ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയർടെൽ നോർവേ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ടെലിനോർ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഇന്ത്യയിലെ യൂണിറ്റ് വാങ്ങാനൊരുങ്ങുന്നു.
ടെലിനോറിന്റെ ഏഴ് സർക്കിളിലെ സേവനമാണ് എയർടെൽ ആദ്യപാദത്തിൽ വാങ്ങാനൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ബീഹാർ, ഉത്തർപ്രദേശ്, ആസാം എന്നിവിടങ്ങളിലെ ടെലിനോറിന്റെ സേവനങ്ങൾ ഏറ്റെടുക്കുനാണ് എയർടെൽ ഉദ്ദേശിക്കുന്നത് . ഇതിനെ സംബന്ധിച്ച കൂടുതൽ സാമ്പത്തിക വിവരങ്ങൾ എയർടെൽ പുറത്തുവിട്ടില്ല.
ജിയോയുടെ വരവോടെയാണ് ടെലികോം സെക്ടറിൽ ഈ മാറ്റങ്ങൾക്ക് വഴി വച്ചത്. എയർടെലിന്റെ കഴിഞ്ഞ നാലു വർഷത്തിലെ ലാഭത്തിന്റെ കണക്കുകൾ നോക്കുകയാണെങ്കിൽ കഴിഞ്ഞ ഒക്ടോബർ-ഡിസംബർ മാസങ്ങളിലാണ് ഏറ്റവും കുറഞ്ഞ ലാഭം നേടിയത്.
എയർടെലിനെ പോലെ തന്നെ സ്വകാര്യ ടെലികോം കമ്പനികളായ വോഡാഫോണും, ഐഡിയും തമ്മിലുള്ള ലയനത്തെ പറ്റി ചർച്ചകൾ നടന്നു വരികയാണ്.
Post your comments