ന്യൂഡല്‍ഹി: തങ്ങൾ ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്ന വിവിധ സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) .
2015-ല്‍ ആര്‍ബിഐ പുറത്തിറക്കിയ ഉത്തരവ് പ്രകാരം സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനുള്ള അധികാരം ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാൽ സ്വന്തം നിലയില്‍ സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കാനുള്ള അവകാശം റൂറല്‍ ഗ്രാമീണ്‍ ബാങ്കുകൾക്ക് നൽകിയിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.
ബാങ്കുകളുടെ ഭരണസമിതിയാണ് സര്‍വ്വീസ് ചാര്‍ജുകളെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. എന്നാല്‍ സര്‍വ്വീസ് ചാര്‍ജുകള്‍ സംബന്ധിച്ച വിവരം കൃത്യമായി ഇടപാടുകാരെ അറിയിച്ചിരിക്കണം, ആര്‍ബിഐ അറിയിച്ചു. ചെക്കു മാറുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് ആര്‍ബിഐയുടെ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും, ചെറിയ തുകകളുടെ ഇടപാടുകളില്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കരുതെന്നും ആര്‍ബിഐ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
എടിഎം ഇടപാടുകളില്‍ ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Post your comments