Global block

bissplus@gmail.com

Global Menu

ഇടപാടുകൾക്ക് ബാങ്കുകൾ സർവ്വിസ് ചാർജുകൾ ഈടാക്കും

ന്യൂഡൽഹി: ഇനി  മുതൽ  നാലിൽ കൂടുതൽ  തവണ ബാങ്ക്  ഇടപാടുകൾ നടുത്തുന്നവരിൽ  നിന്ന് രാജ്യത്തെ  സ്വകാര്യ ബാങ്കുകൾ   സർവ്വിസ് ചാർജ്ജുകൾ ഈടാക്കി തുടങ്ങി. എച്ച്ഡിഎഫ്‌സി, ആക്‌സിസ്, ഐസിഐസിഐ ബാങ്കുകളാണ് ഈ  തീരുമാനം  ഇപ്പോൾ  നടപ്പാക്കിയിരിക്കുന്നത്. മാർച്ച് ഒന്ന്  മുതലാണ് ഈ  നടപടി  പ്രാബല്യത്തിൽ വന്നത്. 

എച്ച്ഡിഎഫ്‌സി  ബാങ്കിൽ നിന്ന്  നാലിൽ  കൂടുതൽ  തവണ ഇടപടുകൾ  നടത്തിയാൽ പിന്നീടുള്ള ഓരോ  ഇടപാടുകൾക്കും 150  രൂപ  വീതം  ഈടക്കും. എന്നാൽ, കുട്ടികളുടെയും, മുതിർന്ന  പൗരന്മാരുടെയും അക്കൗണ്ടുകൾക്ക് ഇത്  ബാധകമല്ല എന്ന്  ബാങ്ക്  അറിയിച്ചിട്ടുണ്ട്. 

ഉപഭോക്താകൾക്ക്  അവരുടെ  ശമ്പള  അക്കൗണ്ടകളിൽ നിന്നോ സേവിങ്  അക്കൗണ്ടുകളിൽ നിന്നോ ഒരു  മാസം രണ്ട് ലക്ഷം  രൂപ വരെ  പിൻവലിക്കാവുന്നതാണ്. എന്നാൽ ഇതിൽ  കൂടുതൽ തുക  പിൻവലിച്ചാൽ ഓരോ  1000 രൂപക്കും  സർവ്വിസ് ചാർജ്ജുകൾ ഈടാക്കുന്നതാണ്. ഒരു വ്യക്തിക്ക് മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് ഒരു ദിവസം കൈമാറാവുന്ന പരമാവധി തുക 25000 രൂപയാക്കി.  ഇതിൽ കൂടുതൽ  തുക കൈമാറിയാൽ സർവ്വിസ് ചാർജ് ഈടാക്കുന്നതാണ്. ഐസിഐസിഐ , ആക്സിസ്  ബാങ്കുകൾ  ഈടാക്കുന്ന സർവ്വിസ് ചാർജിൽ  മാറ്റമില്ലെങ്കിലും പരിധിയിൽ  മാറ്റം വരുത്തിയിട്ടുണ്ട്. 

Post your comments