കൊച്ചി: ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കോക്ലിയറിന്റെ പ്രഥമ ഗ്ലോബല്‍ ഹിയറിങ് അംബാസിഡറുമായ ബ്രെറ്റ് ലീ ശ്രവണാരോഗ്യ ബോധവല്‍ക്കരണത്തിനായി കൊച്ചിയിലെത്തി.
ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിച്ച ബ്രെറ്റ് ലീയുടെ ഇപ്പോഴത്തെ ലക്ഷ്യം കേള്‍വി ശേഷി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണമാണ്. കേള്‍വി ശേഷി കുറയുന്നത് വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും ഉണ്ടാക്കുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായുള്ള സൗണ്ട്‌സ് ഓഫ് ക്രിക്കറ്റ് എന്ന കാമ്പെയിനാണ് ബ്രെറ്റ് പ്രചരിപ്പിക്കുന്നത്.
Post your comments