവസായങ്ങള്‍ തുടങ്ങുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.
ചെന്നൈ സായ്‌റാം എന്‍ജിനീയറിംഗ് കോളജ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസി. പ്രൊഫസര്‍ ഡോ. ഇ. പ്രിയയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
Post your comments