അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുന്ന 4 ജി കേരളത്തിലേക്കും എത്തുന്നു. എയര്‍ടെല്‍ ,റിലയന്‍സ് എന്നിവരാണ് കേരളത്തില്‍ ആദ്യമായി 4ജി സേവനം അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ , കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലാണ് ആദ്യം 4ജി അവതരിപ്പിക്കുക. പിന്നീട് മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.ഇതിനായി 2,000 കോടി രൂപയോളം റിലയന്‍സ് കേരളത്തില്‍ മുതല്‍മുടക്കുന്നുണ്ട്. കേരളത്തോടൊപ്പം തന്നെ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും വരും മാസങ്ങളിൽ തന്നെ 4ജി സേവനമെത്തിക്കാനാണ് റിലയന്‍സ് പദ്ധതിയിട്ടിരിക്കുന്നത്.
3ജി നിരക്കുകളേക്കാള്‍ കുറഞ്ഞ നിരക്കിൽ 4ജി ലഭ്യമാകുമെന്നതാണ് പ്രധാന സവിശേഷത.അതിവേഗ ബ്രോസിങ്ങിനോടൊപ്പം തന്നെ യൂട്യൂബ് ഉൾപ്പെടെയുള്ള വീഡിയോ സൈറ്റുകളിൽ കാത്തിരിപ്പില്ലാതെ വീഡിയോകള്‍ കാണാം. വലിയ ഫയലുകള്‍ വരെ വേഗത്തില്‍ അയയ്ക്കാന്‍ ഇതു വഴിവെയ്ക്കും. ഇന്റര്‍നെറ്റ് ഡാറ്റാ കൈമാറ്റത്തിന്റെ വേഗത അഞ്ചു മടങ്ങ് വരെ വര്‍ധിക്കും.ഇതോടെ വീഡിയോ കാളിംഗ് ,ഓണ്‍ലൈൻ ഗെയിമിംഗ് തുടങ്ങിയവ വളരെ വേഗം സാധ്യമാകും.
Post your comments