Global block

bissplus@gmail.com

Global Menu

അമിതാഭ് ബച്ചൻ വൺപ്ലസ് ബ്രാൻഡ് അംബാസഡർ

ന്യൂഡൽഹി : ഇന്ത്യൻ സിനിമയുടെ  ബിഗ് ബിയായ  അമിതാഭ് ബച്ചൻ പ്രമുഖ  ചൈനീസ് സ്മാർട്ട് ഫോൺ  നിർമ്മാതാക്കളായ വൺപ്ലസിന്റെ ഇന്ത്യയിലെ  ബ്രാൻഡ് അംബാസഡറായി സ്ഥാനമേറ്റു. കഴിഞ്ഞ ദിവസമാണ് കമ്പനി ഈ വിവരം പുറത്തുവിട്ടത്. ഇന്ത്യയിൽ  ആദ്യമായിട്ടാണ് കമ്പനി  ഇന്ത്യയിൽ ഒരു  ബ്രാൻഡ്  അംബാസഡറിനെ തെരഞ്ഞെടുക്കുന്നത്‍.

കമ്പനി  ഉയർച്ചയുടെ അടുത്ത നിലയിലാണ് ഇപ്പോൾ  നിൽക്കുന്നത്. ഈ സാഹചര്യത്തിൽ അമിതാഭ് ബച്ചനെ പോലെ ഒരു താരത്തിന്റെ സാന്നിധ്യത്തിൽ ഉപഭോകൃത സമൂഹവുമായി അർത്ഥവത്തായ ഒരു  ബന്ധം കെട്ടിപ്പടുക്കാൻ  കമ്പനിക്ക് സാധിക്കുമെന്ന്  വൺപ്ലസിന്റെ സിഇഒ  പീറ്റ് ലൗ അഭിപ്രായപ്പെട്ടു. കൂടാതെ  അമിതാഭ് ബച്ചനുമായുള്ള  കമ്പനിയുടെ സഹകരണത്തോടെ ഉത്പന്നത്തെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''നെവർ സെറ്റിൽ" എന്ന  വൺപ്ലസിന്റെ പരസ്യവാചകം യഥാർത്ഥ ജീവിതത്തിലും ഉൾകൊണ്ട് പ്രവർത്തിക്കുന്ന ഒരു വ്യക്തിത്വം എന്ന  നിലയ്ക്കാണ് കമ്പനി അമിതാഭ്  ബച്ചനെ തങ്ങളുടെ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി  തെരഞ്ഞെടുത്തതെന്നതാണ് കമ്പനി അവകാശപ്പെടുന്നത്. 
ഇന്ത്യയിലെ മുൻനിര കമ്പനിയായ വൺപ്ലസുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വളരെ അധികം സന്തോഷമുള്ളതായി  അമിതാഭ് ബച്ചൻ അറിയിച്ചു. വൺപ്ലസ് എന്ന ബ്രാൻഡിനെ കൂടുതൽ ഉയർച്ചയിൽ എത്തിക്കുവാൻ കമ്പനിയുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് വൺപ്ലസ് സ്മാർട്ട് ഫോൺ ഉപഭോക്താവ് കൂടിയായ അമിതാഭ് ബച്ചൻ അഭിപ്രായപ്പെട്ടു.

 

 

 

Post your comments